Kerala

കോവിഡ് 19: പത്തനംതിട്ടയിൽ ഏറ്റവും ഒടുവിൽ ലഭിച്ച കോവിഡ് 19 സംശയിച്ചിരുന്ന 9 പേരുടെ ഫലം നെഗറ്റീവ്

29 ആളുകൾ ആശുപത്രികളിലും 1250 ആളുകൾ വീടുകളിലും നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിൽ ഏറ്റവും ഒടുവിൽ ലഭിച്ച കോവിഡ് 19 സംശയിച്ചിരുന്ന 9 പേരുടെ ഫലം നെഗറ്റീവ്. ഇതുവരെ അയച്ച സാമ്പിളുകളിൽ 40 എണ്ണം നെഗറ്റീവുകളാണ്. 29 ആളുകൾ ആശുപത്രികളിലും 1250 ആളുകൾ വീടുകളിലും നിരീക്ഷണത്തിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ 22 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആറ് പേരും സ്വകാര്യ ആശുപത്രിയായ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളുമുൾപ്പെടെ 29 ആളുകളാണ് നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇത് […]

Kerala

കോവിഡ് 19: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളി‍ല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകരെ വിലക്കി സിയാല്‍ നിര്‍ദ്ദേശമുണ്ട്. ടെര്‍മിനല്‍ കെട്ടിട പരിസരത്തും സന്ദര്‍ശന ഗ്യാലറിയിലും പ്രവേശനമനുവദിക്കില്ലെന്നും സിയാല്‍ പറഞ്ഞു. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. യാത്രക്കാരുടെ വാഹനങ്ങള്‍ അല്ലാത്ത എല്ലാ വാഹനങ്ങളും വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അകലെ തടയുകയാണ്. സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമാണ്.

Kerala

കോവിഡ് 19: ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു

ഇറ്റലിയിലെ മിലാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ന് വൈകീട്ടോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇവര്‍ ഡല്‍ഹിയിലെത്തും. ജനോവയില്‍ കുടുങ്ങി കിടക്കുന്നവരെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയിലെത്തിക്കുന്ന യാത്രക്കാരെ 14 ദിവസം നിരീക്ഷണത്തിന് വിധേയമാക്കും.

Kerala

ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യസംഘം നാട്ടിലെത്തി

13 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത് ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ സംഘം നാട്ടിലെത്തി. 13 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത് . ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇറ്റലിയില്‍ എത്തി നടത്തിയ പരിശോധനയില്‍ കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയവരാണ് ഇന്ന് എത്തിയത്. എന്നാല്‍ ഇറ്റലിയിലെ മിലാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടങ്ങുന്ന 100ഓളം ഇന്ത്യക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇവര്‍ക്ക് മിലാനില്‍ നിന്നും റോമിലെത്തി വൈദ്യപരിശോധനക്ക് ഹാജരാവാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. അതേ സമയം, […]

Kerala

പക്ഷിപ്പനി; കോഴിക്കോട് ജില്ലയില്‍ ഇനി ചിക്കന്‍ വിഭവങ്ങള്‍ ലഭിക്കില്ല

ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്നാണ് ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍റെ തീരുമാനം. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ ഇനി മുതല്‍ ലഭിക്കില്ല. ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്നാണ് ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍റെ തീരുമാനം. കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി കണ്ടെത്തിയ സ്ഥലങ്ങളുടെ ചുറ്റും കോഴി വില്‍പന നിരോധിച്ചിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും മുക്കം നഗരസഭ , കൊടിയത്തൂര്‍ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിക്കന്‍ സ്റ്റാളുകളുടെയും ഫാമുകളുടെയും പ്രവര്‍ത്തനം തടഞ്ഞിരുന്നത്. ഇന്നലെ മലപ്പുറത്ത് നിന്ന് കൊണ്ട് വന്ന ചിക്കന്‍ […]

Kerala

കണ്ണൂരില്‍ കടന്നലിന്റെ കുത്തേറ്റ് റിട്ട. അധ്യാപകന്‍ മരിച്ചു

കണ്ണൂര്‍ രയരോത്ത് കടന്നലിന്റെ കുത്തേറ്റ് റിട്ടയേഡ് അധ്യാപകന്‍ മരിച്ചു. മൂലോത്ത് കുന്ന് കവലക്ക് സമീപത്തെ വടശേരി മാത്യുവാണ് മരിച്ചത്. വീട്ടുപറമ്പില്‍ വെച്ചാണ് മാത്യുവിന് കടന്നലുകളുടെ കുത്തേറ്റത്. തുടര്‍ന്ന് ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Kerala

കോവിഡ് 19: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരാള്‍ കൂടി അറസ്റ്റില്‍

കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടി.വി പുരം സ്വദേശി ശരത് (22) ആണ് അറസ്റ്റിലായത്. കോവിഡ് 19 വൈറസ് ബാധിച്ചയാളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ശബ്ദസന്ദേശം നല്‍കിയതിനാണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൊത്തം കേസുകളുടെ എണ്ണം 14 ആയി.

Kerala

കോവിഡ് 19: പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 8 പേരുടെ ഫലം നെഗറ്റീവ്

കോവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 8 പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ്. ജില്ലയില്‍ 2 പേരെ കൂടി ഐസോലാഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 31 ആയി.

India Kerala National

കുത്തനെ കുറഞ്ഞ് സ്വര്‍ണ്ണവില; വിപണിയില്‍ കൊടിയ മാന്ദ്യം

സ്വര്‍ണവിലയിലെ ഈ ഇടിവ് ഇനിയും തുടര്‍ന്നേക്കാമെങ്കിലും വീണ്ടും തിരിച്ചുവരുമെന്നാണ് കരുതപ്പെടുന്നത് റെക്കോഡ് വിലയിലേക്ക് കുതിച്ച സ്വര്‍ണ്ണത്തിന് വില കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1200 രൂപ. ഇതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുകയാണോ എന്ന ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. മാര്‍ച്ച് ഒമ്പതിന് സ്വര്‍ണവില സര്‍വകാല റെക്കോഡിലേക്ക് കുതിച്ച് 32,320 രൂപയിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ പവന് 30600 രൂപയായിരിക്കുകയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര കുത്തനെ ഒരു വിലയിടിവ് സംഭവിച്ചിട്ടില്ല. നാല് ദിവസം കൊണ്ട് 1750 രൂപ കുറഞ്ഞപ്പോള്‍ ചരിത്രത്തിലെ […]

Kerala Uncategorized

ടി.പി വധക്കേസ്; പി.കെ കുഞ്ഞനന്തന് ജാമ്യം

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്ദന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മെഡിക്കല്‍ ബോര്‍‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജീവപര്യന്തം ശിക്ഷിച്ച കുഞ്ഞനന്തന് ജാമ്യം അനുവദിച്ചത്. ടി.പി ചന്ദ്രശേഖരന് വധക്കേസിലെ തടവു ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവായ പി.കെ കുഞ്ഞനന്തന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുഞ്ഞനന്തന്‍ കോടതിയെ സമീപിച്ചത്. ജയിലിലെ […]