International Kerala Social Media World

കേരള ഈസ് ഔസം: കൊറോണ വൈറസ് കേരള മോഡല്‍ പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍

കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിനെതിരെ പൊട്ടിത്തെറിച്ച സഞ്ചാരി. അതേ നിക്കോളായ് കേരള സര്‍ക്കാറിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ് ഇപ്പോള്‍. കൊറോണ വൈറസ് കേരള മോഡല്‍ പ്രതിരോധത്തെ പ്രശംസിച്ച് അമേരിക്കന്‍ യൂ ട്യൂബര്‍. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ പകര്‍ത്തി യൂ ട്യൂബില്‍ അപ്‍ലോഡ് ചെയ്താണ് നിക്കോളായ് ടി ജൂനിയറെന്ന സഞ്ചാരി അഭിനന്ദനങ്ങള്‍ അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മാലിന്യം വലിച്ചെറിയുന്ന മലയാളിക്കെതിരെ വീഡിയോ ചെയ്ത നിക്കോയുടെ ഇപ്പോഴത്തെ അഭിപ്രായം കേരള ഈസ് ഔസം […]

Kerala National

പക്ഷിപ്പനി; മൂന്ന് ദിവസം കൊണ്ട് കൊന്നൊടുക്കിയത് 2436 പക്ഷികളെ, നഷ്ടപരിഹാരം 31നകം വിതരണം ചെയ്യും

രണ്ടാഴ്ച ഇടവിട്ട് നാല് സാമ്പിൾ കൂടെ ശേഖരിച്ച് പരിശോധന ഫലം കൂടെ നെഗറ്റീവ് ആയാൽ മാത്രമാണ് പ്രദേശം പക്ഷിപ്പനി മുക്തമായി പ്രഖ്യാപിക്കുക പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങലിൽ പക്ഷികളെ കൊന്നൊടുക്കുന്ന ഒന്നാംഘട്ട നടപടികൾ പൂർത്തിയാക്കി. 2436 പക്ഷികളെയാണ് മൂന്ന് ദിവസം കൊണ്ട് കൊന്നൊടുക്കിയത്. ഉടമകൾക്ക് ഈ മാസം 31നകം നഷ്ടപരിഹാര തുക വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. രണ്ടാഴ്ച ഇടവിട്ട് നാല് സാമ്പിൾ കൂടെ ശേഖരിച്ച് പരിശോധന ഫലം കൂടെ നെഗറ്റീവ് […]

Kerala National

മലപ്പുറത്ത് രണ്ടുപേര്‍ക്ക്, കാസര്‍കോട് ഒരാള്‍ക്ക്: കേരളത്തില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19

സംസ്ഥാനത്ത് മൊത്തം 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി സംസ്ഥാനത്ത് മൂന്നുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 24 ആയി. ആകെ 12,740 പേരാണ് നിരീക്ഷണത്തിലുള്ളത്. ആരാധനാലയങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മദ്യശാലകൾ പൂട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോഡ് ഒരാള്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് സ്വദേശി ദുബൈയിൽ നിന്നും മലപ്പുറം സ്വദേശികൾ സൗദിയിൽ നിന്നും വന്നവരാണ്. വിദേശങ്ങളിൽ നിന്നെത്തുന്നവരിൽ രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്കും മറ്റുള്ളവരെ […]

Kerala

ശ്രീചിത്ര ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു

സ്പെയിനില്‍ പോയി വന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീചിത്രയില്‍ എത്തി; പൂജപ്പുര ക്യാംപസ് അടച്ചിടണമെന്ന് ആവശ്യം ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍. മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെടെ ഭൂരിഭാഗം വകുപ്പ് മേധാവികളും നിരീക്ഷണത്തിലാണ്. നേരത്തെ സ്പെയിനില്‍ പോയി തിരികെ വന്ന ഡെപ്യൂട്ടി ഡയറക്ടറോടും വീട്ടിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സ മാത്രമേ നടക്കൂ. ശ്രീചിത്രയിലെ ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ഡോ ബി ഇക്‍ബാല്‍ ഫെയ്സ്‍ബുക്കില്‍കുറിച്ചു.

Kerala

പേരാമ്പ്രയില്‍ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ രണ്ട് പേര്‍ക്കെതിരെ കേസ്

ഖത്തറില്‍ നിന്നും സൌദി അറേബ്യയില്‍ നിന്നും എത്തിയ രണ്ട് പേരാമ്പ്ര സ്വദേശികള്‍ക്കെതിരെയാണ് കേസ്. ഈ മാസം അഞ്ചിനും പത്തിനുമായാണ് ഇരുവരും നാട്ടിലെത്തിയത്.കോവിഡ് നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്കെതിരെ കോഴിക്കോട് പൊലീസ് കേസെടുത്തു. നിരീക്ഷണത്തിലിരിക്കെ പേരാമ്പ്ര ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഇവര്‍ സഞ്ചരിച്ചു. വിദേശത്ത് നിന്ന് എത്തിയവര്‍ നീരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചതിനാണ് കേസെടുത്തത്. ഖത്തറില്‍ നിന്നും സൌദി അറേബ്യയില്‍ നിന്നും എത്തിയ രണ്ട് പേരാമ്പ്ര സ്വദേശികള്‍ക്കെതിരെയാണ് കേസ്. ഈ മാസം അഞ്ചിനും പത്തിനുമായാണ് ഇരുവരും നാട്ടിലെത്തിയത്. തുടര്‍ന്ന് […]

Kerala

യു.എ.ഇ വിസവിലക്ക് നാളെ മുതല്‍; കേരളത്തിലെ കുടുംബങ്ങള്‍ യാത്ര റദ്ദാക്കുന്നു

പുതിയ വിസകള്‍ നല്‍കുന്നത് യു.എ.ഇ നാളെ മുതല്‍ നിര്‍ത്തിവെക്കും. ഇതോടെ സ്കൂള്‍ അവധിക്കാലത്ത് യു.എ.ഇയിലേക്ക് തിരിക്കാനിരുന്ന നാട്ടിലെ നിരവധി കുടുംബങ്ങള്‍ യാത്ര റദ്ദാക്കുകയാണ്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായാണ് വിസാ വിലക്ക് നടപ്പാക്കുന്നത്. നേരത്തേ വിസ ലഭിച്ചവര്‍ക്ക് യാത്ര പുറപ്പെടാം പക്ഷെ, നാളെ മുതല്‍ യു.എ.ഇ പുതിയ സന്ദര്‍ശകവിസയോ, ടൂറിസ്റ്റ് വിസയോ, തൊഴില്‍വിസയോ നല്‍കില്ല. നയതന്ത്രവിസകള്‍ക്കും, ചില രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നല്‍കുന്ന ടൂറിസ്റ്റ് വിസകള്‍ക്കും മാത്രമാണ് ഇതില്‍ ഇളവുള്ളത്. വിസാമാറ്റം അടക്കം ട്രാവല്‍ടൂറിസം ഇടപാടുകള്‍ നിലക്കുന്നതിനാല്‍ ആശങ്കയിലാണ് […]

Kerala

വാളയാർ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നുവാളയാർ കേസിലെ ആറു പ്രതികളെയും അറസ്റ്റ് ചെയ്‌ത ശേഷം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി. വിചാരണകോടതി വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിർദേശം. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. വാളയാര്‍ കേസിലെ പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ഇരകളുടെ അമ്മ ഹരജി നല്‍കിയിട്ടുണ്ട്. അതിനൊപ്പമാണ് സര്‍ക്കാരും അപ്പീല്‍ […]

Kerala

കോവിഡ് 19: തൃശൂരിൽ 2003 പേർ നിരീക്ഷണത്തിൽ

48 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തൃശൂർ ജില്ലയിൽ 2003 പേർ നിരീക്ഷണത്തിൽ. 48 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തൃശൂർ ജില്ലയിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി 2003 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 1955 പേർ വീടുകളിലും 48 പേർ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ മാത്രം 8 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന […]

Kerala

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത് സി.പി.എം

സ്ഥാനാർത്ഥിയെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് എൻ.സി.പി നേതൃത്വം അറിയിച്ചത്. കുട്ടനാട് സീറ്റ് എൻ.സി.പിക്ക് ആണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ മൊത്തം ചുമതലയും സി.പി.എം ഏറ്റെടുത്തു. മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.ജെ. തോമസിന് മണ്ഡലത്തിന്റെ ചുമതല നൽകി. 13 പഞ്ചായത്തുകളിലെയും പ്രവർത്തനങ്ങളുടെ മേൽനോട്ടം ജില്ലാ സെക്രട്ടേറ്റയറ്റംഗങ്ങൾക്കാണ്. സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം എൻ.സി.പിയിൽ തുടരുന്നുണ്ടെങ്കിലും മണ്ഡലം കൈവിടാതിരിക്കാനുള്ള പ്രവർത്തനത്തിലാണ് സി.പി.എം. കുട്ടനാട് മണ്ഡലത്തിന്റെ മൊത്തം ചുമതല സംസ്ഥാന സമിതി അംഗവും മുൻ കാഞ്ഞിരപ്പള്ളി എം.എൽ.എയുമായിരുന്ന കെ.ജെ തോമസിന് നൽകി. ഇന്നലെ […]

Kerala

കോവിഡ് 19: പത്തനംതിട്ടയിൽ ഏറ്റവും ഒടുവിൽ ലഭിച്ച കോവിഡ് 19 സംശയിച്ചിരുന്ന 9 പേരുടെ ഫലം നെഗറ്റീവ്

29 ആളുകൾ ആശുപത്രികളിലും 1250 ആളുകൾ വീടുകളിലും നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിൽ ഏറ്റവും ഒടുവിൽ ലഭിച്ച കോവിഡ് 19 സംശയിച്ചിരുന്ന 9 പേരുടെ ഫലം നെഗറ്റീവ്. ഇതുവരെ അയച്ച സാമ്പിളുകളിൽ 40 എണ്ണം നെഗറ്റീവുകളാണ്. 29 ആളുകൾ ആശുപത്രികളിലും 1250 ആളുകൾ വീടുകളിലും നിരീക്ഷണത്തിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ 22 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആറ് പേരും സ്വകാര്യ ആശുപത്രിയായ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളുമുൾപ്പെടെ 29 ആളുകളാണ് നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇത് […]