Economy Kerala

കൊടകര കേസില്‍ ബിജെപി- സര്‍ക്കാര്‍ ഒത്തുതീര്‍പ്പ്: രമേശ് ചെന്നിത്തല

കൊടകര കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നേതാക്കളെ ഒഴിവാക്കി നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും ചെന്നിത്തല ആരോപിച്ചു. 69 നിയോജക മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും മറിച്ചുനല്‍കി. ബിജെപിയും സിപിഐഎമ്മും തമ്മില്‍ കൂട്ടികെട്ടാണ്. എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളുടെ വോട്ടും മറിച്ചുനല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച കൂട്ടുകെട്ടിന്റെ ഭാഗമായാണ് കൊടകര കേസിലെ ഒത്തുതീര്‍പ്പെന്നും രമേശ് ചെന്നിത്തല.

Economy Kerala

രമേശ് ചെന്നിത്തല എഐസിസിയിലേക്ക്; പഞ്ചാബിന്റെ ചുമതല?

രമേശ് ചെന്നിത്തല കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി ആകും. ചെന്നിത്തലയ്ക്ക് പഞ്ചാബിനെ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നവജ്യോത് സിംഗ് സിന്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് നിലവിലുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. രണ്ടാം പിണറായി സര്‍ക്കാരിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിനും ശ്രമിച്ചിരുന്നു. വി ഡി […]

Economy Kerala

ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍

ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. എല്ലാ കേസുകളും അതാത് ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. 49 കേസുകളാണ് ഫയല്‍ ചെയ്യുക. നടപടി വേഗത്തിലാക്കാന്‍ ജില്ലാ നിയമ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പലയാളുകളും തെറ്റായ വിവരങ്ങളാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം ജില്ലയിലെ നിയമ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ളൊരു പ്രയത്‌നം ഇതില്‍ നടത്തണമെന്ന് തീരുമാനിച്ചു. […]

Economy World

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്മിനിസ്ട്രേഷൻ നോട്ടീസ് നൽകി. ഏഴ് ദിവത്തിനകം ഉടമകൾക്ക് എതിർപ്പറിയിക്കാം. കവരത്തിയിൽ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽക്യ നോട്ടീസ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഉടമസ്ഥർ രേഖകൾ ഹാജരാക്കിയതിനെ തുടർന്നായിരുന്നു നടപടി.https://812e77545a2743e8e3a590142187d342.safeframe.googlesyndication.com/safeframe/1-0-38/html/container.html കല്പേനിയിലെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുൻപ് ലക്ഷദ്വീപിലെ പലയിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, എതിർപ്പ് അറിയിക്കാൻ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നടപടി സ്റ്റേ […]

Economy

കരകയറാതെ ജിഡിപി; സമ്പദ് വ്യവസ്ഥ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ നാമമാത്ര വളർച്ച കൈവരിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 1.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7.3 ശതമാനം നെഗറ്റീവ് വളർച്ചയാണ് ജിഡിപിയിലുണ്ടായത്. നാൽപ്പതു വർഷത്തിനിടെയുള്ള ഏറ്റവും മോശം വളർച്ചാ നിരക്കാണിത്. തിങ്കളാഴ്ച നാഷണൽ സ്റ്റാറ്റിക്കൽ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണുകളും അടച്ചിടലുകളും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് കണക്കുകൾ. നിർമാണ, സാമ്പത്തിക, […]

Economy Kerala

ഉദയംപേരൂര്‍ കള്ളനോട്ട് കേസ്; മൂന്ന് പേര്‍ കൂടി പിടിയില്‍

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ കൂടുതല്‍ അറസ്റ്റ്. മൂന്ന് പേര്‍ കൂടി കോയമ്പത്തൂരില്‍ പിടിയിലായി. 1,80,00000 രൂപയുടെ കള്ളനോട്ടും ഇവരുടെ കൈയില്‍ നിന്ന് പിടികൂടി. ഇവരെ ഇന്ന് തന്നെ എറണാകുളത്തെത്തിക്കും. കൂടുതല്‍ കള്ളനോട്ടുകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ വിതരണം ചെയ്തിട്ടുണ്ടെന്നും നിരവധി കണ്ണികളുള്ള ശൃംഖലയാണിതെന്നും വിവരം. ഉദയംപേരൂരിൽ മുൻപ് പൊലീസ് പിടിച്ചെടുത്ത കള്ളനോട്ടിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് കോയമ്പത്തൂരിലെ കള്ളനോട്ട് സംഘത്തെ കണ്ടെത്താനായത്. തൃശൂർ സ്വദേശി റഷീദ്, കോയമ്പത്തൂർ സ്വദേശികളായ സയീദ് സുൽത്താൻ, അഷ്റഫ് അലി എന്നിവരാണ് […]

Economy Kerala

”ബോംബ് പുറത്തെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞോ എന്നറിയില്ല, നേരിടാന്‍ ജനം സജ്ജമായിരുന്നു”: മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

ഈ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് ചരിത്ര വിജയമാണ് സമ്മാനക്കാന്‍ പോകുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പിണറയി വിജയന്‍. ജനങ്ങളുടെ കരുത്താണ് ഇവിടെ പ്രകടമാവുക. കേരളത്തില്‍ 2016 മുതല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയോ, എല്ലാത്തിലും ഒപ്പം ജനങ്ങളുണ്ടായിരുന്നു. എല്‍.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ നേടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അതേ കാര്യങ്ങളാണ് യുഡിഎഫും ബിജെപിയും പയറ്റിനോക്കിയത്. ആ ഫലത്തിന്‍റെ ആവര്‍ത്തനം കുറേക്കൂടി ശക്തമായ രീതിയില്‍ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. […]

Economy Kerala

പിണറായിയും മോദിയും വിളിക്കേണ്ട സമയത്ത് ശരണം വിളിച്ചില്ലെന്ന് മുരളീധരന്‍

ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ.മുരളീധരന്‍. തോൽവി ഉറപ്പായത് കൊണ്ടാണ് ആക്രമണം നടത്തുന്നത്. വോട്ടർമാരെ അപഹസിക്കുന്ന രീതിയാണ്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. വിളിക്കേണ്ട സമയത്ത് പിണറായിയും മോദിയും ശരണം വിളിച്ചില്ല. അതിന്‍റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Economy Kerala

വോട്ടിംഗ് മെഷീനില്‍ തകരാര്‍; പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു

വോട്ടിംഗ് മെഷീന്‍ തകരാറിലായത് മൂലം പല ബൂത്തുകളിലും വോട്ടിംഗ് തടസപ്പെട്ടു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി യു.പി.സ്കൂളിലെ 116-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം വോട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ക്യൂ നിന്നവർക്ക് ടോക്കൺ കൊടുത്തു. മെഷീന്‍ തകരാര്‍ മൂലം കോഴിക്കോട് സൗത്ത് ബൂത്ത് 127 കണ്ണഞ്ചേരി സ്കൂളിൽ വോട്ടിങ് തുടങ്ങിയില്ല. പേരാവൂർ നിയമ സഭ മണ്ഡലത്തിലെ 117 എ വെള്ളറവള്ളി ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിൽ ആയതിനാൽ വോട്ടിംഗ് ആരംഭിച്ചില്ല. ചങ്ങനാശേരി 117 നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം […]

Economy India Technology

ക്രിപ്‌റ്റോ കറൻസികൾ ഉടൻ നിരോധിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികൾ രാജ്യത്ത് ഉടൻ നിരോധിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിലാണ് നിർമല ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികൾക്ക് മാത്രമാകും രാജ്യത്ത് ഇനി മുതൽ വിനിമയത്തിന് അനുമതിയുണ്ടാകുക. ‘ വിഷയം പഠിക്കാൻ ധനവകുപ്പ് സെക്രട്ടറിക്ക് കീഴിൽ മന്ത്രാലയതല ഉന്നത സമിതിക്ക് രൂപം നൽകിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാനാണ് സമിതി ശിപാർശ ചെയ്തിട്ടുള്ളത്’ – മന്ത്രി വ്യക്തമാക്കി. നിരോധനക്കാര്യത്തിൽ എംപവേഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ യോഗം വൈകാതെ ചേരുമെന്ന് ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ […]