കൊവിഷീല്‍ഡ് വാക്സിന് നിര്‍മിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ സിഇഒ അദാര്‍ പൂനെവാലെ മോഹവില കൊടുത്ത് ലണ്ടനില്‍ ആഡംബര വീട് സ്വന്തമാക്കി. 1446 കോടി രൂപ നല്‍കിയാണ് അദാര്‍ വീട് സ്വന്തമാക്കിയത്. ഈ വര്‍ഷം നടന്ന ഏറ്റവും ചെലവേറിയ ഇടപാടാണ് ഇതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈഡ് പാര്ക്കിന് സമീപം സ്ഥിതിചെയ്യുന്ന ഏബര്‍ കോണ്‍വേ ഹൗസെന്ന വീടാണ് അദാര്‍ സ്വന്തമാക്കിയിരിക്കുന്നത്. പോളണ്ടിലെ ഏറ്റവും ധനികനായിരുന്ന അന്തരിച്ച വ്യവസായി ജാന്‍ കുല്‍സിക്കിന്റെ മകള്‍ ഡൊമിനിക്ക കുല്സിക് വീട് വില്‍ക്കാമെന്ന് സമ്മതിച്ചതോടെയാണ് വീട് അദാറിന്റെ കൈയിലെത്തുന്നത്. 1920ലാണ് ഈ ആഡംബര വീട് പണികഴിപ്പിച്ചത്.പുനെവാലെ കുടുംബത്തിന്റെ തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സ്ഥാപനമായ സെറം ലൈഫ് സയന്‍സിന്റെ പേരിലാണ് ഡീല്‍ നടന്നത്. ഈ വീട് സ്ഥിരമായി താമസിക്കാന്‍ ഉപയോഗിക്കില്ലെന്നും ഒരു ഗസ്റ്റ് ഹൗസായി ഈ ഭവനം ഉപയോഗിക്കുമെന്നാണ് പൂനെവാലെ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കുടുംബം ലണ്ടനില്‍ സ്ഥിരതാമസമാക്കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ലാണ് അദാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായി അധികാരമേറ്റെടുക്കുന്നത്. കൊവിഡ് കാലത്ത് കൊവിഷീല്‍ഡ് വാക്സിന് വിപണിയില്‍ എത്തിച്ചതോടെയാണ് അദാര്‍ പൂനെവാലെ വലിയ മാധ്യമശ്രദ്ധ നേടുന്നത്.
Related News
സ്വർണവിലയിൽ നേരിയ വർധന; ഇന്ന് പവന് വർധിച്ചത് 160 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5770 രൂപയായി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് വില 46,160 രൂപയിലെത്തി. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 4780 രൂപയായി. ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി […]
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് വില 43,640 രൂപയായി. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്ണവിലയാണ് ഇത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 5455 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഒരു പവന് സ്വര്‍ണത്തിന് 43320 രൂപയായിരുന്നു. ജൂലൈ ഒന്നിനും രണ്ടിനും 43320 രൂപയായിരുന്നു സ്വര്‍ണവില. ജൂലൈ മൂന്നിന് സ്വര്‍ണവില ഇടിഞ്ഞ് 43240 രൂപയിലെത്തി. ജൂലൈ നാലിന് വീണ്ടും സ്വര്‍ണവില 43320 രൂപയിലെത്തുകയായിരുന്നു. […]
സ്വർണ വിലയിൽ ഇടിവ്
സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,930 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 39,440 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ രേഖപ്പെടുത്തിയ വർധനയ്ക്ക് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. ഇന്നലെ 15 രൂപയാണ് ഗ്രാമിന് കൂടിയത്. ഇതോടെ സ്വർണ വില 4960 ൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 39,680 ലും എത്തിയിരുന്നു.