Kerala

ആശ്വാസദിനം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല; 61 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല. അതെ സമയം 61 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇനി 34 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിക്കാതെ കടന്നുപോകുന്നത്. ഇന്ന് കോവിഡ് നെഗറ്റീവായത് ജില്ല തിരിച്ച് ഇടുക്കി – 11 കോഴിക്കോട് – 04 കൊല്ലം – 09 കണ്ണൂര്‍ -19 കാസര്‍ഗോഡ് -02 കോട്ടയം -12 മലപ്പുറം – 02 തിരുവനന്തപുരം […]

India Kerala

കോഴിക്കോട് നന്തിയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ച് ക്യാമ്പിലേക്ക് മാറ്റി കോഴിക്കോട് നന്തിയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ച് ക്യാമ്പിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതലാണ് ദേശീയപാത ഉപരോധിക്കാനായി ഇവര്‍ എത്തിയത്.കേരളത്തില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികെളെ കൊണ്ടുപോകുന്ന പ്രത്യേക ട്രെയിന്‍ ഇന്ന് റദ്ദ് ചെയ്തിരുന്നു. ബിഹാറിലേക്കായിരുന്നു ഇന്ന് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതിന് […]

India Kerala

വിദൂര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാന്‍ ഇനിയും കാത്തിരിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

മടങ്ങുന്നവരുടെ കൃത്യമായ കണക്കില്ലാതെ കേന്ദ്രത്തോട് ട്രെയിനുകള്‍ ആവശ്യപ്പെടാന്‍ കഴിയില്ല വിദൂര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ ഇനിയും കാത്തിരിക്കേണ്ടിവരും. മടങ്ങുന്നവരുടെ കൃത്യമായ കണക്കില്ലാതെ ട്രെയിനുകള്‍ ആവശ്യപ്പെടാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മീഡിയാവണിനോട് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ കണക്ക് ലഭിച്ച ശേഷം ഗതാഗതസൌകര്യങ്ങളേര്‍പ്പെടുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചതോടെ അതിഥി സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാന്‍ ദിനംപ്രതി നോണ്‍സ്റ്റോപ്പ് ട്രെയിനുകള്‍ കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ തിരികെ കൊണ്ടുവരാന്‍ […]

India Kerala

അഥിതി തൊഴിലാളികള്‍ക്കായി പുറപ്പെടേണ്ടിയിരുന്ന മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

ആലപ്പുഴ, തിരൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത് അഥിതി തൊഴിലാളികള്‍ക്കായി ഇന്ന് സംസ്ഥാനത്തു നിന്നും പുറപ്പെടേണ്ട മുന്ന് ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാറിലേക്കായിരുന്നു ട്രെയിനുകള്‍ പുറപ്പെടേണ്ടിയിരുന്നത്. ബിഹാര്‍ സര്‍ക്കാറിന്‍റെ അനുമതി ലഭിക്കാത്തതിനാലാണ് അനുമതി റദ്ദാക്കിയത് എന്നാണ് വിശദീകരണം. ഇന്ന് വൈകുന്നേരത്തോടുകൂടി പുറപ്പെടാനിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.

India Kerala

മൂന്നാം ഘട്ട ലോക്‌ഡൗണ്‍ കേരളത്തില്‍;

മൂന്നാംഘട്ട ലോക്ക്ഡൌണില്‍ റെ‍ഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. അത്യാവശ്യ കാര്യങ്ങള്‍ക്ക് അന്തര്‍ജില്ല യാത്രകള്‍ക്ക് അനുവദിക്കും. റെഡ് സോണിലൊഴികെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ ലഭ്യമാകും. കണ്ണൂര്‍ കോട്ടയം ഒഴിക‍യുള്ള ജില്ലകള്‍ക്ക് അനുവദിച്ച ഇളവുകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി […]

India Kerala

ഇതര സംസ്ഥാനങ്ങളിലെ ആദ്യ മലയാളി സംഘം ഇന്ന് തിരിച്ചെത്തും

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. മുത്തങ്ങ, വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയാണ് ആദ്യ സംഘം എത്തുക. മറ്റു ചെക്ക്പോസ്റ്റുകള്‍ വഴി വരുംദിവസങ്ങളിലും ആളുകളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത ഇതര സംസ്ഥാനത്തെ മലയാളികളുടെ ആദ്യ സംഘമാണ് ഇന്ന് കേരളത്തിലെത്തുക. മൈസൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ചികിത്സക്ക് പോയ സംഘം രാവിലെ 11 മണിക്ക് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി എത്തും. മൈസൂര്‍ […]

India Kerala

എറണാകുളം ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ ഹോട്ട്സ്പോട്ട് പട്ടികയില്‍

എറണാകുളം ജില്ലയില്‍ രണ്ട് പഞ്ചായത്തുകളെ ഇന്നലെ കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളെയാണ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്തതിനാല്‍ ജില്ല ഗ്രീന്‍ സോണില്‍ തന്നെ തുടരും. എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളെയാണ് ഇന്നലെ പുതുതായി കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എടക്കാട്ടുവയല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിനെ കോവിഡ് രോഗബാധിതന്‍റെ പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകള്‍ ഉള്ള സ്ഥലമായതിനാലാണ് ഹോട്ട് സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കോവിഡ് ബാധിച്ച് പാലക്കാട് ചികിത്സയില്‍ കഴിയുന്ന […]

Kerala Pravasi Switzerland

വ്യക്തമായ പ്ലാനിങ്ങും ശക്തമായ തീരുമാനങ്ങളുമായി കരുതലിന്റെ മാതൃകയാകുന്നു കേരളം – ജെയിംസ് തെക്കേമുറി

ദൈവത്തിന്റെ സ്വന്തം നാട് വീണ്ടുമൊരിക്കൽക്കൂടി ലോകത്തിന് മുഴുവൻ മാതൃകയായി മാറുന്നു. പ്രളയദുരിതത്തിൽ കേരള ജനത നട്ടം തിരിഞ്ഞപ്പോൾ ഒന്നിച്ച് നിന്ന് ദുരിതത്തെ നേരിടേണ്ടത് എങ്ങനെയെന്ന് കേരള ജനത ലോകത്തിന് കാണിച്ചു കൊടുത്തു. ജീവൻ കൊടുത്തും പ്രളയ ദുരിതക്കടലിൽ നിന്നും അനേകരെ മുങ്ങിയെടുത്ത മത്സ്യത്തൊഴിലാളികളുടെ മനുഷ്യ സ്നേഹം ഇന്നും അഭിമാനത്തോടെ മാത്രമേ നമുക്ക് ഓർമ്മിക്കാൻ കഴിയൂ. പ്രളയം കേരള ജനതയെ മാത്രം പിടിച്ച് കുലുക്കിയ ഒന്നായിരുന്നെങ്കിൽ ലോകത്തെയാകമാനം ദുരിതത്തിലാക്കിയിരിക്കുകയാണ്കോവിഡ് 19. നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ ആ ചെറുവൈറസ് മുന്നിൽ സമ്പന്ന […]

Food Health Kerala Pravasi Switzerland

കടൽ കടന്നിട്ടും കൈവിടാത്ത കൈപുണ്യവുമായി ലീനാ കുളങ്ങരയുടെ അടുപ്പും വെപ്പും വ്ലോഗ്..

മൂന്നുപതിറ്റാണ്ടുകൾക്ക് മുൻപേ കടൽ കടന്നിട്ടും കൈവിടാത്ത കൈപുണ്യം മറ്റുള്ളവരിലേയ്ക്ക് പകരുന്നതിനും പുതുതലമുറയ്ക്ക് പാചകത്തിൽ താത്പര്യമുളവാക്കുന്നതിനും അനുയോജ്യമായ രീതിയിലാണ് അടുപ്പും വെപ്പും വ്ലോഗ്‌ ഒരുക്കിയിരിക്കുന്നത്. ഈ വ്ലോഗിന്റെ അമരക്കാരിയായ ലീന കുളങ്ങര പ്രീഡിഗ്രിയ്ക്ക് ഹോംസയൻസ് പഠിച്ച് അതിൽ തന്നെ ഉന്നത ബിരുദം എടുക്കണമെന്ന ആഗ്രത്തോടെ തുടർ പഠനം നടത്തി വരുമ്പോഴാണ് വിദേശ തൊഴിൽ സാധ്യത അധികമുള്ള നഴ്സിംഗ് പഠിക്കാൻ വീട്ടുകാർ തിരിച്ചു വിടുന്നത്. ലീന അന്ന് കൈവിട്ട ചിരകാല അഭിലാഷം സഫലമാക്കാനുള്ള കഠിന ശ്രമഫലമായാണ് അടുപ്പും വെപ്പും വ്ലോഗ് […]

India Kerala

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം മലപ്പുറം കണ്ണൂര്‍ രണ്ട് വീതവും പാലക്കാട് ഒരെണ്ണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, തൃശ്ശൂര്‍ രണ്ട് വീതവും പാലക്കാട് ഒരെണ്ണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്തും കോഴിക്കോടും ഓരാള്‍ക്ക് വീതം രോഗം മാറി. ഇതോടെ 265 പേർക്ക് ആകെ രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് […]