Association Economy International Kerala Pravasi

സ്വിറ്റസർലണ്ടിലെ ‘ ലൈറ്റ് ഇൻ ലൈഫ് ‘ സഹായമേകി പണികഴിപ്പിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി,

സ്വിറ്റ്‌സർലണ്ടിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, കേരളത്തിലെ നീലീശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോമോൻ ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷനുമായി സഹകരിച്ച് നിർമ്മിച്ച പുതിയ ഭവനത്തിന്റെ താക്കോൽ ഗുണഭോക്താവിന്‌ കൈമാറി. തെണ്ടുംമുകളിൽ മേക്കാമഠം അംബികാ ജനാർദ്ദനനും കുടുംബത്തിനുമാണ് പുതിയ വീട് എന്ന സ്വപ്നം സഫലമായത്. മെയ് 14 നു വൈകിട്ട് നടന്ന ലളിതമായ ചടങ്ങിൽ ലൈറ്റ് ഇൻ ലൈഫ് പ്രസിഡണ്ട് ശ്രീ ഷാജി എടത്തല താക്കോൽ ദാനകർമം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി. ആനി ജോസ് അധ്യക്ഷത വഹിച്ച […]

Economy India

ബജറ്റ് 2022: നികുതി ഇളവ് പ്രതീക്ഷിച്ച് ടെക് മേഖല

കേന്ദ്രബജറ്റ് അവതരണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും കണക്കുകൂട്ടലുകളും വിപണി തകൃതിയായി നടത്തി വരികയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും ടെക്‌നോളജിയുടെ ഡിമാന്റ് വര്‍ധിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഇത്തവണ ടെക് മേഖലയുടെ വികസനത്തിനായി നികുതി ഇളവ് ഉള്‍പ്പെടെയുള്ള കൈത്താങ്ങ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ടെക് കമ്പനികളുടെ പ്രതീക്ഷ. ചൈന, തായ്‌ലന്‍ഡ് മുതലായ രാജ്യങ്ങളോട് കിടപിടിക്കും വിധത്തില്‍ രാജ്യത്തിന്റെ ടെക് മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആലോചന ദീര്‍ഘകാലമായി നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി […]

Association Economy Kerala Pravasi Switzerland

കുറഞ്ഞ ചെലവിൽ കുട്ടനാടൻ ഓളപ്പരപ്പിലൂടെ ഒരു ഉല്ലാസ ജലയാത്ര -വിവരണം – ടോം കുളങ്ങര

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ ജലക്കാഴ്ചകളിലൂടെ ഓളപ്പരപ്പിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് കുട്ടനാടൻ കായലിന്റെ വിശാലതയും സുഖശീതളിമയും കുറഞ്ഞ ചെലവിൽ ജലസഞ്ചാരപ്രേമികൾക്ക് ഇനി കൂടുതൽ നേരം ആസ്വദിക്കാം. കപ്പലിലുള്ള അത്ര സുരക്ഷയോടെയാണ് ജലഗതാഗത വകുപ്പ് ഈ ബോട്ട് യാത്ര ഒരുക്കിയിരിക്കുന്നത്. വേഗ-2 എന്ന് നാമകരണം ചെയ്തിരിക്കുന്ന കാറ്റമറൈൻ ബോട്ടിന് 20.5 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്. 15 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ബോട്ടിൽ 120 യാത്രക്കാർക്ക് സുഖമായിരുന്ന് യാത്ര ചെയ്യാം. അഞ്ചുമണിക്കൂർ […]

Business Economy Education Europe India Pravasi Switzerland

ആതുര സേവന രംഗത്തും ,ഐ ടി മേഖലയിലും പുതിയ തൊഴിൽ സാദ്ധ്യതകൾ നൽകുവാൻ “ഡ്രീംസ് ഗ്രൂപ്പ് ” ( DREAMZ GROUP ) എന്ന രജിസ്റ്റേർഡ് കമ്പനിയുമായി സ്വിറ്റസർലണ്ടിൽ നിന്നും മലയാളി സംരംഭക..

ആത്മവിശ്വാസവും ഊര്ജ്ജസ്വലതയും കൈമുതലായുള്ള സ്വയം പ്രചോദിതർക്ക് ഒരു തൊഴിലിനായി തൊഴിൽദായകരെ അന്വേഷിച്ചു നടക്കേണ്ടതില്ല. കഴിവും സ്ഥിരോത്സാഹവുമുള്ളവർക്ക് സ്വന്തമായി സംരംഭങ്ങൾ തുടങ്ങാം. അതുവഴി സ്വയംതൊഴിൽ നേടുകയും മറ്റുള്ളവർക്ക് തൊഴിൽ നല്കുകയും ചെയ്യാം. കഴിവിനും അഭിരുചിക്കും യോഗ്യതയ്ക്കും അനുയോജ്യമായ മേഖലയിൽ പരിചയസമ്പന്നരായവർ സ്വിറ്റസർലണ്ടിൽ തുടക്കമിടുന്ന പുതിയ സംരംഭമാണ് ഡ്രീംസ് ഗ്രൂപ്പ് . സ്ത്രീകൾ ആതുര സേവനരംഗത്ത് ജോലി ചെയ്യാൻ വളരെ തൽപ്പരരും പ്രഗത്ഭരുമാണ്. എന്നാൽ ആതുരസേവന രംഗത്ത് സംരംഭകത്വത്തിന് തുടക്കം കുറിക്കുന്നതിന് ഇന്നും അധികം സ്ത്രീകൾ ധൈര്യപ്പെട്ടിട്ടില്ല. എന്നാൽ ഡ്രീംസ് […]

Business Economy Europe Gulf India Pravasi Switzerland Technology World

ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്‌കോയ്ൻ , NFT എന്നിവയുടെ മായാലോകത്തിലേക്കു പ്രവേശിക്കുവാൻ ലളിതമായുള്ള ഓഡിയോ വിവരണവും ലേഖനവുമായി സ്വിറ്റസർലണ്ടിൽനിന്നും ഫൈസൽ കാച്ചപ്പള്ളി.

എന്താണ് ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്കോയിൻ, NFT ? ഈ അടുത്ത കാലം വരെ ബിറ്റ്കോയിൻ എന്ന് മാത്രമാണ് നമ്മളൊക്കെ കേട്ടിരുന്നത് എന്നാൽ ഇപ്പോൾ ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, NFT തുടെങ്ങി ഒരുപാട് പേരുകൾ കേൾക്കുന്നുണ്ട്. എന്താണ് ഇവയെല്ലാം, എങ്ങിനെയാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത് എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം. എന്റെ പേര് ഫൈസൽ കാച്ചപ്പിള്ളി. ഞാൻ ഒരു അപ്ലിക്കേഷൻ ഡെവലപ്പർ ആണ്, അതിലുപരി പുതിയ ടെക്നോളജികളും അതിന്റെ പ്രവർത്തനങ്ങളും അറിയാനും പഠിക്കാനും ശ്രെമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വായിച്ചും […]

Economy India

പ്രിയങ്ക ഗാന്ധിക്ക് ലക്‌നൗവില്‍ ഉജ്ജ്വല സ്വീകരണം

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ലക്‌നൗവിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിനാളുകളാണ് പ്രിയങ്കയെ സ്വീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയത്. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് പ്രിയങ്കയുടെ സന്ദര്‍ശനം. കര്‍ഷകരുടെയും ദളിത് വിഭാഗത്തിന്റെയും പ്രതിനിധികളുമായി പ്രിയങ്ക ചര്‍ച്ച നടത്തും. നാളെ കോണ്‍ഗ്രസിന്റെ വിവിധ ജില്ലാ പ്രസിഡന്റുമാരുമായും മറ്റു ഭാരവാഹികളുമായും ചര്‍ച്ച നടത്തും. വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തി കര്‍ഷക പ്രതിസന്ധി, യുവാക്കളുടെ തൊഴിലില്ലായ്മ, ക്രമസമാധാനം, അഴിമതി തുടങ്ങിയ പ്രശ്‌നങ്ങളില്‍ യോഗി […]

Economy Kerala

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടര്‍; പ്രത്യക്ഷ സമരത്തിനില്ലെന്ന് വ്യാപാരികള്‍

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രത്യക്ഷ സമരത്തിനില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. കടകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകും. ഇതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ബക്രീദിന് വ്യാപാരികൾക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണം വരെ കടകള്‍ തുറന്ന് […]

Economy India

ട്രയൽ റണ്ണിന് കുതിരാൻ സജ്ജമെന്ന് ജില്ലാ ഫയർ ഫോഴ്സ് മേധാവി

ട്രയൽ റണ്ണിന് കുതിരാൻ സജ്ജമെന്ന് ജില്ലാ ഫയർ ഫോഴ്സ് മേധാവി അരുൺ ഭാസ്കർ. ട്രയൽ റൺ വിജയിച്ചാൽ രണ്ടുദിവസത്തിനകം ഒരു അന്തിമപരിശോധന കൂടി നടത്തുമെന്നും അതും വിജയിച്ചാൽ സർട്ടിഫിക്കറ്റ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പാകപ്പിഴവുകൾ കണ്ടെത്തിയാൽ അത് ശെരിയാക്കാനുള്ള സമയം കൂടി നൽകിയ ശേഷമാകും വീണ്ടും പരിശോധന നടത്തുക എന്നും ജില്ലാ ഫയർ ഫോഴ്സ് മേധാവി അറിയിച്ചു.

Economy Kerala

രാജ്യത്ത് 38,949 പുതിയ കൊവിഡ് കേസുകൾ; മരണം 542

രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 3,10,26,829 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 4,30,422 പേരാണ്. 97.28 ശതമാനം പേരും രോഗമുക്തി നേടി. 1.33 ശതമാനമാണ് മരണം നിരക്ക്. വാക്സിനേഷൻ നടപടികൾ പുരോഗമക്കുകയാണ്. കഴിഞ്ഞ 24 […]

Economy Kerala

സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ല; മാഹിയിൽ ഇതിലും കൂടുതലുണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്പന ശാലകളില്ലെന്ന് ഹൈക്കോടതി. മാഹിയിൽ ഇതിലും കൂടുതലുണ്ട്. അയൽ സംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യ ഷോപ്പുകൾ ഉള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമേ ഉള്ളൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. എണ്ണം കുറവായതിനാൽ മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാനും മറ്റ് അടിസ്ഥാന കാര്യങ്ങൾ വികസിപ്പിക്കാനും നടപടിയെടുക്കാമല്ലോ എന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം, മദ്യ വില്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ കോടതിയെ അറിയിച്ചു. കനത്ത തിരക്കും നീണ്ട ക്യൂവും ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയ രണ്ട് […]