ഇരുചക്രവാഹനങ്ങളില്‍ ഇതിഹാസതാരമായ ജാവയ്ക്ക് പുനര്‍ജന്മം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ക്ലാസിക് ലെജന്‍ഡ്സിലൂടെയാണ് രണ്ടു ദശകത്തിന് ശേഷം ജാവ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നത്. ജാവ, ജാവ 42 എന്നിങ്ങനെ രണ്ടു മോഡലുകളാണ് ക്ലാസിക് ലെജന്‍ഡ്സ് ഈ ഇതിഹാസത്തിന്റെ ആരാധകര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ സവിശേഷതകളുമായാണ് ജാവയുടെ ഈ തിരിച്ചുവരവ്. ഇരുചക്രവാഹനങ്ങളില്‍ നവോഥാനനായകനാണ് ജാവ 42. എതിരാളികളായ റോയല്‍ എന്‍ഫീല്‍ഡുമായി താരതമ്യം ചെയ്താല്‍ വിലയും അത്ര വലുതല്ല. ഡല്‍ഹിയിലെ എക്സ് ഷോറൂം വില 1.55 ലക്ഷം രൂപയാണ്. ഡിസൈനിലെ പുതുമ കൊണ്ട് […]
Author: Tomy Thondamkuzhy
സാമ്പത്തിക സംവരണം: സി.പി.എം നിലപാട് തള്ളി വി.എസ്
മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത സി.പി.എമ്മിന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും നിലപാട് തള്ളി വി.എസ് അച്യുതാനന്ദന്‍. സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ജനാധിപത്യ അവകാശമാണ് സംവരണമെന്നും രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ അത് നടപ്പാക്കാവൂ എന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു. സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി സംവരണം പ്രഖ്യാപിച്ചതെന്നും വി.എസ് കുറ്റപ്പെടുത്തി. മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും […]
കേരളത്തില്‍ പണിമുടക്ക് പൂര്‍ണം
സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. സമരാനുകൂലികൾ ട്രെയിനുകൾ തടഞ്ഞത് റയിൽ ഗതാഗതത്തെ ബാധിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്. സെക്രട്ടേറിയറ്റിൽ ഹാജർ നില കുറവായിരുന്നു. കൊല്ലത്ത് വഞ്ചിനാട് എക്സ്പ്രസ് തടഞ്ഞു. കെ.എസ്.ആർ.ടി.സി പമ്പ സർവീസ് മാത്രമാണ് നടത്തുന്നത്. ആലപ്പുഴയിൽ ബോട്ട് സർവീസുകളുമില്ല. കോട്ടയത്തും ട്രെയിൻ തടഞ്ഞു. മൂന്നാർ – തേക്കടി ടൂറിസ്റ്റ് മേഖലകളെ പണിമുടക്ക് ബാധിച്ചില്ല. വ്യാവസായിക നഗരമായ കൊച്ചിയിൽ ദേശീയ പണിമുടക്ക് പൂർണമായിരുന്നു. വൻകിട വ്യാപാര കേന്ദ്രങ്ങൾ […]
മനിതി സംഘത്തെ സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയതെന്തിന്?
ശബരിമലയിൽ മനിതി സംഘത്തെ സ്വകാര്യ വാഹനത്തിൽ എത്തിച്ചതിന് പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. വിഷയത്തില്‍ പൊലീസ് വിശദീകരണം നൽകണമെന്നും കോടതി നിര്‍ദേശിച്ചു. വാഹനങ്ങൾ കടത്തിവിടരുതെന്ന ഉത്തരവ് ലംഘിച്ചതെന്തിനെന്നും കോടതി ചോദിച്ചു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചതിന് ശേഷമാണ് പൊലീസിനെതിരെ വിമർശനമുന്നയിച്ചത്. ശബരിമലയിലെത്തിയ മനിതി സംഘത്തിലെ യുവതികളെ സ്വകാര്യ വാഹനത്തിൽ പമ്പയിൽ എത്തിച്ചത് എന്തിനെന്നാണ് ഹൈക്കോടതി പൊലീസിനോട് ചോദിച്ചത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്തടിസ്ഥാനത്തിലാണ് ഉത്തരവ് […]
വരണ്ട ചുണ്ടുകള്‍ക്ക് വീട്ടിലുണ്ട് പരിഹാരം
തണുപ്പ് കാലത്ത് ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നമാണ് വരണ്ട ചുണ്ടുകള്‍. ചുണ്ടുകള്‍ക്ക് സംരക്ഷണം നല്‍കുന്ന ലിപ് ബാമുകള്‍ വിപണിയിലുണ്ടെങ്കിലും അവയുടെ ആയുസ് വളരെ കുറച്ച് നേരത്തേക്ക് മാത്രമേയുള്ളൂ. വരണ്ട ചുണ്ടുകള്‍ക്ക് വീട്ടില്‍ തന്നെയുണ്ട് പരിഹാരം. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്പം പാല്‍ പുരട്ടുക. അല്പസമയം കഴിയുമ്പോൾ വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം. റോസിതളുകള്‍ ചതച്ച് […]
താളം തെറ്റിയ പ്രകടനം; ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി
എഫ്.എ കപ്പില്‍ ലിവർപൂളിന് ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വോള്‍ഫ്സ് ലിവര്‍പൂളിനെ അട്ടിമറിച്ചത്, വോൾഫിനായി മുപ്പത്തിയെട്ടാം മിനിട്ടില്‍ റോൾ ജിമെനസ് ആദ്യ ഗോള്‍ നേടി, രണ്ടാം പകുതിയില്‍ ഡിവോക്ക് ഒറിഗിയിലൂടെ ലിവർപൂൾ തിരിച്ചുവന്നെങ്കിലും റൂബൻ നേവ്സിലൂടെ വോൾഫ്സ് ജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ട് കൌമാരക്കാരെയുള്‍പ്പെടെ ആദ്യ ഇലവനില്‍ ഒന്‍പത് മാറ്റങ്ങളാണ് ക്ലോപ്പ് വരുത്തിയത്. മുഹമ്മദ് സലാഹ്, റൊബെര്‍ട്ടോ ഫെര്‍മിന്യോ, സഡിയോ മാനേ എന്നിവരെ ആദ്യം ബെഞ്ചിലിരുത്തി ഡാനിയേല്‍ സ്റ്ററിഡ്ജ്, ഡിവോക്ക് ഒറിഗി എന്നിവരെ ആക്രമണ നിരയിലുള്‍പ്പെടുത്തിയാണ് ലിവര്‍പൂള്‍ […]
23 ഭാഷകളില്‍ ഫസ്റ്റ് ലുക്ക്; വിവേക് ഒബ്റോയി ഇനി മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം. നരേന്ദ്ര മോദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് 23 ഭാഷകളില്‍ ഇന്ന് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. വിവേക് ഒബ്റോയിയാണ് സിനിമയില്‍ നരേന്ദ്ര മോദിയെ അവതരിപ്പിക്കുക. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുക. ‘എന്റെ രാജ്യത്തോടുള്ള സനേഹമാണ് എന്റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. മോദി ഭരണത്തെ വെള്ള പൂശാനുള്ള ബി.ജെ.പി ശ്രമമാണ് പുതിയ സിനിമയെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ […]
മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അംബേദ്കര്‍ പ്രതിമയെ തണുപ്പില്‍ നിന്നും പുതപ്പിച്ചു
വടക്കേ ഇന്ത്യ തണുത്ത് വിറച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഈ കൊടും തണുപ്പിലാണ് ഹൃദയം തൊടുന്ന വാര്‍ത്ത ഉത്തര്‍പ്രദേശിലെ മുസഫർ നഗറില്‍ നിന്നും പുറത്ത് വരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് അംബേദ്കറുടെ പ്രതിമയെ പുതപ്പിക്കുകയും ശേഷം അംബേദ്കര്‍ക്ക് തണുപ്പനുഭവപ്പെടാതിരിക്കാന്‍ പ്രതിമക്കരികെ തീകൂട്ടുകയും ചെയ്തത്. മുസഫർ നഗറിലെ ഖതൗലി പ്രദേശത്ത് ശനിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. രാവിലെ അസാധാരണമായ രീതിയില്‍ പ്രതിമ കണ്ട നാട്ടുകാര്‍ പിന്നീട് പൊലീസിനെ അറിയിക്കുകയും സംഭവത്തിന് പിന്നില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് ബോധ്യപ്പെട്ടതോടെ വിട്ടയക്കുകയും ചെയ്തു. […]
മുന്നാക്ക സംവരണം: ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിച്ചേക്കും
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചേക്കും. 10 ശതമാനം സംവരണം കൊണ്ടുവരാനുള്ള ഭേദഗതിക്ക് മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ പട്ടികജാതി – പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം. ഭരണഘടനയുടെ 15, 16 അനുഛേദങ്ങളാണ് ഭേദഗതി ചെയ്യുക. ഇതോടൊപ്പം സാമൂഹ്യമായ പിന്നാക്കവസ്ഥയ്ക്കുള്ള പരിഹാരമെന്ന സംവരണത്തിന്റെ […]
പേരാമ്പ്ര മുസ്‍ലിം പളളിയിലെ കല്ലേറ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന് ജാമ്യം
കോഴിക്കോട് പേരാമ്പ്രയിലെ മുസ്‍ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സി.പി.എം നേതാവിന് ജാമ്യം. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ അതുല്‍ ദാസിന് പേരാമ്പ്ര കോടതിയാണ് ജാമ്യം നല്‍കിയത്. കലാപശ്രമം നടത്തിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയ പേരാമ്പ്രയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ മുസ്‍ലിം ജുമാഅത്ത് പള്ളിക്ക് കല്ലെറിഞ്ഞ കേസിലായിരുന്നു സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ അതുല്‍ ദാസ് അറസ്റ്റിലായത്. കലാപശ്രമമടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തതിനെതിരെ മന്ത്രി […]












