ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ല അതീവ ജാഗ്രതയില്‍. രണ്ട് വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ എട്ട് പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കോവിഡ് 19 സ്ഥിരീകരിച്ചതില്‍ മൂന്ന് പേര്‍, 17ആം തിയ്യതി കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ട് സ്ത്രീകള്‍ക്കും രണ്ട് വയസ്സുള്ള കുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് […]
Kerala
കോവിഡ് 19: എറണാകുളത്ത് നിരീക്ഷണം ശക്തമാക്കി
എറണാകുളം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതോടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരേയും വീടുകളില്‍ നിരീക്ഷണത്തില്‍ വെക്കും. 4196 പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഐസലേഷനില്‍ കഴിയുന്ന യുകെ പൌരനോടൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ നെടുമ്പാശ്ശേരിയിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എല്ലാവരും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കിലും […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 236 ആയി; നാളെ ട്രെയിനുകള്‍ ഓടില്ല
രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 236 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 മണി വരെ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 236 ആയതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. 20 സംസ്ഥാനങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മാളുകളും കടകളും ഓഫീസുകളും അടച്ചു. […]
കൊവിഡ് 19 ജാഗ്രത: കര്‍ണാടകയിലേക്കുള്ള 12 റോഡുകള്‍ കേരളം അടച്ചു
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ 12 അതിര്‍ത്തി റോഡുകള്‍ അടച്ചു. അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മു ടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയഡുക്ക സ്വര്‍ഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂര്‍ ഈശ്വരമംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്, നാട്ടക്കല്‍ സുള്ള്യപദവ് […]
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി, ശനിയാഴ്ച അവധി
കോവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തി. ഈ മാസം 31 വരെയുള്ള ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഓരോ ദിവസവും നിലവിലുള്ളതിന്‍റെ പകുതി ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയാല്‍ മതി. ആദ്യദിവസം ജോലിക്ക് വരുന്നവര്‍ക്ക് തൊട്ടടുത്ത ദിവസം അവധിയായിരിക്കും. കേരളം ശക്തമായ നിയന്ത്രണങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ അടക്കുന്നു. കേരള – തമിഴ്നാട് അതിര്‍ത്തി അടക്കുകയാണ്. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ റോഡുകൾ […]
കോവിഡ് 19; ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കാനായി സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു
കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭക്ഷ്യോല്‍പാദന, വിതരണ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയവയുടെ സമീപമുളള ബേക്കറികള്‍, റസ്‌റ്റോറന്റുകള്‍ എന്നീ സ്ഥാപനങ്ങള്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നത്. പരിശോധനയില്‍ വ്യക്തി ശുചിത്വം, ഹാന്റ് സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് എന്നിവയുടെ ലഭ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുന്നതാണ്. ആരോഗ്യ […]
കോവിഡ് 19 പ്രതിരോധം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍
1. ചുമ, ശ്വാസതടസം എന്നിവ നേരിടുന്ന വ്യക്തികള്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക. 2. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അണുനാശിനി കൊണ്ട് വൃത്തിയാക്കേണ്ടതാണ്. 3. ഭക്ഷ്യോല്‍പാദന വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാസ്‌ക്, ഹെയര്‍ നെറ്റ് എന്നിവ ധരിക്കേണ്ടതാണ്. 4. വൃത്തിയാക്കിയ പാത്രങ്ങളും ഗ്ലാസുകളും മാത്രം ഉപയോഗിക്കുക 5. നേര്‍പ്പിക്കാത്ത സോപ്പ് ലായനി/സോപ്പ് നിര്‍ബന്ധമായും ഹോട്ടലുകളിലെ കൈ കഴുകുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കേണ്ടതാണ് 6. ഉപയോഗിക്കുന്ന സോപ്പ്, ഹാന്റ് സാനിറ്റൈസര്‍ എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതാണെന്ന് […]
കോവിഡ് ഭീതി: ആശുപത്രികളിലും രോഗികളുടെ എണ്ണം കുറയുന്നു
കോവിഡ് ഭീതിയില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സ്ഥിതി ഒരു പോലെയാണ്. അടിയന്തിര ചികിത്സ ലഭിക്കേണ്ടവര്‍ നിര്‍ബന്ധമായും ആശുപത്രികളില്‍ എത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കോവിഡ് 19 ഭീതിയിലാണ് ജനങ്ങള്‍. പൊതുയിടങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുന്നു. അതോടെ ആശുപത്രികളില്‍ തിരക്ക് ഗണ്യമായി കുറഞ്ഞു. പേടി കാരണം അടിയന്തിര ചികിത്സകള്‍ ഒഴിവാക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. സ്ഥിരമായി ചെക്കപ്പ് നടത്തേണ്ടവര്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരൊക്കെ കോവിഡ് ഭീതി കാരണം ഡോക്ടര്‍മാരെ കാണാതിരുന്നാല്‍ രോഗം […]
കോവിഡ് 19: കാസര്‍കോട് രണ്ട് എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍
കാസര്‍കോട് കോവിഡ് ബാധ പുതുതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു എം.എല്‍.എമാരും നിരീക്ഷണത്തില്‍. മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീനും കാസര്‍കോട് എം.എല്‍.എ എന്‍.ഐ. നെല്ലിക്കുന്നുമാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. ഇരുവരും പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കമറുദ്ദീന്‍ എം.എല്‍.എ രോഗിയുമായി സെല്‍ഫി എടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 195 ആയി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ്; സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു
കോവിഡ് ഭീതിക്കിടെ എസ്.എസ്.എൽ.എസ് പ്ലസ് ടു ഉൾപ്പടെ മുഴുവൻ പരീക്ഷകളും കേരളം മാറ്റിവെച്ചു. വെെറസ് ബാധ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനിടെ കനത്ത ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് സർവകലാശാല പരീക്ഷകൾ ളൾപ്പടെ മാറ്റിവെച്ചത്. എട്ടാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു. മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പരീക്ഷകള്‍ ഒന്നും നടത്തുന്നതല്ല. മാറ്റിവെക്കുന്ന പരീക്ഷകള്‍ എന്ന് നടത്തുന്നമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എസ്.എസ്.എൽ.സിയിൽ നാലു പരീക്ഷകളാണ് ബാക്കിയുള്ളത്. സർവകലാശാല പരീക്ഷകളും നടന്നുവരികയായിരുന്നു. നേരത്തെ യു.ജി.സിയും സി.ബി.എസ്.ഇയും പരീക്ഷകൾ മാറ്റിവെക്കുന്നതായി അറിയച്ചിരുന്നുവെങ്കിലും, […]












