India Kerala National

സി.ബി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു; സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്‍ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

സിബിഎസ് സി പരീക്ഷകള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റാന്‍ കേന്ദ്ര നിര്‍ദേശംസിബിഎസ് സി പരീക്ഷകള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റാന്‍ കേന്ദ്ര നിര്‍ദേശം. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനം. മാർച്ച് 31 ന് ശേഷം പരീക്ഷകള്‍ പുനക്രമീകരിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി. യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി വെക്കാനും നിര്‍ദ്ദേശം കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ മാര്‍ച്ച് 19 മുതല്‍ 31 വരെ ഉള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സി.ബി.എസ്‍.സി അറിയിച്ചു. അതേസമയം, എസ്.എസ്.എൽ.സി പരീക്ഷയിൽ […]

India Kerala National

കൊവിഡ് 19; കേരളത്തെ അഭിനന്ദിച്ച് സുപ്രിംകോടതി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരു വയസ് മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതിയെ അഭിനന്ദിച്ച് സുപ്രിംകോടതി. കുട്ടികൾക്ക് വീടുകളിൽ ഉച്ചഭക്ഷണം എത്തിക്കുന്നതിനെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പ്രകീർത്തിച്ചത്. മറ്റ് സംസ്ഥാനങ്ങൾ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി ആരാഞ്ഞു. ഒരാഴ്ചയ്ക്കകം കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിളിച്ചുചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ചെറിയ കുട്ടികൾക്ക് […]

Kerala National

ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള നാല് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുളള നാല് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലമാണ് ദക്ഷിണ റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയത്. ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എസി എക്സ്പ്രസ് (22207), തിരുവനന്തപുരം ചെന്നൈ സെൻട്രൽ എക്സ്പ്രസ് (22208), വേളാങ്കണ്ണി, എറണാകുളം സ്പെഷ്യൽ (06015, 06016) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കൊവിഡ് ഭീതിയെ തുടർന്ന് കഴിഞ്ഞ ദിവസം സെൻട്രൽ റെയിൽവേയും ട്രെയിനുകൾ റദ്ദാക്കിയിരുന്നു. 23 ട്രെയിനുകളാണ് റദ്ദാക്കിയത്.

Kerala

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണി വരെ പ്രവര്‍ത്തിക്കും

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണിവരെ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ചില മെഡിക്കല്‍ സ്റ്റോറുകള്‍ […]

India Kerala

കോവിഡ് 19 ; സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍

സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍. ഹോട്ടലുകള്‍ അടച്ചിട്ടാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി . എന്നാല്‍ ഹോട്ടലുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് ആലോചിക്കുമെന്നും അസോസിയേഷന്‍ പറഞ്ഞു. അതേസമയം, കുടിവെള്ളത്തിന് അമിത വില ഈടാക്കിയാല്‍ ടാങ്കര്‍ ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. കൊറോണ വൈറസ് മുന്‍കരുതലിന്‍റെ ഭാഗമായി ഫ്ളാറ്റുകളിലും റെസിഡന്‍സ് അസോസിയേഷനുകളിലും നിരവധി പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് . ഈ സാഹചര്യം മുതലെടുത്ത് കുടിവെള്ളത്തിന് വില വര്‍ധിപ്പിക്കുന്നു […]

India Kerala

കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ഉയര്‍ന്ന താപനില

കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുന്നു. കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 4.5 ഡിഗ്രി സെൽഷ്യസും അതിലധികവും ഉയരാൻ സാധ്യത ഉള്ളതിനാൽ സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ പൊതുജനങ്ങൾ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും ജില്ലാ കലക്ടര്‍ കർശനമായി നിർദേശിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ […]

India Kerala

കോവിഡ് കാലത്ത് ബസിലും ട്രെയിനിലും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് കാലത്ത് പൊതുഗതാഗതം പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദരെല്ലാം പറയുന്നത്. എന്നാല്‍ അത്യാവശ്യത്തിന് യാത്ര ചെയ്യേണ്ടിവരുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഡോ.വി.ജി പ്രദീപ് പറയുന്നത്. ആവശ്യത്തിന് മാത്രം യാത്ര ചെയ്യുക. ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കുക. പനിയോ ജലദോഷമോ ഉള്ളവര്‍ യാത്ര ഒഴിവാക്കുക. വലിയ തിരക്കുള്ള ബസ്സുകളില്‍ യാത്രചെയ്യാതിരിക്കുക. അകലം പാലിച്ച് ഇരിക്കുക. അടുത്തടുത്ത് നില്‍ക്കാതിരിക്കുക. കമ്പിയില്‍ പിടിച്ചതിന് ശേഷം കൈകള്‍ മുഖത്ത് തൊടാതിരിക്കുക. വാഹനത്തില്‍ നിന്ന് ഇറങ്ങിയാല്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. മാസ്‌ക്കിന്‍റെ […]

India Kerala

കോവിഡ് സ്ഥിരീകരിച്ച മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു

കോവിഡ് 19 സ്ഥിരീകരിച്ച രോഗി എത്തിയ മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു. ക്ലിനിക്കിലെ ഡോക്ടര്‍മാരോടും രോഗി എത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടും ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. മലപ്പുറം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 194 പേരെയും അവരുമായി സമ്പര്‍ക്കമുണ്ടായ 104 പേരെയും കണ്ടെത്തി. അരീക്കോട് […]

India Kerala

കോവിഡ്; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല ഭരണകൂടം. 50 പേരില്‍ കൂടുതല്‍ ഒത്ത് ചേരുന്നത് ഒഴിവാക്കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതുവരെ പരിശോധിച്ച 98 സാമ്പിളുകളില്‍ 69 എണ്ണം നെഗറ്റീവാണ്. 24 സാമ്പിളുകളുടെ ഫലം ഇനി ലഭിക്കാനുണ്ട്. രണ്ട് പേരില്‍ മാത്രമാണ് കോട്ടയം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുമായി ബന്ധപ്പെട്ടവരെ കോറന്‍റൈന്‍ ചെയ്യാനുള്ള ശ്രമം ജില്ല ഭരണകൂടം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മറ്റ് ജില്ലകളില്‍ നിന്നുമുളളവര്‍ കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന സംശയം […]

India Kerala

പത്തനംതിട്ടയിൽ 6 പേർക്ക് കൂടി കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ 6 പേർക്ക് കൂടി കൊവിഡ് 19 രോഗ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിരുന്നവരുടെ അടക്കമുള്ള റിസൾട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.സമീപ ദിവസങ്ങളിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട് .ഇവരുടെ പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി. രണ്ടായിരത്തോളം ആളുകൾ സമീപ ദിവസങ്ങളിലായി വിദേശ രാജ്യങ്ങളിൽ നിന്ന് ജില്ലയിലേക്ക് മടങ്ങിയെത്തിയതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തൽ .മടങ്ങിയെത്തിയവരുടെ പട്ടിക തയ്യറാക്കി ഇവരെ വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇറ്റലി അടക്കമുള്ള പത്ത് രാജ്യങ്ങളിൽ നിന്നുള്ളവരെ 28 ദിവസവും. […]