2019 ഫെബ്രുവരിയില്‍ സാങ്കേതിക സര്‍വകലാശാല നടത്തിയ അദാലത്തും അതിലെ തീരുമാനവും നേരത്തെ തന്നെ വിവാദമായിരുന്നു സാങ്കേതിക സര്‍വകലാശാല നടത്തിയ മാര്‍ക്ക്ദാന അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍. മന്ത്രി ജലീല്‍ അദാലത്തില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണ്. സര്‍വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും ചാന്‍സ്‍ലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവില്‍ പറയുന്നു. അദാലത്തിലെ തീരുമാനങ്ങള്‍ വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി റദ്ദാക്കുന്നില്ലെന്നും ഇതൊരു കീഴ്‍വഴക്കമായി കാണരുതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 2019 ഫെബ്രുവരിയില്‍ സാങ്കേതിക സര്‍വകലാശാല നടത്തിയ അദാലത്തും അതിലെ തീരുമാനവും നേരത്തെ തന്നെ […]
Kerala
കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്; ഉന്നതതല യോഗത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് തീരുമാനം
മോട്ടോര്‍ വാഹനനിയമം ലംഘിച്ച് റോഡിന് കുറുകെ ബസ് നിര്‍ത്തിയിട്ട് മനപൂര്‍വ്വം ഗതാഗതം തടസ്സപ്പെടുത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യുക മിന്നല്‍ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ഗതാഗതം തടസ്സപ്പെടുത്തി ബസ് നിര്‍ത്തിയിട്ട ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. സ്ഥാപനം വകുപ്പുതല അച്ചടക്ക നടപടിയും സ്വീകരിക്കും. കെ.എസ്.ആര്‍.ടി.സിയില്‍ എസ്മ ബാധകമാക്കണമെന്ന കലക്ടറുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളി. മോട്ടോര്‍ വാഹനനിയമം ലംഘിച്ച് റോഡിന് കുറുകെ ബസ് നിര്‍ത്തിയിട്ട് മനപൂര്‍വ്വം ഗതാഗതം […]
കോവിഡ് ഭീതി; അമൃതാനന്ദമയി ആശ്രമത്തില്‍ ദര്‍ശനം നിര്‍ത്തി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി ആശ്രമത്തില്‍ ദര്‍ശനം നിര്‍ത്തിവെച്ചു. ആരോഗ്യ വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദര്‍ശനം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ഇനി മുതല്‍ സ്വദേശത്തോ വിദേശത്തോയുള്ള ഒരു ഭക്തര്‍ക്കും കൊല്ലത്തെ അമൃതപുരി ആശ്രമത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് മഠം അധികൃതര്‍ അറിയിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പകല്‍ സമയത്തുള്ള ദര്‍ശനത്തിന് പുറമെ രാത്രിയുള്ള താമസത്തിനും മഠത്തില്‍ വിലക്കുണ്ട്. ഇന്നലെ വരെ ആശ്രമത്തില്‍ കയറാന്‍ ഒരു വിലക്കും ഇല്ലായിരുന്നെന്നും ജില്ലാ അധികാരികളുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേരിട്ടുള്ള […]
രാത്രി സമരത്തിന് വനിതകള്‍ വേണ്ട ; വനിതാ ലീഗിന് ലീഗിന്‍റെ വിലക്ക്
രാത്രികാലങ്ങളില്‍ നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കുന്നതിന് വനിതാ ലീഗിന് വിലക്ക്. വൈകിട്ട് ആറ് മണിക്ക് ശേഷം നടക്കുന്ന ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം വിശദീകരിച്ചു കൊണ്ട് വനിതാ ലീഗ് നേതാക്കളുടെ വാട്സ് അപ് ഗ്രൂപ്പില്‍ ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ് പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശം പുറത്ത് വന്നു. ബംഗ്ലുരുവില്‍ നടന്ന ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് വനിതകള്‍ രാത്രി കാലങ്ങളില്‍ നടക്കുന്ന ഷെഹീന്‍ ബാഗ് മോഡല്‍ സമരങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശമുണ്ടായത്. ഇക്കാര്യം […]
വിതുര ഗവ.സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
വിതുര ഗവ.യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. 25 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
സി.പി ജലീലിനെ വെടിവെച്ച് കൊന്നിട്ട് ഒരു വര്‍ഷം; അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം
മജിസ്റ്റീരിയല്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് കോടതിയിലെത്തിക്കുന്നതിന് പകരം ആഭ്യന്തര വകുപ്പിനാണ് സമര്‍പ്പിച്ചതെന്ന് ജലീലിന്‍റെ സഹോദരന്‍ സി.പി റഷീദ് മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ വെടിവെച്ച് കൊന്ന ലക്കിടി റിസോര്‍ട്ട് വെടിവെപ്പിന് ഒരു വര്‍ഷം. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ജലീലിന്‍റെ കുടുംബം. മജിസ്റ്റീരിയില്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നും ആരോപണമുണ്ട്. വയനാട് ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ മാവോവാദികൾക്കു നേരെ നടന്ന പൊലീസ് വെടിവെപ്പ് കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് സംഭവത്തില്‍ കൊല്ലപ്പെട്ട സി.പി […]
പ്രളയ ഫണ്ട് തട്ടിപ്പ്; കൂടുതൽ സി.പി.എം നേതാക്കൾക്ക് പങ്കെന്ന് ആരോപണം
സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ആരോപണം എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കൂടുതൽ സി.പി.എം നേതാക്കൾക്ക് പങ്കെന്ന് ആരോപണം. സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനടക്കമുള്ളവര്‍ക്ക് ഗൂഢാലോചലയില്‍ പങ്കുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രിക്ക് കേസിലെ പരാതിക്കാരന്‍ കത്ത് നല്‍കി. ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. കലക്ടറുടെ അറിവോടെ തട്ടിപ്പ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരന്‍ ഗിരീഷ് ബാബു പറയുന്നു.
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; പ്രതികളെ സംരക്ഷിക്കില്ലെന്ന് സക്കീര്‍ ഹുസൈന്‍
പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ അക്കൌണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപയാണ് മാറ്റിയത് പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരായ നടപടിയെ സ്വാഗതം ചെയ്ത് സി.പി.എം. പ്രതികളെ സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അതേസമയം സി.പി.എമ്മിന്റെ കൂടുതല്‍ നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ അക്കൌണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപയാണ് മാറ്റിയത്. കേസില്‍ കലക്ട്രേറ്റ് ജീവനക്കാരനടക്കം ഏഴ് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. […]
ഒരു മെസ്സേജ്! അല്പം സമയം ! അഞ്ച് അറിവുകൾ!💢അറിവുകൾ ഒറ്റനോട്ടത്തിൽ 💢
✨ജിജ്ഞാസകൾ✨ 💫1. ഗിന്നസ് ബുക്കിന് ആ പേര് വന്നത് എങ്ങനെ? 💫2.സിവിൽ സർവീസ് പരീക്ഷ എങ്ങനെയാണ്? 💫3.ക്രൂയിസ് കപ്പലുകളിൽ 13-ാം നമ്പർ ഡെക്കും, മുറികളുമില്ല കാരണമെന്ത്? 💫4.പാൽപനി എന്നാൽ എന്ത്? 💫5.ഈ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാത്ത സ്ഥലം ഏതാണ്? 💢 വിശദ വായന 💢 ⭐ഗിന്നസ് ബുക്കിന് ആ പേര് വന്നത് എങ്ങനെ?⭐ 1951-ലെ ഒരു പകൽ. അയർലൻഡിലെ വെക്സ്ഫോർഡിലുള്ള നദിക്കരയാണ് രംഗം. എഞ്ചിനീയറായ ഹഗ് ബീവറും സംഘവും പക്ഷിവേട്ട നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ അവരുടെ തോക്കിൻകുഴലുകളെ വെട്ടിച്ച് […]
നാടക കലാകാരന്മാര്‍ക്ക് അമിത പിഴ ഈടാക്കിയ സംഭവം; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി
തൃശൂരില്‍ നാടക കലാകാരന്മാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് അമിത പിഴ ഈടാക്കിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദേശം. തൃശൂര്‍ ആര്‍.ടി.ഒക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാടക വണ്ടിയിൽ നാടക സമിതിയുടെ പേര് വെച്ചതിന് 24000 രൂപ പിഴ ചുമത്തിയിരിക്കുന്നുവെന്നാണ് കലാകാരന്മാരുടെ ആരോപണം. ആലുവ അശ്വതി നാടകവണ്ടിയുടെ മുകളില്‍ വെച്ച ബോര്‍ഡിന്‍റെ നീളം അളന്ന് തിട്ടപ്പെടുത്തിയാണ് പെലീസ് ഇത്രയും വലിയ പിഴ ചുമത്തിയിരിക്കുന്നത്. അതിനെതിരെ കലാകാരന്മാരും ജനങ്ങളും രംഗത്ത് വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് […]












