Kerala

കോട്ടയത്ത് നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്ക് കോവിഡില്ല

ഇവരില്‍ രണ്ട് പേരെ ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെ പരിശോധനാഫലം വന്നു. മൂന്ന് പേര്‍ക്കും കോവിഡില്ല. മൂന്ന് പേരും ഇറ്റലിക്കാര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശികളാണ്. ഇവരില്‍ രണ്ട് പേരെ ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. പത്തനംതിട്ടയില്‍ കോവിഡ് 19 രോഗബാധിതരുമായി അടുത്ത് ഇടപഴകിയ അഞ്ച് പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇത് വലിയ ആശ്വാസം നല്‍കുന്നുവെന്നും വൈകുന്നേരത്തോടെ […]

Kerala National Uncategorized

കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇതുവരെ ചത്തത് 1500 ഓളം താറാവുകൾ

പക്ഷിപ്പനിയല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തലവടി, മങ്കൊമ്പ് എന്നിവിടങ്ങളിലായി 1500 ഓളം താറാവുകളാണ് നാല് ദിവസം കൊണ്ട് ചത്തത്. എന്നാൽ പക്ഷിപ്പനിയല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചത്. 42 ദിവസം പിന്നിട്ട താറാവ് കുഞ്ഞുങ്ങളാണ് അസുഖം ബാധിച്ച് ചത്തത്. ആയിരത്തോളം എണ്ണം രോഗലക്ഷണത്തോടെ നിൽക്കുന്നു. ഈസ്റ്റർ മുന്നിൽ കണ്ട് കൃഷിക്ക് ഇറങ്ങിയ താറാവ് കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. കോഴിക്കോട് പക്ഷി പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാട്ടിലെ കർഷകരും ആശങ്കയിലാണ് മൃഗസംരക്ഷണവകുപ്പിൽ […]

Kerala

പത്തനംതിട്ടയില്‍ കോവിഡ് രോഗബാധിതരുമായി അടുത്തിടപഴകിയ അഞ്ച് പേരുടെ പരിശോധനാഫലം നെഗറ്റീവ്

വൈകുന്നേരത്തോടെ ബാക്കിയുള്ളവരുടെ ഫലം ലഭിക്കുമെന്ന് കലക്ടര്‍ പി.ബി നൂഹ് പത്തനംതിട്ടയില്‍ കോവിഡ് 19 രോഗബാധിതരുമായി അടുത്ത് ഇടപഴകിയ അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇത് വലിയ ആശ്വാസം നല്‍കുന്നുവെന്നും വൈകുന്നേരത്തോടെ ബാക്കിയുള്ളവരുടെ ഫലം ലഭിക്കുമെന്നും കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. പത്തനംതിട്ടയില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വലിയ അളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍ കൂടി രോഗലക്ഷണങ്ങള്‍ […]

Kerala

പക്ഷിപ്പനി: ആശങ്ക വേണ്ടെന്ന് പഠനം നടത്താനെത്തിയ കേന്ദ്ര ആരോഗ്യസംഘം

കൊടിയത്തൂരിൽ പക്ഷിപ്പനി കണ്ടെത്തിയ മേഖല സന്ദർശിച്ചതിന് ശേഷമായിരുന്നു സംഘത്തിന്റെ പ്രതികരണം. മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്ന സാഹചര്യമുൾപ്പെടെയാണ് സംഘം പരിശോധിക്കുന്നത്.പക്ഷിപ്പനിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് പഠനം നടത്താനെത്തിയ കേന്ദ്ര ആരോഗ്യസംഘം. കൊടിയത്തൂരിൽ പക്ഷിപ്പനി കണ്ടെത്തിയ മേഖല സന്ദർശിച്ചതിന് ശേഷമായിരുന്നു സംഘത്തിന്റെ പ്രതികരണം. മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്ന സാഹചര്യമുൾപ്പെടെയാണ് സംഘം പരിശോധിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടി തുടരുകയാണ്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സംഘമെത്തിയത്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്ന […]

Kerala National

ഡോ. ഷിനു ശ്യാമളനെതിരെ കേസെടുത്തു

തൃശ്ശൂരിലെ സ്വകാര്യ ക്ലിനിക്കില്‍ കോവിഡ് നയന്റീന്‍ രോഗലക്ഷണങ്ങളോടെ എത്തിയ ആളെക്കുറിച്ച വിവരം കൈമാറിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ഡോക്ടറുടെ വാദം തള്ളി പഞ്ചായത്ത് പ്രസിഡന്റ് കോവിഡ് 19 രോഗലക്ഷണവുമായി എത്തിയ യുവാവിനെക്കുറിച്ച് പ്രതികരിച്ച തൃശൂരിലെ ഡോ. ഷിനു ശ്യാമളനെതിരെ കേസെടുത്തു. വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്. തൃശൂര്‍ ഡി.എം.ഒയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. തെറ്റായ വാർത്ത നൽകി ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഡോ.ഷിനു ശ്യാമളനെതിരെ നിയമനടപടിയെടുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ക്ലിനിക്കില്‍ കോവിഡ് നയന്റീന്‍ രോഗലക്ഷണങ്ങളോടെ […]

India Kerala

സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 14 ആയി; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

1495 പേര്‍‌ നിരീക്ഷണത്തില്‍; സംസ്ഥാനം അതീവ ജാഗ്രതയില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നുവന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരന്റെ അച്ഛനും അമ്മക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 14 ആയി. സംസ്ഥാനത്ത് 1495 പേരാണ് നിരീക്ഷണത്തിലുള്ളത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 4 […]

India Kerala

‘താഴ്ന്ന ജാതിക്കാർക്ക് കുളിക്കാനുള്ളതല്ല ക്ഷേത്രക്കുളം’; കുളത്തിൽ കുളിക്കാൻ പോയ ദലിത് ബാലന് ക്രൂര മർദ്ദനം

എഴുപുന്ന ശ്രീ നാരായണ ക്ഷേത്ര കുളത്തിന് സമീപം മാർച്ച് ആറിന് രാവിലെയാണ് സംഭവം നടന്നത്ക്ഷേത്ര കുളത്തിൽ കുളിക്കാൻ പോയ ദലിത് ബാലന് മുൻ റയിൽവെ പോലീസ് ഉദ്യോഗസ്ഥന്‍റെ ക്രൂര മർദ്ദനമേറ്റതായി പരാതി. ആലപ്പുഴ എഴുപുന്നയിലാണ് സംഭവം. താഴ്ന്ന ജാതിക്കാർക്ക് കുളിക്കാനുള്ളതല്ല ക്ഷേത്രക്കുളം എന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. എഴുപുന്ന ശ്രീ നാരായണ ക്ഷേത്ര കുളത്തിന് സമീപം മാർച്ച് ആറിന് രാവിലെയാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർഥിയും കാഴ്ച വൈകല്യവുമുള്ള […]

Kerala

വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; പ്രതിരോധ വാക്സിന്‍ വേണ്ടത്രയില്ലെന്ന് പരാതി

നിലവില്‍ മൂന്നു പേരാണ് വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ 44കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 14 പേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. ഇതില്‍ ഒരാള്‍ മരിച്ചു. എന്നാല്‍ പ്രതിരോധ വാക്സിന്‍ വേണ്ടത്രയില്ലെന്ന് പരാതി ഉയരുന്നുണ്ട്. വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങളിലാണ് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരുനെല്ലി അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍പ്പെട്ട നാരാങ്ങാകുന്ന് കോളനിയിലെ 44കാരിക്കുകൂടി കഴിഞ്ഞദിവസം […]

Kerala

കോവിഡ് സംശയം റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറെ പിരിച്ചുവിട്ടു

വിവരം കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഡോ. ഷിനു ശ്യാമളന്‍ മീഡിയവണിനോട് കോവിഡ് 19 ലക്ഷണങ്ങളുമായി എത്തിയ രോഗിയുടെ വിവരം ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കൈമാറിയതിന് തൃശൂരിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ പിരിച്ചുവിട്ടു. വിവരം കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഡോ. ഷിനു ശ്യാമളന്‍ മീഡിയവണിനോട് പറഞ്ഞു. ഖത്തറില്‍ നിന്നെത്തിയ രോഗി എപ്പോള്‍ എത്തി എന്നത് ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിനെയും പൊലീസിനെയും വിവരം […]