അരമണിക്കൂറിനുള്ളിൽ മൂന്നു രാജ്യങ്ങളിലൂടെ കാൽനടയായി സഞ്ചരിക്കാം അരമണിക്കൂറിനുള്ളിൽ മൂന്ന് രാജ്യങ്ങളിലൂടെ നടക്കുവാൻ സാധിക്കുകയെന്നത് സഞ്ചാരികളെ സംബന്ധിച്ച് അപൂർവ്വ ഭാഗ്യമല്ലേ? ത്രിരാജ്യസംഗമ കോണും കണ്ട് പുഴയോരത്തൂടെ, നിർമ്മാണ വൈദഗ്ദ്യം കൊണ്ട് പേരുകേട്ട റൈൻപാലത്തിലൂടെ, വീശിയടിക്കുന്ന തണുത്ത കാറ്റേറ്റ് വിദൂരകാഴ്ചകൾ കൺകുളിർക്കേ കണ്ടൊരു കാൽനടയാത്ര ഏതൊരു സഞ്ചാരിയുടേയും സ്വപ്നസാക്ഷാത്കാരമല്ലേ? സമ്മറിൽ മിക്കവാറും ഞങ്ങൾ ത്രീ കൺട്രീസ് കോർണർ വഴി നടക്കാറുണ്ട്. ഇതൊരു പുളു അടിയോ പൊങ്ങച്ചമോ അല്ല വാസ്തവമാണ്. ആർക്കെങ്കിലും മൂന്നു രാജ്യങ്ങളിലെ വേറിട്ട കാഴ്ചകൾ ആസ്വദിച്ച് നടക്കുവാൻ മോഹമുണ്ടോ? […]
Europe
എല്ലാ ദിനങ്ങളിലും വ്യത്യസ്തതയോടെ പ്രകാശം പരത്തി ഒഴുകുന്ന ഗീസ്ബാഹ് വെളളച്ചാട്ടം – ലേഖനം – വീഡിയോ -ടോം കുളങ്ങര
Giessbach വെള്ളച്ചാട്ടം: രാത്രിയിലും പകൽപോലെ പ്രകാശം പരത്തിക്കൊണ്ട് ഒഴുകുന്ന ഗീസ്ബാഹ് വെളളച്ചാട്ടത്തിന്റെ ഗർജ്ജനം ദിവസേന വ്യത്യസ്തമാണെന്നാണ് പറയുന്നത്. Faulhorn പ്രദേശത്തെ ഉയർന്ന താഴ്‌വരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഗീസ്ബാഹ് 14 ചെറു ചാട്ടങ്ങളായി 500 മീറ്റർ ഒഴുകി ബ്രീൻസ് തടാകത്തിലേക്ക് പതിക്കുന്നു. ഈ 14 തട്ടുകൾക്കും ബർണർ വീരൻമാരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഈ വെള്ളച്ചാട്ടവും ചുറ്റുപാടുകളും അതിനിടയിലൂടെയുള്ള നടത്തവും താരതമ്യപ്പെടുത്താനാവാത്ത ഒരു പ്രത്യേക അനുഭൂതിയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ഗീസ്ബാഹ് ഗ്രാൻഡ് ഹോട്ടലിലേയ്ക്കും വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിലേക്കും വേണമെങ്കിൽ നിങ്ങൾക്ക് നേരിട്ട് […]
കുഞ്ഞന്നാമ്മയുടെ സ്വാതന്ത്ര്യ സമരം – ജോൺ കുറിഞ്ഞിരപ്പള്ളി.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഏതാനും വർഷങ്ങൾ കഴിഞ്ഞിരുന്നു.അപ്പോഴാണ് കുഞ്ഞന്നാമ്മക്കും സ്വാതന്ത്ര്യംവേണം എന്ന ആഗ്രഹം ഉദിക്കുന്നത്. പാലായിൽ ഒരു നസ്രാണി കൂട്ടുകുടുംബത്തിലെ തിക്കിലും തിരക്കിലും വീർപ്പുമുട്ടുമ്പോഴാണ് കുഞ്ഞന്നാമ്മയുടെ കെട്ടിയവൻ ഔസേപ്പിന് വെളിപാട് ഉണ്ടാകുന്നത്.”മലബാറിന് പോയാൽ സുഖമായി ജീവിക്കാം “.എങ്ങനെ ഈ വെളിപാട് ഔസേപ്പിന് ഉണ്ടായി എന്നതിൻ്റെ പിന്നിലെ രഹസ്യം കുഞ്ഞന്നാമ്മക്ക് മാത്രം അറിയാവുന്ന രഹസ്യമായിഅവശേഷിച്ചു. കുഞ്ഞന്നാമ്മക്ക് ഇരുപത്തിരണ്ടുവയസ്സുണ്ട് ,മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയുടെ അമ്മയുമാണ് ..”നമ്മളെന്നാത്തിനാ ഇങ്ങനെ ഇവിടെക്കിടന്നു കഷ്ടപ്പെടുന്നത്?മലബാറിൽ പോയാൽ വല്ല കപ്പേം തിന്നു ജീവിക്കാം.ഇവിടെ ഇറ്റു […]
അഴകും പൗരാണികതയും കവിളിലുരുമ്മി നിൽക്കുന്ന വ്യത്യസ്ത നാടുകളിലൂടെയുള്ള ആഢംബരകപ്പലിലെ ഏഴു സുന്ദര രാത്രികൾ
TOM KULANGARA ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്തെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും, പോയ യാത്രകളും ഇനി പോകാനിരിക്കുന്ന യാത്രകളുമാണെന്ന്. അഴകും പൗരാണികതയും കവിളിലുരുമ്മി നിൽക്കുന്ന വ്യത്യസ്ത നാടുകളിലൂടെ ഏഴു ദിവസം നീളുന്ന കപ്പൽയാത്ര ഞങ്ങളെ കൂടുതൽ ഉത്സുകരാക്കുന്നു. ക്ഷീണം ഞങ്ങളുടെ നിഘണ്ടുവിൽ നിന്ന് അപ്രത്യക്ഷമായി. ദിനം തോറും കഥകൾക്ക് നീളം കൂടിക്കൂടി വരുന്നു. സന്ധ്യ മയങ്ങിയാൽ കപ്പൽ തിര മുറിച്ച് മറുതീരം തേടിയോടും. ഇറ്റലിയിലെ വെനീസിൽ നിന്ന് ആരംഭിച്ച് അടുത്ത ദിവസം ഇറ്റലിയിലെ തന്നെ […]
സ്വിസ്സ് മലയാളികൾക്ക് അഭിമാനമായി സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലി സിനിമാ സംഗീത മേഖലയിലേക്ക് ..സിനിമയുടെ ആദ്യ പോസ്റ്റർ പ്രകാശനം വിവിധ ഫേസ്‌ബുക്ക് പേജുകളിലൂടെ നാളെ നിർവഹിക്കുന്നു ..
ഫിലിം ഫോറസ്റ് പ്രോഡക്‌ഷനിന്റെ ബാനറിൽ സൂരജ് വാവ നിർമ്മിച്ച് അനീഷ് കൃഷ്ണ സംവിധാനം നിർവഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നതിനുള്ള അപൂർവ്വ ഭാഗ്യമാണ് ശ്രീ സ്വിസ് ബാബു ഈ സിനിമയിലൂടെ നേടിയത് .. ഇതിനോടകം നിരവധി ഗാനങ്ങൾക്കും ആൽബങ്ങളും സംഗീത സംവിധാനം നിർവഹിച്ച അനുഗ്രഹീതനായ ഗായകനും കൂടിയാണ് സ്വിസ് മലയാളികൾക്കു ഏറ്റവും പ്രിയങ്കരനായ ശ്രീ ബാബു ..ശ്രീ പൂർണ്ണിമ രചിച്ച പ്യാരാ ബച്ച്പൻ എന്ന ഹിന്ദി സോങ്ങിന് സംഗീതം നൽകി ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് കരസ്ഥമാക്കുകയുണ്ടായി […]
ഓസ്ട്രിയയിൽ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗം തലവനായി രണ്ടാം തലമുറയിലെ ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍ നിയമിതനായി .
വിയന്ന: ഓസ്ട്രിയയുടെ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ (മീഡിയ പൊളിറ്റിക്‌സ്) തലവനായി വിയന്നയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള ഷില്‍ട്ടന്‍ ജോസഫ് പാലത്തുങ്കല്‍ നിയമിതനായി. ഏതാനും നാളുകളായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലിചെയ്തിരുന്ന ഷില്‍ട്ടന് ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമമുഖ്യന്‍ എന്ന വളരെ പ്രാധാന്യമുള്ള, തന്ത്രപ്രധാനമായ ചുമതലയുള്ള പദവി പെട്ടെന്ന് ലഭിക്കുകയായിരുന്നു. വന്‍വാര്‍ത്ത പ്രാധാന്യത്തോടെയാണ് ഓസ്ട്രിയയിലെ മാധ്യമങ്ങള്‍ ഷില്‍ട്ടന്റെ നിയമനം റിപ്പോര്‍ട്ട് ചെയ്തത്. ഭരണഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തിന്റെ പ്രതിനിധി എന്ന പദവി ഓസ്ട്രിയയില്‍ ഏറെ പ്രസക്തിയുള്ള ഒരു ഉത്തരവാദിത്തമായാണ് സമൂഹം വീക്ഷിക്കുന്നത്. […]
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് ഡോക്ടർ എസ് എസ് ലാലിന് സൂറിച്ചിൽ സ്വീകരണം നൽകി.
ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധനും, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരള സ്റ്റേറ്റ് പ്രെസിഡെന്റുമായ ഡോക്ടർ ലാലിന് സെപ്തംബര് ഇരുപത്തിയഞ്ചാം തിയതി സൂറിച്ചിൽ വെച്ച് സ്വിറ്റസർലണ്ടിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പ്രഥമ പൊതുയോഗത്തിൽ വെച്ച് സ്വീകരണം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റസർലണ്ടിന്റെ പുതിയ പ്രെസിഡന്റായി ചുമതലയേറ്റ ശ്രീ ജോയ് കൊച്ചാട്ടിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു .ഐ ഓ സി തമിഴ്‌നാടിനെ പ്രതിനിധീകരിച്ചു ശ്രീ അരുൺ അമൃതം യോഗത്തിനു സ്വാഗതമേകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവർത്തനരീതിയും , […]
ചിങ്ങം പുലർന്നേ…ഓണം വന്നേ …മാനുഷ്യരെല്ലാരും ഒന്നുപോലെ…ഓണനിലാവ് … ബിന്ദു മഞ്ഞളി
ഓണം …..🥀ഓണപ്പാട്ടും ഓണത്തപ്പനും പൂക്കളവും പൂവിളികളും കൈ കൊട്ടിക്കളിയും വള്ളം കളികളും എല്ലാം ഓണക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില പ്രത്യേക ആചാരങ്ങൾ ആയി മാറിക്കഴിഞ്ഞു.ഒരു പക്ഷെപ്രകൃതി പോലും ആ രൂപഭാവങ്ങൾ ഓർത്തെടുക്കാൻ ഇന്ന് ഇഷ്ടപ്പെടാതായി. പൂക്കളില്ല, കിളികളില്ല ,സമൃദ്ധിയില്ല ,സന്തോഷവുമില്ല. മാവേലി പോലും വരാറുണ്ടോ ആവോ? എന്നാലും ഓണം ഇന്നും കാലക്രമത്തിൽ വന്നു പോകുന്നു.ഒരു പക്ഷെ ഓർമ്മകളിൽ പോലും ഓണം ഇന്ന് ,അവിശ്വസനീയമായ ഒരവസ്ഥയായി മാറിക്കഴിഞ്ഞു.മാനുഷ്യരെല്ലാം ഒന്നുപോലെ…കള്ളവുമില്ല ചതിയുമില്ല… അങ്ങനെ പോകുന്നു ഓണക്കാലത്തിൻ്റെ വർണ്ണ ഭംഗികൾ … […]
ഓണ സൌരഭ്യവുമായി സ്വിസ്സിലെ ആൽഫിൻ ,ജൂബിൻ കൂട്ടുകെട്ടിൽ വിരിയുന്ന “ഓണാക്കൊലുസ്” ഓഗസ്റ്റ് ഇരുപതിന് ..
സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായ ഓണം പാട്ടുകളാലും സമൃദ്ധമാണ് .കോവിഡ് മഹാമാരിയുടെ കാലത്ത് ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇത്തവണ ഓണത്തെ മലയാളി വരവേല്‍ക്കുന്നത്. നല്ല നാളെയുടെ പ്രതീക്ഷയും ഒപ്പം അതിജീവനത്തിന്റെ സന്ദേവുമായി എത്തുന്ന ഓണ നാളിൽ ഗൃഹാതുരുത്വം നിറയുന്ന ഓണഓർമകൾ മലയാളിക്ക് സമ്മാനിക്കുകയാണ് ” ഓണാക്കൊലുസ് എന്ന സംഗീത ശിൽപ്പം . സ്വിസ്സ് മലയാളി സമൂഹം ബഹുമുഖ പ്രതിഭകളാൽ സമ്പന്നരാണ് … ഈ ഗാനോപഹാരത്തിനു പിന്നിലും സ്വിറ്റസർലണ്ടിലെ ഒരുപറ്റം പ്രതിഭകൾ അണിനിരക്കുന്നു .സാങ്കേതികമായും സൃഷ്ടിപരമായും കൂടുതല്‍ പുതുമകളോടെ […]
സ്വിറ്റ്‌സർലാൻഡിലെ ലൈറ്റ് ഇൻ ലൈഫിന്റെ ചാരിറ്റി പ്രൊജക്ടായ മിസോറാമിലെ സ്‌കൂൾ നിർമ്മാണത്തിനു ഇന്ന് തുടക്കമിട്ടു .
കോവിഡ് മഹാമാരി ലോകമെമ്പാടും ജീവിത സാഹചര്യങ്ങൾക്ക് ഭീഷണി ഉയർത്തുമ്പോഴും, ഏറ്റെടുത്ത സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കുകയാണ് സ്വിട്സർലന്റിലെ ജീവകാരുണ്യ സംഘടനയായ LIGHT in LIFE. അടിസ്ഥാന – ഉപരി വിദ്യാഭ്യാസ മേഖലകളിൽ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി, ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മൂന്നു സ്‌കൂളുകൾ സംഘടന വഴി നിർമ്മാണം പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യ 75-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയിൽ, മിസോറാമിലെ ലെങ്ഗുപിയിൽ ( LENGUPI ) ലൈറ്റ് ഇൻ […]