പക്ഷിപ്പനി ബാധിത മേഖലയില്‍ നിന്നാണ് ചിക്കന്‍ കൊണ്ടുവന്നതെന്ന് ആരോപണം കോഴിക്കോട് ജില്ലക്ക് പുറത്ത് നിന്ന് കൊണ്ടുവന്ന ചിക്കന്‍ പന്തീരങ്കാവില്‍ വ്യാപാരികള്‍ തടയുന്നു. പക്ഷിപ്പനി ബാധിത മേഖലയില്‍ നിന്നാണ് ചിക്കന്‍ കൊണ്ടുവന്നതെന്ന് ആരോപണം. പന്തീരങ്കാവ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. പക്ഷിപ്പനി ബാധിത മേഖലയില്‍ മൂന്ന് മാസത്തേക്ക് ചിക്കന്‍ കടകള്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും മുക്കം നഗര സഭാ പരിധിയിലും മൂന്ന് മാസത്തേക്ക് വളര്‍ത്ത് പക്ഷികളെ കൊണ്ടു വരുന്നതും മറ്റിടങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.ഈ […]
Kerala
യുവാവിനെ സോഡാക്കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവ പര്യന്തം തടവ്
താമരശേരി ആലപ്പടിമ്മല്‍ അബ്ദുള്‍ റഹീമിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഷമീറിനെയാണ് കോഴിക്കോട് മാറാട് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവ് കോഴിക്കോട് താമരശേരിയില്‍ യുവാവിനെ സോഡാക്കുപ്പികൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. താമരശേരി ആലപ്പടിമ്മല്‍ അബ്ദുള്‍ റഹീമിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഷമീറിനെയാണ് കോഴിക്കോട് മാറാട് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. 2015 മാര്‍ച്ച് മൂന്നിന് വൈകിട്ടാണ് റേഷന്‍കട വ്യാപാരിയായ റഹീമിനെ […]
കോവിഡ് 19; കോട്ടയത്ത് നിരീക്ഷണത്തിലുള്ളത് 465 പേര്‍, ഫ്ലോ ചാര്‍ട്ടിനോട് ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങി
കൊച്ചിയില്‍ വിദേശത്ത് നിന്നെത്തിയ 18 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലയില്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു. 465 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത് 101 പേര്‍ നേരിട്ട് രോഗികളുമായി ബന്ധപ്പെട്ടിട്ടുള്ളവരാണ്. ഫ്ലോ ചാര്‍ട്ട് കൂടി പുറത്ത് വിട്ടതോടെ കൂടുതല്‍ പേര്‍ നിരീക്ഷണത്തിന് കീഴിലായേക്കും. കൊച്ചിയില്‍ വിദേശത്ത് നിന്നെത്തിയ 18 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ രണ്ട് ബന്ധുക്കള്‍ക്കാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ച്ത്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവരെയെല്ലാം ഹോം കോററ്റൈന്‍ ആക്കുന്ന […]
കോവിഡ് സ്ഥിരീകരിച്ച കോട്ടയത്ത് വിലക്ക് ലംഘിച്ച് ബി.ജെ.പിയുടെ യോഗം
കോവിഡ് സ്ഥിരീകരിച്ച് ആളുകള്‍ ചികിത്സയിലുള്ള ജില്ലയിലാണ് ആളുകള്‍ കൂട്ടംചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ബി.ജെ.പി ലംഘിച്ചത്. കോവിഡ് രോഗവ്യാപനം തടയാന്‍ സർക്കാർ പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശം ലംഘിച്ച് ബി.ജെ.പിയും. കോട്ടയത്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ചുമതല ഏൽക്കൽ ചടങ്ങിൽ 150ഓളം പേരാണ് പങ്കെടുത്തത്. കോവിഡ് സ്ഥിരീകരിച്ച് ആളുകള്‍ ചികിത്സയിലുള്ള ജില്ലയിലാണ് ആളുകള്‍ കൂട്ടംചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ബി.ജെ.പി ലംഘിച്ചത്. മാധ്യമങ്ങള്‍ എത്തിയപ്പോഴേക്കും പരിപാടി പെട്ടെന്ന് നിര്‍ത്തി നേതാക്കള്‍ സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടികളുടെയും മതമേലധ്യക്ഷന്മാരുടെയും […]
കോവിഡ് 19: ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് സിഐടിയു യോഗം
മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് യോഗം നടത്തിയതെന്ന് സിഐടിയു ജില്ലാ നേതൃത്വം വിശദീകരിച്ചു. എന്നാല്‍ കലക്ടറുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. കോവിഡ് 19 ജാഗ്രത നിര്‍ദ്ദേശം ലംഘിച്ച് സിഐടിയു യോഗം. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന യോഗത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് യോഗം നടത്തിയതെന്ന് സിഐടിയു ജില്ലാ നേതൃത്വം വിശദീകരിച്ചു. എന്നാല്‍ കലക്ടറുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയായിരുന്നു സിഐടിയു […]
കൊറോണ : എസ്ബിഐ ശാഖ അടച്ചു
പത്തനംതിട്ട : കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് റാന്നിയിലെ എസ്ബിഐ ശാഖ അടച്ചു. റാന്നി തോട്ടമണിലെ എസ്ബിഐ ശാഖയാണ് അടച്ചത്. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തി കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ ദമ്ബതികള്‍ ഈ മാസം മൂന്നിന് എസ്ബിഐ ശാഖയിലെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ശാഖ അടച്ചിടാന്‍ തീരുമാനിച്ചത്. പത്തനംതിട്ടയില്‍ ഐസൊലേഷനില്‍ കഴിയുന്ന 12 പേരുടെ പരിശോധനഫലങ്ങളാണ് ആരോഗ്യവകുപ്പ് കാത്തിരിക്കുന്നത്. അതേസമയം പത്തനംതിട്ടയില്‍ കൂടുതല്‍ പോസ്റ്റീവ് റിസള്‍ട്ട് വരാന്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭയം വേണ്ടെന്നും, ജാഗ്രത […]
മുത്തൂറ്റ് മാനേജ്മെന്റിനെതിരെ തൊഴിൽ മന്ത്രി
കരാർ വ്യവസ്ഥകൾ മാനേജ്മെന്‍റ് ഏകപക്ഷീയമായി ലംഘിച്ചെന്നും മുത്തൂറ്റ് തൊഴിലാളികൾ അക്രമം നടത്തിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു മുത്തൂറ്റ് മാനേജ്മെന്റിനെതിരെ തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന്‍. കരാർ വ്യവസ്ഥകൾ മാനേജ്മെന്‍റ് ഏകപക്ഷീയമായി ലംഘിച്ചെന്നും മുത്തൂറ്റ് തൊഴിലാളികൾ അക്രമം നടത്തിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമത്തെ അംഗീകരിക്കാത്ത മാനേജ്മെന്‍റ് നിലപാടിനൊപ്പം സര്‍ക്കാറിന് നില്‍ക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം മുത്തൂറ്റ് മാനേജ്മെന്‍റിനെ അനുകൂലിക്കുന്നുവെന്ന തൊഴില്‍ മന്ത്രിയുടെ പ്രസ്താവന സഭയില്‍ ബഹളത്തിന് ഇടയാക്കി.
കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് മൃഗസംരക്ഷണ വകുപ്പ്
ഇവ മനുഷ്യരിലേക്ക് പകരില്ല. തീറ്റയിലെ പൂപ്പൽ മൂലവും താറാവുകൾ ചത്തതായും പരിശോധനയിൽ തെളിഞ്ഞു കുട്ടനാട് മേഖലയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയെ തുടർന്നല്ല പകരം റൈമറല്ല അണുബാധ മൂലമെന്ന് മൃഗസംരക്ഷണ വകുപ്പ് . ഇവ മനുഷ്യരിലേക്ക് പകരില്ല. തീറ്റയിലെ പൂപ്പൽ മൂലവും താറാവുകൾ ചത്തതായും പരിശോധനയിൽ തെളിഞ്ഞു. തിരുവല്ല മഞ്ഞാടിയിലെ പക്ഷി രോഗനിർണ്ണയ കേന്ദ്രത്തിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് റൈമറല്ല ബാക്ടീരിയ സ്ഥിരീകരിച്ചത്. ചമ്പക്കുളം, ഒന്നാംകര, തലവടി എന്നിവിടങ്ങളിലെ സാമ്പിളുകളിൽ റൈമറല്ല അണുബാധ തെളിഞ്ഞു. കണ്ടങ്കരി ഭാഗത്ത് […]
പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളവരുടെ പരിശോധന ഫലം ഇന്ന്
അതില്‍ 5 എണ്ണം ഹൈറിസ്ക്ക് വിഭാഗത്തില്‍ പെടുന്നവരാണ് കോവിഡ് 19 സംശയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ 30 പേരുടെ പരിശോധനഫലമാണ് ഇന്ന് വരാനുള്ളത്. അതില്‍ 5 എണ്ണം ഹൈറിസ്ക്ക് വിഭാഗത്തില്‍ പെടുന്നവരാണ്. 25 പേരാണ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്. നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.
കോട്ടയത്ത് നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്ക് കോവിഡില്ല
ഇവരില്‍ രണ്ട് പേരെ ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെ പരിശോധനാഫലം വന്നു. മൂന്ന് പേര്‍ക്കും കോവിഡില്ല. മൂന്ന് പേരും ഇറ്റലിക്കാര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശികളാണ്. ഇവരില്‍ രണ്ട് പേരെ ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. പത്തനംതിട്ടയില്‍ കോവിഡ് 19 രോഗബാധിതരുമായി അടുത്ത് ഇടപഴകിയ അഞ്ച് പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇത് വലിയ ആശ്വാസം നല്‍കുന്നുവെന്നും വൈകുന്നേരത്തോടെ […]












