India Kerala

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നു; നിയമനം ആരോഗ്യ വകുപ്പില്‍

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനം. സസ്പെന്‍ഷന്‍ കാലാവധി നീട്ടിയാല്‍ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി ആയി നിയമനം നല്‍കിയെന്നാണ് സൂചന. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ 2019 ആഗസ്ത് അ‍ഞ്ചിനാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സസ്പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് […]

India Kerala

കോവിഡ് പ്രതിരോധം – സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം – മുഖ്യമന്ത്രി

കോവിഡ് -19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് മെഡിക്കൽ ഉപകരണങ്ങൾ, സാനിറ്റൈസർ, കെമിക്കൽസ് മുതലായ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് അനുമതി നൽകുന്നതിനുള്ള അധികാരം താൽക്കാലികമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കോവിഡ് -19 വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണം. കോവിഡ് പ്രതിരോധ നടപടികൾക്ക് ഡ്രോൺ ഉപയോഗിക്കാൻ സംസ്ഥാന പോലീസിന് അനുമതി നൽകണം. കോവിഡ് വ്യാപനം തടയാൻ ഉപയോഗിക്കുന്ന […]

India Kerala

കാസര്‍കോട് നിരോധനാജ്ഞ: ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും

5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കാസര്‍കോട് അതീവ ജാഗ്രതയില്‍. ജില്ലയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും. കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി കാസര്‍കോട് ജില്ലയിലെ 17 പൊലീസ് സ്റ്റേഷന്‍ പരിധിയിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ അടച്ചിടാന്‍ നിര്‍ദ്ദേശം. പൊതുഇടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൊതു ഇടങ്ങളിലേക്കുള്ള […]

India Kerala

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ്; കോഴിക്കോട് ആദ്യ കോവിഡ് സ്ഥിരീകരണം

സംസ്ഥാനത്ത് പുതുതായി 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ പത്ത് ജില്ലകളിലേക്ക് കോവിഡ് 19 പടര്‍ന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 64 ആയി. ഗുരുതര സാഹചര്യത്തിലേക്ക് സംസ്ഥാനം നീങ്ങുവെന്നതാണ് രോഗികളുടെ എണ്ണം കാണിക്കുന്നത്. പുതുതായി 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ കാസര്‍കോട് ജില്ലയില്‍ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം 19 ആയി. കണ്ണൂരില്‍ നാലുപേരുടെ സാമ്പിള്‍ പോസിറ്റീവായി. ജില്ലയിലെ രോഗികളുടെ എണ്ണം പത്തായി. […]

India Kerala

കോവിഡ് ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്രനിര്‍ദേശത്തില്‍ സംസ്ഥാന തീരുമാനം ഇന്ന്

കോവിഡ് ബാധിത ജില്ലകൾ അടച്ചിടണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം സംസ്ഥാന സർക്കാർ ഇന്ന് ചർച്ച ചെയ്യും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെങ്കിലും കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ കടുത്ത നടപടി വേണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. അതേ സമയം അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ നൽകിയ നിർദ്ദേശം. എന്നാൽ കാസർഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിൽ കർശന നടപടികളിലേക്ക് സർക്കാർ ഇതുവരെ […]

India Kerala

കോഴിക്കോട് നിരോധനാജ്ഞ; നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി

കോവിഡ് 19 സ്ഥീരീകരിച്ചതിനെത്തുടര്‍‌ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ജില്ല കര്‍ശന നിയന്ത്രണത്തില്‍. ജില്ലാഭരണ കൂടത്തിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. മരുന്നു ഷോപ്പുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെ നിര്‍ബന്ധമായും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു. കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് കോവിഡ് 19 സ്ഥീരികരിക്കുന്നത്. ഇതോടെ കടുത്ത നടപടിയിലേക്ക് ജില്ലാ ഭരണകൂടം കടന്നു. അഞ്ച് ആളുകളില്‍ കൂടുതല്‍ പൊതുസ്ഥലങ്ങളില്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു. ബസുകളില്‍ സീറ്റിംഗ് പരിധിയുടെ […]

Association India Kerala Pravasi Switzerland World

ലോകം മുഴുവൻ നിശ്ചലമായിരിക്കുമ്പോൾ കർമ്മനിരതരായ ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാർക്ക് 25.03.2020 ന് HF ന്റെ ഐക്യദാർഢ്യ പ്രഖ്യാപനം.

കൊറോണ വൈറസ് എല്ലാ പൈശാചിക ഭാവങ്ങളോടും ലോകത്താകമാനം സംഹാര താണ്ഡവമാടുകയാണ്‌. രാജ്യങ്ങളെല്ലാം തന്നെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയും അതിർത്തികളടച്ചും സുരക്ഷിത വലയത്തിലാണ്. കൊറോണ മൂലമുള്ള മരണസംഖ്യ ഇപ്പോഴും ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നു. വിദ്യാലയങ്ങളും ഓഫീസുകളും ഫാക്ടറികളുമെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ജനങ്ങൾ വീടുവിട്ടു പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണമെന്നും വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ ആ മാർഗ്ഗം സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിരിക്കുകയാണ്. സർക്കാരിന്റെ നിർദ്ദേശാനുസരണം ഭൂരിഭാഗം ജീവനക്കാരും വീടുകളിൽ ഒതുങ്ങിക്കൂടിക്കഴിയുന്നു, എന്നാൽ ആരോഗ്യരംഗത്തും അത്യാവശ്യ തൊഴിൽ മേഖലകളിലും […]

India Kerala

സംസ്ഥാനത്ത് അതീവ ജാഗ്രത; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അരലക്ഷം കവിഞ്ഞു

കോവിഡ് 19 വ്യാപനം തടയാന്‍ സംസ്ഥാനം അതീവ ജാഗ്രത തുടരുന്നു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. എറണാകുളത്ത് ഇന്ന് പരിശോധിച്ച 26 ഫലവും നെഗറ്റീവാണ്. മൂന്നാറില്‍ തങ്ങിയ 14 വിദേശികളുടെ ഫലം നെഗറ്റീവ് ആയതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൌകര്യം ഒരുക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. ഇന്നലെ പുതുതായി 12 കേസുകള്‍ കൂടി പോസിറ്റീവായതോടെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചത്. ഇന്ന് ഇതേവരെ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇന്നലെ രോഗബാധ സ്ഥിരീകരിച്ച കാസര്‍കോഡ്, […]

India Kerala

സംസ്ഥാനത്ത് ലോട്ടറി വില്‍പന നിര്‍ത്തി

കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പും നി​ർ​ത്തി​വ​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യു​ള്ള ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​മാ​ണ് നി​ർ​ത്തി​വ​ച്ച​ത്. വിറ്റു പോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ നടത്തും. ഫലത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 വരെയുള്ള ലോട്ടറികള്‍ക്കാണ് നിരോധനം. മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. അതിനാല്‍ അവയുടെ നറുക്കെടുപ്പ് നടത്താതിരിക്കാനാകില്ല. അതുകൊണ്ടാണ് നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ശേഷമായി നിശ്ചയിച്ചത്. വി​ൽ​പ​ന​യും ന​റു​ക്കെ​ടു​പ്പും നി​ർ​ത്തി​വ​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ഏ​ജ​ന്‍റു​മാ​ർ​ക്ക് 1,000 രൂ​പ […]

India Kerala

2000 കോടിയുടെ നബാർഡ് വായ്പ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ സൃഷ്ടിച്ച സാമ്പത്തിക ആഘാതം മറികടക്കുന്നതിന് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയിൽ നിന്ന് 2,000 കോടിയുടെ പ്രത്യേക വായ്പ ഉൾപ്പെടെ പുനരുദ്ധാരണ പാക്കേജ് ആവശ്യപ്പെട്ട് നബാർഡ് ചെയർമാൻ ഡോ. ഹർഷ് കുമാർ ബൻവാലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കത്തിലെ ആവശ്യങ്ങൾ:  പ്രത്യേക വായ്പ 2 % പലിശയ്ക്ക് നൽകണം. ഇപ്പോൾ പലിശ 3.9 %. ബാങ്കുകൾക്ക് വർദ്ധിച്ച പുനർവായ്പ ലഭ്യമാക്കണം.  സംസ്ഥാന സഹകരണ , ഗ്രാമീണ , കമേഴ്സ്യൽ ബാങ്കുകൾക്കുള്ള […]