India Kerala

കൊവിഡ്; ഉദ്യോഗസ്ഥരുടെ വിദേശയാത്രക്ക് തടയിട്ട് സര്‍ക്കാര്‍

കൊവിഡ് പകരുന്നതിനിടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വിദേശയാത്രക്ക് തടയിട്ട് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ ഘട്ടത്തില്‍ വിദേശത്തേക്ക് പോകേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മീഡിയവണാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്ര വാര്‍ത്ത പുറത്തുകൊണ്ടു വന്നത്. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷി മൃമായി ശശാങ്ക്, തൊഴില്‍ വകുപ്പ് അഡി. ചീഫ് സെക്രട്ടറി സത്യജീത് രാജന്‍, കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം എന്നീ ഐ.എ.സ് ഉദ്യോഗസ്ഥരും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരും വിദേശ യാത്രക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയ വിവരം മീഡിയവണാണ് പുറത്തു […]

India Kerala

കോവിഡ് സ്കൂളടപ്പിച്ചു; ഇനി പഠനം ഓണ്‍ലെെനില്‍

കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ അ്യധ്യായന നഷ്ടം നികത്താന്‍ ഓണ്‍ലൈന്‍ ക്ലാസുമായി സ്കൂളുകള്‍. പഠിപ്പിക്കുന്നതും പരീക്ഷക്കിരുത്തുന്നതും ഉത്തരക്കടലാസ് നോക്കുന്നതുമെല്ലാം മിക്ക സ്കൂളുകളും പ്രത്യേക ഡിജിറ്റല്‍ ചാനലുകളിലേക്ക് മാറ്റി. സ്മാര്‍ട്ട്ഫോണുകളും, ലാപ്പ്ടോപ്പുകളും ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികളിരിക്കുന്നത്. സ്കൂള്‍ പൂട്ടിയെങ്കിലും കൂട്ടുകൂടാനോ കളിക്കാനോ കറങ്ങി നടക്കാനോ പറ്റാത്ത അവസ്ഥിയിലായിരുന്നു കുട്ടികള്‍. കുട്ടികളില്ലെങ്കിലും അധ്യാപകര്‍ക്ക് സ്കൂളില്‍ വരുകയും ചെയ്യണം. രണ്ട് കൂട്ടരുടേയും വെറുതെയിരിപ്പ് മാറ്റാനാണ് കോഴിക്കോട്ടെ ദയാപുരം സ്കൂള്‍ ഓണ്‍ലൈന്‍ ക്ലാസെന്ന ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രത്യേക ലോഗിന്‍ ഐഡി […]

India Kerala

സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു; വിദേശികളോട് മോശമായി പെരുമാറിയാല്‍ നടപടി

പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. വിദേശ ടൂറിസ്റ്റുകളോട് മോശമായി പെരുമാറിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതിനോട് ബാങ്കേഴ്സ് സമിതി അനുകൂലമായി പ്രതികരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 18,011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 268 പേർ ആശുപത്രിയിലും 17,743 പേർ വീട്ടിലുമാണ് ഉള്ളത്. 660 സാമ്പിളുകളുടെ റിസൾട്ട് ലഭിക്കാനുണ്ട്. ഇന്ന് കേരളത്തിൽ പുതിയ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തില്ലെങ്കിലും ഗൌരവ സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി […]

India Kerala

സ്റ്റെെപ്പന്റ് ഇല്ല

ഫെബ്രുവരി മാസത്തെ സ്റ്റൈപ്പന്‍റ് ലഭിക്കാതായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റെസിഡന്‍റ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കാണ് സ്റ്റൈപ്പന്‍റ് ലഭിക്കാത്തത്. ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ സ്റ്റൈപ്പന്‍റ് നല്‍കാന്‍ പ്രയാസം നേരിടുന്നതായാണ് സര്‍ക്കാര്‍ വിശദീകരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം അഞ്ഞൂറിലധികം ജൂനിയര്‍ റസിഡന്‍റ് ഡോക്ടര്‍മാരുണ്ട്. ഇവര്‍ക്കാര്‍ക്കും കഴിഞ്ഞ മാസത്തെ സ്റ്റൈപ്പന്‍റ് ഇതു വരെ ലഭിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സമാന സ്ഥിതിയാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായ പ്രവര്‍ത്തനങ്ങളിലാണ് ഈ ഡോക്ടര്‍മാരെല്ലാം. […]

Kerala

കോവിഡ് 19; സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു, 12,800 ഓളം പേര്‍ നിരീക്ഷണത്തില്‍

ഇതിൽ 12530 പേർ വീടുകളിലും 270പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. 24 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ സേവനങ്ങള്‍ ജനപ്രതിനിധികള്‍ക്കായി പരിമിതപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെയായി 12800ഓളം പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുളളത്. ഇതിൽ 12530 പേർ വീടുകളിലും 270പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. കണ്ണൂർ ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 36 ആണ്. 7പേര്‍ […]

Kerala

വാളയാര്‍ കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി

വാളയാര്‍ കേസിലെ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വ.മധു, എം.മധു, പ്രദീപ്‌ കുമാര്‍ എന്നിവരെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പാലക്കാട്‌ പോക്സോ കോടതിയില്‍ ഹാജരാക്കിയത്. മൂവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഷിബുവിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ സര്‍ക്കാരും, പെണ്‍കുട്ടികളുടെ കുടുംബവും നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്തു വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. […]

Kerala

മാര്‍ച്ച് 31 വരെ മദ്യശാല അടച്ചിട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പ്

ബിവറേജ് കോര്‍പറേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശം നല്‍കി. മാസ്കോ തൂവാലയോ ഉപയോഗിക്കണമെന്നും വ്യക്തികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ മദ്യശാല അടച്ചിട്ടാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. ബിവറേജ് കോര്‍പറേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശം നല്‍കി. മാസ്കോ തൂവാലയോ ഉപയോഗിക്കണമെന്നും വ്യക്തികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Kerala

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

കുത്തേറ്റത് ലീഗ് ഓഫീസിലെ മധ്യസ്ഥ ചര്‍ച്ചക്ക് പിന്നാലെ. അയല്‍വാസി അറസ്റ്റില്‍ കോഴിക്കോട് തൊട്ടില്‍പ്പാലത്ത് മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്ക് പിന്നാലെ യുവാവ് കുത്തേറ്റു മരിച്ചു. ബെല്‍മൌണ്ട് സ്വദേശി അന്‍സാറാണ് മരിച്ചത്. ഇയാളെ കുത്തിയ അയല്‍വാസി അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വമാണ് മധ്യസ്ഥ ചര്‍ച്ച നടത്തിയത്. നവമാധ്യമങ്ങളില്‍ അഹമ്മദിനും കുടുംബത്തിനുമെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ അന്‍സാറും ഷിഹാബും അപവാദ പ്രചരണം നടത്തിയതായി പരാതിയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് […]

Kerala

കേന്ദ്രമന്ത്രി വി. മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍

വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍. വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീധരന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ 12ാം തീയതി ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്നത്തെ യോഗത്തില്‍ രോഗബാധിതനോ ബന്ധമുള്ളവരോ പങ്കെടുത്തില്ലെന്നായിരുന്നു ശ്രീചിത്ര ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണം. എന്നാല്‍ നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി 14 ദിവസത്തെ ഹോം […]

Kerala

കോവിഡ് 19; പത്തനംതിട്ടയില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് കലക്ടര്‍

23 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍. 23 പേരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. രോഗലക്ഷണങ്ങളോടെ ഇറ്റലിയില്‍ നിന്ന് വന്നയാളുടെ ഫലം നെഗറ്റീവാണ്. കല്‍ബുര്‍ഗിയില്‍ നിന്ന് ഇന്ന് എത്തുന്ന വിദ്യാര്‍ഥികളെ പരിശോധിക്കും. ഇന്ന് ഒരു ഡോക്ടറുള്‍പ്പെടെ രണ്ട് പേരെ ഐസൊലേഷന്‍ വാര്‍‌ഡില്‍ പ്രവേശിപ്പിച്ചെന്നും കലക്ടര്‍ അറിയിച്ചു. ഇറ്റലിയിൽ നിന്നെത്തി രോഗ ലക്ഷണങ്ങളോടെ ആശുപത്രി ഐസോലേഷനിൽ കഴിയുന്ന പന്തളം സ്വദേശിയെ കൂടാതെ ഇറ്റലിയിൽ നിന്ന് വന്ന രണ്ടുപേരും കുവൈത്തില്‍ […]