Auto

ബുള്ളറ്റ് പ്രേമികളെ… ഹോണ്ട ഹൈനെസ് എത്തി

സൗന്ദര്യവും കരുത്തും സമാസമം കോര്‍ത്തിണക്കി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട പുതിയൊരു പ്രീമിയം ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഹോണ്ടയുടെ പുതിയ പോരാളിക്ക് അവര്‍ നല്‍കിയ പേര് ഹൈനെസ്. പേര് പോലെ കുറച്ച് റോയലാണ് കക്ഷി. റോയല്‍ എന്‍ഫീല്‍ഡിന്‍റെ കുത്തക പൊളിക്കാനാണ് ഹോണ്ട ഹൈനെസ് CB350 ന്‍റെ വരവ്. 1.90 ലക്ഷം രൂപയാണ് ഹൈനെസ് CB350 ന്‍റെ എക്സ്ഷോറൂം വില.

ബുള്ളറ്റ് പ്രേമികളെ... ഹോണ്ട ഹൈനെസ് എത്തി

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ജാവ 300 എന്നിവരാണ് ഹൈനെസ് CB350 ന്‍റെ മുഖ്യ എതിരാളികള്‍. വിലയില്‍ ഇതു രണ്ടും ഹൈനെസ് CB350 ന്‍റെ താഴെയാണെങ്കിലും കരുത്തിലും സൗന്ദര്യത്തിലും ആരുടെയും മനസൊന്നിളക്കും ഈ ഹോണ്ടയുടെ പുത്തനവതാരം‍. ഡ്യുവല്‍ ടോണ്‍ ഫ്യൂവല്‍ ടാങ്കില്‍ ‘ഹോണ്ട’ മിഴിവോടെ തെളിഞ്ഞുനില്‍ക്കും. ആദ്യ കാഴ്ചയില്‍ തന്നെ ആരുടെയും കണ്ണിലുടക്കുന്ന തരത്തിലാണ് ഹൈനെസ് CB350 ന്‍റെ ബാഹ്യസൗന്ദര്യം. അത് നിറമേതായാലും.

ബുള്ളറ്റ് പ്രേമികളെ... ഹോണ്ട ഹൈനെസ് എത്തി

Y ആകൃതിയിലുള്ള അലോയ് വീലുകളാണ് ഹാര്‍ഡ്‍വെയര്‍ സവിശേഷതകളിലൊന്ന്. ഇതില്‍ ട്യൂബ്‍ലെസ് ടയറുകളാണ് വരുന്നത്. 350 സിസി, എയര്‍ കൂള്‍ഡ് 4 സ്ട്രോക് OHC സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹൈനെസിന്‍റെ ഹൃദയഭാഗത്ത് കരുത്തോടെ തുടിക്കുക. PGM-FI സാങ്കേതിക വിദ്യയോടെയാണ് എന്‍ജിന്‍ നിര്‍മാണം. 3000 ആര്‍.പി.എമ്മില്‍ 30 എന്‍.എം ടോര്‍ക്കും 5000 ആര്‍.പി.എമ്മില്‍ 15.5 പവറുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുക. 5 സ്പീഡ് ഗിയര്‍ബോക്സുമായാണ് എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ക്ലച്ചിലുമുണ്ട് മാറ്റം. ഗിയര്‍ മാറ്റം അനായാസമാക്കാന്‍ സ്ലിപ്പെര്‍ ക്ലച്ചാണ് ഹൈനെസിനൊപ്പമുള്ളത്.

ബുള്ളറ്റ് പ്രേമികളെ... ഹോണ്ട ഹൈനെസ് എത്തി

ഡിജിറ്റല്‍ – അനലോഗ് സ്പീഡോമീറ്ററിലുമുണ്ട് വിസ്മയിപ്പിക്കുന്ന സവിശേഷതകള്‍. ശരാശരി ഇന്ധനക്ഷമത, റിയല്‍ ടൈം ഇന്ധനക്ഷമത, ബാറ്ററി വോള്‍ട്ടേജ് മീറ്റര്‍, ഗിയര്‍ പൊസിഷന്‍, ടാങ്കില്‍ അവശേഷിക്കുന്ന ഇന്ധനം കൊണ്ട് എത്ര ദൂരം കൂടി സഞ്ചരിക്കാന്‍ കഴിയുമെന്ന് വരെ ഇതില്‍ കാണാം. ഇതു കൂടാതെ (HSTC), ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയിസ് കണ്‍ട്രോള്‍ സിസ്റ്റം(HSVCS), ബ്ലൂടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍ തുടങ്ങിയവും ഇതിലൂടെ മനസിലാക്കാം.

ബുള്ളറ്റ് പ്രേമികളെ... ഹോണ്ട ഹൈനെസ് എത്തി

ഡ്യുവല്‍ ചാനല്‍ ABS ആണ് ഹൈനസിന്‍റെ മറ്റൊരു പ്രത്യേകത. മുന്‍ഭാഗത്ത് 310 എംഎം ഡിസ്ക് ബ്രേക്കും പിന്‍ഭാഗത്ത് 240 എംഎം ഡിസ്ക് ബ്രേക്കുമാണ് ഹൈനെസിന് സുരക്ഷയൊരുക്കുന്നത്. എന്‍ജിന്‍ ഓണ്‍, ഓഫിനുമായുള്ള സ്വിച്ചും ഹൈനസിലുണ്ട്. രാജകീയ പ്രൌഢി നല്‍കുന്നതാണ് വൃത്താകൃതിയിലുള്ള എല്‍.ഇ.ഡി ഹെഡ്‍ലൈറ്റും ടെയില്‍ലാംപും. 2163 എംഎം ആണ് ഹൈനെസിന്‍റെ നീളം. 181 കിലോഗ്രാമാണ് ഭാരം. 15 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി.

ബുള്ളറ്റ് പ്രേമികളെ... ഹോണ്ട ഹൈനെസ് എത്തി
ബുള്ളറ്റ് പ്രേമികളെ... ഹോണ്ട ഹൈനെസ് എത്തി