India

“മോദി പാര്‍ലമെന്‍റിലെത്തിയത് 24 മണിക്കൂര്‍, ഗുജറാത്തില്‍ പ്രസംഗിച്ചത് 37 മണിക്കൂര്‍”

പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രയാന്‍. കഴിഞ്ഞ വര്‍ഷം മോദി പാര്‍ലമെന്‍റില്‍ വന്നതിനേക്കാള്‍ കൂടുതല്‍ ദിവസം 2017ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനുണ്ടായിരുന്നുവെന്ന് ഡെറക് ഒബ്രയാന്‍ പറഞ്ഞു. പാര്‍ലമെന്‍റ് രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ഡെറക് ഒബ്രയാന്റെ വിമര്‍ശനം. രാജ്യസഭയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മോദിയെ വിമര്‍ശിച്ചത്. മോദി കഴിഞ്ഞ ഒരു വര്‍ഷം പാര്‍ലമെന്‍റിലുണ്ടായിരുന്നത് 24 മണിക്കൂറാണ്- 10 മണിക്കൂര്‍ രാജ്യസഭയിലും 14 മണിക്കൂര്‍ ലോക്സഭയിലും. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ മോദി 37 […]

Uncategorized

ബാബരി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബാബരി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് നീട്ടികൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജികളും കോടതിക്ക് മുന്നില്‍ വരും. ഭൂമി തര്‍ക്കത്തില്‍ ഏത് ബെഞ്ച് വാദം കേള്‍ക്കുമെന്നും എന്ന് മുതല്‍ വാദം കേള്‍ക്കണമെന്നും ഇന്ന് തീരുമാനിച്ചേക്കും. ലോക്സഭ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാമക്ഷേത്ര വിഷയം രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് ബാബരി ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്നത്. നേരത്തെ കേസില്‍ വാദം കേട്ട ബെഞ്ചിലെ […]

India Uncategorized

2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് അവസാനിപ്പിച്ചതായി റിപ്പോർട്ട്

2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി റിപ്പോർട്ട്. ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർക്കാരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. 2016 നവംബറിൽ കള്ളപ്പണം തടയൽ ലക്ഷ്യംവെച്ച് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിന് തൊട്ട് പിന്നാലെയാണ് മോദി സർക്കാർ 2000 രൂപ നോട്ടുകൾ ഇറക്കിയത്. ഈ നോട്ടുകൾ കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനും വലിയ തോതിൽ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തുന്നത് എന്നാണ് […]

India

‘കാശ്മീരിലാണെങ്കിൽ നാം അവരെ വെടിവെച്ചുകൊല്ലും കേരളത്തിൽ ഭക്തരെന്ന് വിളിക്കും’ പഞ്ച് തലക്കെട്ടുമായി വീണ്ടും ടെലിഗ്രാഫ്

പഞ്ച് തലക്കെട്ടുകള്‍ കൊണ്ട് പ്രസിദ്ധമാണ് കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദി ടെലിഗ്രാഫ്’. മികച്ച തലക്കെട്ടുകള്‍ നല്‍കി മുമ്പും ടെലിഗ്രാഫ് നമ്മെ ഞെട്ടിച്ചിട്ടുണ്ട്. സ്മൃതി ഇറാനിക്കെതിരായ ‘ആന്റി നേഷണലും’, ‘പാട്രിയോട്ട്’ തലക്കെട്ടുകളും പത്രത്തിന്റെ ഒരു മില്യണ്‍ വരിക്കാരെയും കടന്ന് ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും ഏറെ പ്രചരിച്ചവയാണ്. ഇന്നത്തെ ടെലിഗ്രാഫ് തലക്കെട്ടും അതിന്റെ മൂര്‍ച്ച കൊണ്ടും വിമര്‍ശനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നലെ സംഘപരിവാർ ഹർത്താലിൽ നടത്തിയ ഭീകര അക്രമത്തെയാണ് പ്രധാന വാർത്തയായി ‘ദി ടെലിഗ്രാഫ്’ നൽകിയിരിക്കുന്നത്. ‘കാശ്മീരിലാണെങ്കിൽ നാം അവരെ […]

India

കല്ലേറില്‍ തകര്‍ന്ന കെ.എസ്.ആര്‍.ടി.സി ബസുകളുമായി വിലാപയാത്ര

കല്ലേറില്‍ തകര്‍ന്ന കെ.എസ്.ആര്‍.ടി.സി ബസുകളുമായി തിരുവനന്തപുരത്ത് വിലാപയാത്ര. യുവതികളുടെ ശബരിമല ദര്‍ശനത്തിന് പിന്നാലെ വ്യാപക ആക്രമണമാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയുണ്ടായത്. 3.35 കോടി രൂപയുടെ നഷ്ടം രണ്ട് ദിവസം കൊണ്ടുണ്ടായി. പ്രതിഷേധങ്ങളുടെ പേരില്‍ കെ.എസ്.ആർ.ടി.സി ബസുകള്‍ ആക്രമിക്കുന്ന പ്രവണതയിൽ പ്രതിഷേധിച്ച് കല്ലേറില്‍ തകര്‍ന്ന ബസ്സുകളുമായി തിരുവനന്തപുരം ചീഫ് ഓഫീസിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് പ്രതീകാത്മക റാലി നടത്തിയത്. തിരുവനന്തപുരം സിറ്റി ഡിപോയിലെയും സമീപ ഡിപോകളിലേയും ബസുകളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഹര്‍ത്താലിനിടെ കെ.എസ്.ആര്‍.ടി.സിക്കെതിരെ ആക്രമണം അഴിച്ചുവിട്ടവരില്‍ […]

India

അക്രമികളെ പൂട്ടാന്‍ പൊലീസിന്റെ ‘ബ്രോക്കണ്‍ വിന്റോ’; ഇതുവരെ അറസ്റ്റിലായത് 745 പേര്‍

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി ‘ബ്രോക്കണ്‍ വിന്റോ’ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രെെവ് ആരംഭിച്ചു.ഹര്‍ത്താലിനിടെ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. ഉച്ചയ്ക്ക് 12 മണിവരെയുളള കണക്കനുസരിച്ച് വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 745 പേര്‍ അറസ്റ്റിലായി. 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 628 പേരെ കരുതല്‍ തടങ്കലില്‍ എടുത്തു. രാത്രിയോടെ കൂടുതല്‍ അറസ്റ്റുണ്ടാകും. അറസ്റ്റിലാകുന്നവര്‍ക്കെതിരെ കനത്ത വകുപ്പുകളില്‍ കേസെടുക്കാനാണ് തീരുമാനം.അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് […]

India

ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി

ശബരിമലയിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താതെ മടങ്ങി. സന്നിധാനത്തിനടുത്ത് പൊലീസ് മടക്കി അയച്ചുവെന്ന് ശ്രീലങ്കന്‍ സ്വദേശിനി ശശികല പറഞ്ഞു. എന്നാല്‍ യുവതി ദര്‍ശനം നടത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് അതിരൂക്ഷമായിട്ടായിരുന്നു ശശികലയുടെ പ്രതികരണം. ‘’48 ദിവസം പൂര്‍ണ’വ്രതമെടുത്താണ് ഞാനെത്തിയത്. എന്നാല്‍ എനിയ്ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ല. പൊലീസ് അതിന് അനുമതി നല്‍കിയില്ല. എന്തിനാണ് എന്നെ തടഞ്ഞതെന്ന് അറിയില്ല. പൊലീസ് എന്നെ തിരിച്ചിറിക്കുകയായിരുന്നു. ഞാന്‍ അയ്യപ്പന്റെ ഭക്തയാണ്. മറ്റുള്ളവരെ പോലെയല്ലെന്നും’’ ശശികല […]

India

ഹര്‍ത്താല്‍ അതിക്രമം; എറണാകുളത്ത് 228 പേര്‍ അറസ്റ്റില്‍

സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലും പൊലീസ് നടപടി ശക്തമാക്കി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അക്രമ സംഭവങ്ങളുമായി ബന്ധമുള്ള 228 പേരെ അറസ്റ്റ് ചെയ്തു. 31 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമങ്ങളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ക്കെതിരെ ഇന്നും നടപടികളുണ്ടായേക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഘ്പരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്ത് 228 പേരെയാണ് എറണാകുളം ജില്ലയില്‍ പൊലീസ് അറസ്റ്റ് ചെയ്ത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് 26 […]

Association Pravasi

ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കം മെഗാ ഷോ

സ്വിറ്റസർലണ്ടിലെ മലയാളികൾക്ക് എന്നും പുതുമയാർന്ന പ്രോഗ്രാമുകൾ അവതരിപ്പിച്ചു പ്രശംസകൾ നേടിയിട്ടുള്ള സ്വിറ്റസർലണ്ടിലെ പ്രമുഖ മലയാളീ സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് , എല്ലാവർഷവും ഓണാഘോഷങ്ങളിലൂടെ പ്രശസ്തരായ കലാകാരന്മാരെ സ്വിസ്സ് മലയാളികൾക്കായി പരിചയപ്പെടുത്തുകയും ,കൂടാതെ നിരവധി സ്റ്റേജ് ഷോകൾ സൂറിച്ചിൽ സംഘടിപ്പിക്കുകയും ,ഗാനഗന്ധർവൻ ശ്രീ യേശുദാസിനേയും ,വാനമ്പാടി കെ എസ്‌ ചിത്രയെയും സൂറിച്ചിൽ ആദ്യമായി ഒരേ വേദിയിൽ അണിനിരത്തി സ്വിസ്സ് മലയാളികളുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തതിനുശേഷം സ്വിസ് മലയാളികൾക്കായി വീണ്ടുമൊരു മുഴുനീള നൃത്ത സംഗീത മെഗാഷോയുമായി എത്തുന്നു. “മഴവിൽ […]

World

കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച ഉണ്ടാകുമെന്ന് വ്യക്തമാക്കി ട്രംപ്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉപരോധവും സമ്മര്‍ദവും അവസാനിപ്പിക്കാന്‍ അമേരിക്ക തയ്യാറാകണമെന്ന് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ നിലപാട്. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നും ഉന്നിന്റെ കത്ത് കിട്ടിയതായും ട്രംപ് സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും ഇതുവരെ നടന്ന […]