5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയില്‍ പത്ത് പേരെ കൂടി ഐസലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഐസലേഷന്‍ വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. രോഗവ്യാപനം തടയാന്‍ ജില്ലയിലെ പൊതു പരിപാടികള്‍ 14 ദിവസത്തേക്ക് നിര്‍ത്തിവെച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത ബന്ധുക്കളെ വീട്ടില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോവിഡ് 19 ബാധിച്ചവരുമായി നേരിട്ട ബന്ധപ്പെട്ട 150 പേരുടെ പ്രൈമറി ലിസ്റ്റ് […]
Kerala
കോവിഡ് 19; ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം നടപടിയെടുക്കും. എസ്‍എസ്‍എല്‍സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്ക് നേരത്തെ രോഗം സ്ഥീരീകരിച്ചെങ്കിലും സമൂഹം ഒന്നടങ്കം ജാഗ്രത പുലര്‍ത്തിയത് കൊണ്ടാണ് നിയന്ത്രിക്കാന്‍ കഴിഞ്ഞത്.എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അതല്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. കോവിഡ് 19 ബാധിത […]
40 വര്‍ഷത്തിലധികമായി ഭൂമിക്ക് പട്ടയം ലഭിക്കാതെ എറണാകുളം കൊച്ചുപുരയ്ക്കല്‍കടവിലെ നിരവധി കുടുംബങ്ങള്‍
പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തങ്ങളെ അവഗണിക്കുകയാണെന്ന് ആരോപണമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത് 40 വര്‍ഷത്തിലധികമായി ഭൂമിക്ക് പട്ടയം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കല്‍കടവിലെ നിരവധി കുടുംബങ്ങള്‍. പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തങ്ങളെ അവഗണിക്കുകയാണെന്ന് ആരോപണമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്. 1973-ൽ പുതുക്കപ്പറമ്പിൽ വർഗീസ് എന്നയാളിൽ നിന്ന് സർക്കാർ ഏറ്റെടുത്ത 12.5 ഏക്കർ മിച്ചഭൂമിയാണ് നൂറോളം കുടുംബങ്ങൾക്ക് 10 സെന്‍റ് വീതം നൽകിയത്. എന്നാൽ, ഇതുവരെ ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ വീട് പണിയുവാനോ, ബാങ്ക് വായ്പ […]
വാളയാർ കേസിൽ മാസം 16 ന് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും
അതേസമയം ഹൈക്കോടതിയുടെ നോട്ടീസ് രണ്ട് പ്രതികളും കൈപ്പറ്റിയിട്ടില്ല, ചെറിയ മധു, ഷിബു എന്നിവരെ കണ്ടെത്തി നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി വാളയാർ കേസിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ അപ്പീലിൽ ഈ മാസം 16 ന് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും. അതേസമയം ഹൈക്കോടതിയുടെ നോട്ടീസ് രണ്ട് പ്രതികളും കൈപ്പറ്റിയിട്ടില്ല. ചെറിയ മധു, ഷിബു എന്നിവരെ കണ്ടെത്തി നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. വാളയാർ കേസിലെ നാലു പ്രതികളെ പാലക്കാട് പോക്സോ കോടതി […]
കോവിഡ് 19; ശക്തമായ നടപടികളുമായി സര്‍ക്കാര്‍, പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി
കോട്ടയം ജില്ലയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.58 പേര്‍ രോഗബാധിതരുമായി അടുത്ത് ഇടപെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍ കോവിഡ് 19 നിയന്ത്രിക്കാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍. രോഗികളുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള നടപടികള്‍ ശക്തമാക്കി. 58 പേര്‍ രോഗബാധിതരുമായി അടുത്ത് ഇടപെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പത്തനംതിട്ടയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നിലവില്‍ […]
കൊച്ചിയിലും കോവിഡ് 19 സ്ഥിരികരിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടി ചികിത്സയില്‍
കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്കൊച്ചിയിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നുമെത്തിയ മൂന്ന് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇറ്റലിയില്‍ നിന്ന് എത്തിയത്. അതേസമയം ഇറ്റലിയില്‍ നിന്നാണ് എത്തിയതെന്ന് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്ന് കൊവിഡ് 19 ബാധിതനായ പത്തനംതിട്ട സ്വദേശി പറഞ്ഞു. വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല.പുനലൂരുള്ള ബന്ധുവീട്ടില്‍ മാത്രമാണ് പോയതെന്നും രോഗം ബാധിച്ച യുവാവ് മീഡിയവണിനോട് […]
മന്ത്രിസ്ഥാനത്ത് ജലീല്‍ തുടരണമോ എന്നത് മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് മുനീര്‍
കേരള സാങ്കേതിക സര്‍വകലാശാലയിലെ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെ യുഡിഎഫ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍.കേരള സാങ്കേതിക സര്‍വകലാശാലയിലെ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞതോടെ യുഡിഎഫ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. മന്ത്രിസ്ഥാനത്ത് ജലീല്‍ തുടരണമോ എന്നത് മുഖ്യമന്ത്രി തീരുമാനിക്കണമെന്നും മുനീര്‍ പറഞ്ഞു. സാങ്കേതിക സര്‍വ്വകലാശാലയില്‍ അദാലത്ത് നടത്തിയ വിഷയത്തില്‍ ഗവര്‍ണറും, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി ജലീലും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് […]
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; ജില്ലയില്‍ ജാഗ്രത നിര്‍ദേശം
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. വേങ്ങേരിയിലെ ഒരു വീട്ടിലെ നഴ്സറിയിലും കൊടിയത്തൂരിലെ ഫാമുകളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് . വെസ്റ്റ് കൊടിയത്തൂരിലെ ഫാമിൽ ആയിരത്തിലധികം കോഴികൾ ചത്തു. ഇരു പ്രദേശത്തെയും ഒരു കിലോമീറ്റർ ചുറ്റളവ് നിരീക്ഷണത്തിലാണ്. ആളുകളിലേക്ക് പടർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ ഉന്നതതല യോഗം ചേരുന്നുണ്ട്. ആരോഗ്യ വകുപ്പ് മൃഗസംരക്ഷണ വകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കോഴികളെ കൊന്ന് കത്തിച്ചു […]
നദികളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; സംസ്ഥാനത്ത് വരള്‍ച്ചക്ക് സാധ്യത
2019ല്‍ ലഭിച്ചത് പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ. പക്ഷേ അതെല്ലാം ഒറ്റയടിക്ക് പെയ്തൊഴിഞ്ഞത് കണക്കു കൂട്ടലുകളെ തകിടം മറിച്ചു വേനല്‍ ശക്തമാകും മുമ്പേ സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. മഴ ലഭിക്കാത്തതും ചൂടു കൂടിയതുമാണ് പുഴകള്‍ വറ്റിത്തുടങ്ങാന്‍ കാരണം. ഭൂഗര്‍ഭ ജലനിരപ്പ് കൂടി കുറഞ്ഞതോടെ കുടിവെള്ള ക്ഷാമം കടുക്കുമെന്നാണ് ആശങ്ക. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ വന്‍ വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. എന്നാല്‍ സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ 2017നെക്കാള്‍ കൂടുതല്‍ വെള്ളം ഉണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി […]
സാങ്കേതിക സര്‍വകലാശാല നടത്തിയ മാര്‍ക്ക്ദാന അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍
2019 ഫെബ്രുവരിയില്‍ സാങ്കേതിക സര്‍വകലാശാല നടത്തിയ അദാലത്തും അതിലെ തീരുമാനവും നേരത്തെ തന്നെ വിവാദമായിരുന്നു സാങ്കേതിക സര്‍വകലാശാല നടത്തിയ മാര്‍ക്ക്ദാന അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍. മന്ത്രി ജലീല്‍ അദാലത്തില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണ്. സര്‍വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും ചാന്‍സ്‍ലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവില്‍ പറയുന്നു. അദാലത്തിലെ തീരുമാനങ്ങള്‍ വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി റദ്ദാക്കുന്നില്ലെന്നും ഇതൊരു കീഴ്‍വഴക്കമായി കാണരുതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 2019 ഫെബ്രുവരിയില്‍ സാങ്കേതിക സര്‍വകലാശാല നടത്തിയ അദാലത്തും അതിലെ തീരുമാനവും നേരത്തെ തന്നെ […]












