Association Pravasi

ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കം മെഗാ ഷോ

സ്വിറ്റസർലണ്ടിലെ മലയാളികൾക്ക് എന്നും പുതുമയാർന്ന പ്രോഗ്രാമുകൾ അവതരിപ്പിച്ചു പ്രശംസകൾ നേടിയിട്ടുള്ള സ്വിറ്റസർലണ്ടിലെ പ്രമുഖ മലയാളീ സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് , എല്ലാവർഷവും ഓണാഘോഷങ്ങളിലൂടെ പ്രശസ്തരായ കലാകാരന്മാരെ സ്വിസ്സ് മലയാളികൾക്കായി പരിചയപ്പെടുത്തുകയും ,കൂടാതെ നിരവധി സ്റ്റേജ് ഷോകൾ സൂറിച്ചിൽ സംഘടിപ്പിക്കുകയും ,ഗാനഗന്ധർവൻ ശ്രീ യേശുദാസിനേയും ,വാനമ്പാടി കെ എസ്‌ ചിത്രയെയും സൂറിച്ചിൽ ആദ്യമായി ഒരേ വേദിയിൽ അണിനിരത്തി സ്വിസ്സ് മലയാളികളുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തതിനുശേഷം സ്വിസ് മലയാളികൾക്കായി വീണ്ടുമൊരു മുഴുനീള നൃത്ത സംഗീത മെഗാഷോയുമായി എത്തുന്നു.

“മഴവിൽ മാമാങ്കം” “മഴവിൽ മാമാങ്കം” എന്ന ടൈറ്റിൽ പേരിൽ പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമാതാരവും നർത്തകിയുമായ റിമ കല്ലിങ്കലിലിന്റെ നേതൃത്വത്തിലുള്ള മെഗാഷോയിൽ പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാർത്ഥ മേനോൻ, ഫ്ലവർസ് ടീവിയിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ഗായികയായ ലക്ഷ്മി ജയൻ, കലാഭവൻ മണിയുടെ പിന്തുടർച്ചക്കാരിയും നാടൻ പാട്ടുകളുടെ രാജകുമാരിയുമായ പ്രസീത, നല്ലൊരു വയലിനിസ്റ്റും ഗായകനുമായ മനോജിനോടുമൊപ്പം റിമാ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം സ്‌കൂൾ ഓഫ് ഡാൻസിലെ പ്രശസ്തരായ നർത്തകരും നർത്തകികളും ഈ മെഗാഷോയിൽ ഒന്നിക്കുന്നു.

2019 ഫെബ്രുവരി 24 നു സുറിച്ച ഹോർഗനിൽ വെച്ച് നടത്തപ്പെടുന്ന മെഗാഷോയുടെ ലോഗോ പ്രകാശനവും ആദ്യ ടിക്കറ്റ് വില്പനയും അഫൊൾട്ടണിൽ വെച്ച് വർണശബളമായ ചടങ്ങിൽ വെച്ച് നടത്തപ്പെട്ടു. ബി ഫ്രണ്ട്സിന്റെ പ്രസിഡന്റ് ശ്രീ ബിന്നി വെങ്ങപ്പള്ളിയും ജനറൽ സെക്രട്ടറി ശ്രീ റ്റോമി വിരുത്തിയേലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ഷോയുടെ കോർഡിനേറ്റർസ് ആയ ശ്രീ ടോമി തൊണ്ടാംകുഴിയും ശ്രീ ജോസ് പെല്ലിശ്ശേരിയും ചേർന്ന് ആദ്യ ടിക്കറ്റ്, സംഗീതത്തെയും,നൃത്തത്തെയും കൂടുതൽ സ്നേഹിക്കുന്ന സ്വിറ്റസർലണ്ടിലെ പ്രശസ്ത ഗായകനായ ശ്രീ എൽബിൻ എബി മുണ്ടക്കലിനും ഭാര്യയും പ്രശസ്ത നർത്തകിയുമായ സ്മിത എൽബിനും നൽകി നിർവഹിച്ചു. ട്രെഷറർ ശ്രീ ജോയ് തടത്തിൽ ആദ്യ ടിക്കറ്റിന്റെ ഫീസ് സ്വീകരിച്ചു.

മഴവിൽ മാമാങ്കം എന്ന ഈ മെഗാ ഷോയ്ക്കു എല്ലാവിധ ആശംസകളും നേർന്ന ശ്രീ എൽബിൻ ഇത് എല്ലാ മലയാളികൾക്കും ആസ്വദിക്കാൻ പറ്റുന്ന വലിയ ഒരു ഷോയാകട്ടെ എന്ന് ആശംസിച്ചു. ശ്രീമതി റിമ കല്ലിങ്കലിന്റെയും അവരുടെ നേതൃത്വത്തിലുള്ള മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രൊഫഷണൽ ഡാൻസുകൾ കാണാനുള്ള ഒരു സുഭിലമായ അവസരം ഒരുക്കുന്ന ബി ഫ്രണ്ട്‌സ് നു ശ്രീമതി സ്മിത നന്ദി അറിയിച്ചു.സ്വിറ്റസർലണ്ടിലെ മലയാളികൾക്ക് ഏറ്റവും പുതുമയാർന്ന ഒരു അനുഭവമായിരിക്കും ഇതെന്ന് യോഗത്തിൽ സംസാരിച്ച ആർട്സ് കൺവീനർ ശ്രീ സെബാസ്റ്റ്യൻ കാവുങ്ങൽ അഭിപ്രായപ്പെട്ടു.

മഴവിൽ മാമാങ്കത്തിന്റെ സുഗമമായ നടത്തിപ്പിനായി നാൽപതു അംഗങ്ങളുടെ വിപുലമായ വിവിധ കമ്മറ്റികളും രൂപീകരിച്ചു . സൂറിച്ചിനടുത്തുള്ള ഹോർഗനിലെ ഏറ്റവും പുതിയതായി നവീകരിക്കപ്പെട്ട ഏകദേശം 900 പേർക്കിരിക്കാവുന്ന മനോഹരമായ ഹാളിലാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത് . ഹാളിന്റെ പരിസരത്തു വിപുലമായ കാര് പാർക്കിങ്ങിനുള്ള സ്വകര്യവും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി 24 ഞായറാഴ്ച 14. 30 നു ഡോർ ഓപ്പൺ ചെയ്യുകയും മൂന്നു മണിക്ക് ഷോ ആരംഭിക്കുകയും ചെയ്യും . രുചിയേറിയ ഇന്ത്യൻ,കേരളാ ഭക്ഷണവും പ്രേക്ഷകർക്കായി സംഘാടകർ ഒരുക്കുന്നുണ്ട് . മനോഹരമായ ഈ നൃത്ത സംഗീത സന്ധ്യയിൽ പങ്കെടുക്കുവാൻ സ്വിറ്റസർലണ്ടിലെ എല്ലാ കലാസ്വാദകരെയും സംഘടക സമിതി മഴവിൽ മാമാങ്കം ഷോയിലേക്കു സ്വാഗതം ചെയ്‌തു . ടിക്കറ്റ് റിസേർവേഷനായി ബന്ധപ്പെടുക : 076 343 28 62 ,076 564 51 12