കേരളത്തിൽ കോവിഡ് ബാധിച്ച ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി. കണ്ണൂരിൽ കോവിഡ‍് സ്ഥിരീകരിച്ചയാളുടെ നാലാമത്തെ പരിശോധനാ ഫലവും നെഗറ്റീവാകുകയായിരുന്നു. പരിയാരത്ത് ചികിത്സയിലുള്ള ഇയാളെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഇദ്ദേഹത്തോട് പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. കണ്ണൂരിൽ ഇതുവരെയായി രോഗം സ്ഥിരീകരിച്ച ഏക കേസായിരുന്നു ഇത്. ഈ മാസം പതിമൂന്നിന് ദുബെെയിൽ നിന്നും നാട്ടിലെത്തിയ ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം പോസിറ്റീവ് ആകുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലും വെെറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും നടത്തിയ ഇദ്ദേഹത്തിന്റെ ഒടുവിലെ പരിശോധനാ ഫലങ്ങളാണ് […]
Kerala
കോവിഡ് വ്യാപനം; പള്ളികളില്‍ ഒരുമിച്ചുള്ള നമസ്കാരം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍
കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പള്ളികളില്‍ ഒരുമിച്ചു കൂടിയുള്ള അഞ്ചു നേരത്തെ ജമാഅത്ത് നമസ്കാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ജാഫര്‍ മാലിക് ഐ.എ.എസ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം കൊറോണ വൈറസിന്റ വ്യാപനം തടയാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവുക.ദിവസം അഞ്ചു നേരമുള്ള ഇമാമിനെ പിന്തുടർന്നുള്ള ഒരുമിച്ചുള്ള നമസ്കാരം ഒരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ പള്ളികളിലും ഒഴിവാക്കാൻ ശ്രദ്ധിച്ചാൽ നന്നായിരുന്നു. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരം പറ്റുമെങ്കിൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. […]
കോവിഡ്: സംസ്ഥാനത്ത് 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഇന്ന് കാസര്‍കോട് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്നും വൈറസ് ബാധയുടെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയായിരുന്നു. നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച് 25 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് പുതിയതായി 66 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6103 പേരെ പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 31,000 പേർ നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് മുഖ്യമന്ത്രി. കോവിഡ് സാധാരണ […]
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്നുവന്ന സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 25 ആയി. നിലവില്‍ മുപ്പത്തൊന്നായിരം പേര്‍ നിരീക്ഷണത്തിലുണ്ടെന്നും കോവിഡിന്‍റെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന സാമ്പത്തിക മേഖലയില്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.
സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി
സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം – ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം – ചെന്നൈ വീക്ക്‍ലി എക്സ്പ്രസ്, തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്സ്പ്രസ് എന്നിവ റദ്ദാക്കിയവയില്‍ പെടുന്നു. നാളെ മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. കൊല്ലത്ത് നിന്നുള്ള മുഴുവന്‍ പാസഞ്ചറുകളും റദ്ദാക്കിയിട്ടുണ്ട്. കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂടിയാണ് നടപടി. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചുകൊടുക്കുമെന്നും റെയില്‍വെ അറിയിച്ചു. നേരത്തെ […]
സംസ്ഥാനം അതീവ ജാഗ്രതയില്‍; കാല്‍ ലക്ഷം പേര്‍ നിരീക്ഷണത്തില്‍
കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളിലാണ് സംസ്ഥാനം കഴിഞ്ഞ രണ്ട് ദിവസമായി പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. യൂണിവേഴ്സിറ്റി പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. എറണാകുളം ജില്ലയില്‍ ഇന്ന് ലഭിച്ച 16 പരിശോധനാഫലവും നെഗറ്റീവാണ്. കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളിലാണ് സംസ്ഥാനം. 25,603 പേരാണ് നിരീക്ഷണത്തില്‍. 237 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് […]
കേരളത്തില്‍ എച്ച്.ഐ.വി മരുന്നുകള്‍ കോവിഡ് രോഗികളില്‍ പരീക്ഷിച്ച് തുടങ്ങി
ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരനാണ് നല്‍കി തുടങ്ങിയത് എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന മരുന്നുകള്‍ എറണാകുളം മെഡിക്കല്‍ കോളജ് കോവിഡ് 19 ചികിത്സക്ക് ഉപയോഗിച്ച് തുടങ്ങി. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരന് നല്‍കി തുടങ്ങിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മരുന്നുകള്‍ കോവിഡ് 19 രോഗബാധിതന് ഉപയോഗിക്കുന്നത്. കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ […]
വയനാട്ടിലെ കോവിഡ് ഫലങ്ങള്‍ നെഗറ്റീവ്; 52 പേര്‍ കൂടി നിരീക്ഷണത്തില്‍
വിദേശത്ത് നിന്നെത്തി വയനാട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ആള്‍ക്ക് രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു. കോവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി വയനാട്ടില്‍ 52 പേര്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍ പരിശോധനക്കയച്ച 13 സാമ്പിളുകളിലും ഫലം നെഗറ്റീവാണ്. വിദേശത്ത് നിന്നെത്തി വയനാട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ആള്‍ക്ക് രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നാല് ദിവസം കൂടി അടച്ചിടും. പുതിയ 52 പേരടക്കം വയനാട് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 398 ആയി. അതേസമയം 86 പേരെ നിരീക്ഷണത്തില്‍ […]
കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ഉയര്‍ന്ന താപനില; ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍
കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുന്നു. കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 4.5 ഡിഗ്രി സെൽഷ്യസും അതിലധികവും ഉയരാൻ സാധ്യത ഉള്ളതിനാൽ സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ പൊതുജനങ്ങൾ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും ജില്ലാ കലക്ടര്‍ കർശനമായി നിർദേശിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ […]
കോവിഡ് നിലവില്‍ നിയന്ത്രണവിധേയമാണ്, മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം: മുഖ്യമന്ത്രി
എന്നാല്‍ മോശമായ സാഹചര്യം വന്നാല്‍ അതിനെ നേരിടാന്‍ നമ്മള്‍ തയ്യാറാകണം സംസ്ഥാനത്ത് ഇന്നും പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിലവില്‍ സംസ്ഥാനത്ത് 25,603 പേര്‍ നിരീക്ഷണത്തിലുണ്ട്. പുതിയതായി 57 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 237 പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലുമുണ്ട് അദ്ദേഹം പറഞ്ഞു. ജാഗ്രത ഒരു രീതിയിലും കൈവിടാന്‍ പാടില്ല. ജനജീവിതം […]











