Kerala

കൊറോണ; ശബരിമലയിലേക്ക് മാസ പൂജക്കായി ഭക്തജനങ്ങള്‍ എത്തരുതെന്ന് ദേവസ്വം ബോര്‍ഡ്

ഭക്തജനങ്ങള്‍ തങ്ങളോട് സഹകരിക്കണമെന്നും ഭക്തജനങ്ങളെത്തിയാല്‍ തടയുകയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി കൊറോണ വൈറസ് കേരളത്തില്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് മാസ പൂജയ്ക്കായി ഭക്തജനങ്ങള്‍ എത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്. ഭക്തജനങ്ങള്‍ തങ്ങളോട് സഹകരിക്കണമെന്നും ഭക്തജനങ്ങളെത്തിയാല്‍ തടയുകയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. അഭ്യര്‍ത്ഥന ഭക്തജനങ്ങള്‍ കൈകൊള്ളുകയും മാസപൂജയ്ക്കായി ശബരിമലയിലേക്ക് വരുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റിവയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കൊറോണയുടെ […]

India Kerala

കോവിഡ് 19; നെടുമ്പാശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തലാക്കി

നെടുമ്പാശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തലാക്കി. സൗദി എയർലൈൻസിന്റെ മുഴുവൻ വിമാനങ്ങളും നിർത്തിവെച്ചിട്ടുണ്ട്. കുവൈത്ത് എയർവേയ്സ്, ഇൻഡിഗോ, ജസീറ വിമാന കമ്പനികളും ഏതാനും സർവീസുകൾ നിർത്തിയിട്ടുണ്ട്. വിമാന സർവീസുകൾ നിർത്തിയ സാഹചര്യത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രവാസികൾ. തിരികെ പോകേണ്ട അവസാന നിമിഷമാണ് പലരും വിമാന സർവീസ് റദ്ദാക്കിയത് അറിയുന്നത്. ഇതോടെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയാതെ ആശങ്കയിലാണ് ഇവർ. മലപ്പുറം കൊളപ്പറമ്പ് വള്ളിക്കാടൻ നൗഫലും പിതാവ് സൈതാലിയും സൗദിയിലേക്ക് പോകേണ്ട അവസാന നിമിഷമാണ് യാത്ര മുടങ്ങിയത് […]

India Kerala

എസ്.എസ്.എല്‍.സി, ഹയർ സെക്കന്‍ഡറി, വി.എച്ച്.സി പരീക്ഷകൾ തുടങ്ങി

ഈ വര്‍ഷത്തെ എസ്.എസ്‍.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങി. കൊവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക മുന്നൊരുക്കങ്ങളോടെയും ക്രമീകരണങ്ങളോടെയുമായിരുന്നു പരീക്ഷ. പത്തനംതിട്ടയിലും എറണാകുളത്തും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിന്റെ തൊട്ടുപിന്നാലെയാണ് പരീക്ഷകളെത്തിയത്. നേരത്തെ നിശ്ചയിച്ചതുകൊണ്ടും ഉന്നത പഠനത്തെ ബാധിക്കുന്നതുകൊണ്ടും തീയതിയില്‍ മാറ്റമില്ലാതെ പരീക്ഷയുമായി മുന്നോട്ടുപോവുകയായിരുന്നു. രോഗലക്ഷണങ്ങളുള്ള കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല. ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് വേണ്ട സ്കൂളുകളിലെല്ലാം നിരീക്ഷണത്തിലുള്ള കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചു. പത്തനംതിട്ടയിലാണ് കൂടുതല്‍ സ്കൂളുകളില്‍ ഇത്തരം സജ്ജീകരണം ഏര്‍പ്പെടുത്തിയത്. കുട്ടികളില്‍ […]

India Kerala

കേരളത്തില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ആയി

സംസ്ഥാനത്ത് 12 പേര്‍ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍. നാല് പേര്‍ ഇറ്റയില്‍ നിന്ന് വന്നവരും 8 പേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. പത്തനംതിട്ടയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ചിലെ എല്ലാ സര്‍ക്കാര്‍ പൊതുപരിപാടികളും റദ്ദാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ രോഗബാധ നിയന്ത്രിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. സർക്കാർ ഓഫീസുകളിൽ സാനിറ്റൈസർ ഉപയോഗിക്കണം. പ്രൊഫഷണല്‍ […]

India Kerala

യുവാവ് മരിച്ചു, കുടുംബത്തിലെ അഞ്ചുപേർ ആശുപത്രിയിൽ; കണ്ണൂർ പേരാവൂരിൽ ദുരൂഹത

കണ്ണൂർ പേരാവൂരിൽ യുവാവ് മരിക്കുകയും കുടുംബത്തിലെ അഞ്ചുപേരെ ഗുരുതാരാവസ്ഥയിൽ ആശുപത്രിയിൽ പ്രാവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ പൊലീസും ആരോഗ്യവകുപ്പും അന്വേക്ഷണമാരംഭിച്ചു. മരിച്ച യുവാവിന്റെ ആന്തരിക പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. പേരാവൂർ ഇരട്ടത്തോട് ആദിവാസി കോളനിയിലെ പുതിയവീട്ടിൽ രവിയുടെ മൂത്ത മകൻ എട്ട് വയസുകാരൻ വിഷ്ണുവിനാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടത്. ഛർദിയും വയറിളക്കവും മൂലമാണ് വിഷ്ണുവിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മരുന്നുകൾ വാങ്ങി രവിയും മകനും വീട്ടിലേക്ക് തിരികെ […]

India Kerala

പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം എട്ടായി. പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്. സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന ഐസൊലേഷന്‍ വാര്‍ഡിലുള്ള രണ്ട് വിദ്യാര്‍ഥികളെ പ്രത്യേക വാഹനത്തില്‍ സ്കൂളിലെത്തിച്ചു. അതിനിടെ പത്തനംതിട്ടയില്‍ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെതിരെ കേസെടുക്കും.കലക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസെടുക്കുക.

India Kerala

കോവിഡ് 19; ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും, പൊതുപരിപാടികള്‍ റദ്ദാക്കും

കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മാര്‍ച്ചിലെ സര്‍ക്കാരിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. അംഗന്‍വാടി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഒഴിവാക്കി അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്കും അവധി നല്‍കാന്‍ തീരുമാനം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് അവശ്യസാധനങ്ങള്‍ സര്‍ക്കാര്‍ നല്‍കും. എസ്.എസ്.എല്‍.സി,ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

India Kerala

പത്തനംതിട്ടയില്‍ അതീവ ജാഗ്രത തുടരുന്നു; കൂടുതല്‍ പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും

കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലും അതീവ ജാഗ്രത തുടരുകയാണ്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 719 പേരുടെ ലിസ്റ്റ് ജില്ല ഭരണകൂടം തയ്യാറാക്കി. ഇതില്‍ 270 പേര്‍ നേരിട്ട് രോഗബാധിതരുമായ ഇടപഴകിയവരാണ്. രണ്ട് വയസുകാരിയായ കുട്ടിയെ പുതുതായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. 270 പേരുമായി ഇറ്റലിയില്‍ നിന്ന് വന്നവര്‍ നേരിട്ട് ഇടപഴകിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. 440 പേരുമായി നേരിട്ടല്ലാതെയും ബന്ധപ്പെട്ടിട്ടുണ്ട്. മൊത്തം 719 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ 80 ശതമാനം […]

India Kerala

എസ്.എസ്.എല്‍.സി, ഹയർ സെക്കന്‍ഡറി, വി.എച്ച്.സി പരീക്ഷകൾ ഇന്ന്; 13.74 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതും

ഈ അധ്യയന വർഷത്തെ എസ്.എസ്.എല്‍.സി, ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷ ഇന്ന് ആരംഭിക്കും. വിദ്യാഭ്യാസ മേഖലയിൽ മൂന്ന് വകുപ്പുകളും ഏകീകരിച്ചതിന് ശേഷമുള്ള ആദ്യ പൊതു പരീക്ഷയാണിത്. എല്ലാ വിഭാഗങ്ങളിലുമായി 13.74 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വിഭാഗങ്ങളിലും ഒന്നിച്ച് പരീക്ഷ നടക്കുന്നത്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,24,214 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി എഴുതുന്നത്. ഇതിനായി മൂന്നിടത്തുമായി 2945 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. 2009 പരീക്ഷാകേന്ദ്രങ്ങളിലായി 8,91,397 വിദ്യാർഥികൾ ഹയർ സെക്കണ്ടറി പരീക്ഷക്ക് […]

Kerala

പാലക്കാട് അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി

പേരാമംഗലം ആനക്കോട് സ്വദേശിയായ ഉഷ (43)യെയും മകള്‍ അനുശ്രീയെയും മകന്‍ അഭിജിതിനെയുമാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. പേരാമംഗലം ആനക്കോട് സ്വദേശിയായ ഉഷ (43)യെയും മകള്‍ അനുശ്രീയെയും മകന്‍ അഭിജിതിനെയുമാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്താണ് കാരണമെന്ന് വ്യക്തമല്ല. ഉഷയുടെ ഭര്‍ത്താവ് സംഭവസ്ഥലത്തില്ലായിരുന്നു. വിവരമറിഞ്ഞ് വീട്ടിലേക്ക് തിരിച്ചിട്ടുണ്ട്.