India

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അംബേദ്കര്‍ പ്രതിമയെ തണുപ്പില്‍ നിന്നും പുതപ്പിച്ചു

വടക്കേ ഇന്ത്യ തണുത്ത് വിറച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഈ കൊടും തണുപ്പിലാണ് ഹൃദയം തൊടുന്ന വാര്‍ത്ത ഉത്തര്‍പ്രദേശിലെ മുസഫർ നഗറില്‍ നിന്നും പുറത്ത് വരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് അംബേദ്കറുടെ പ്രതിമയെ പുതപ്പിക്കുകയും ശേഷം അംബേദ്കര്‍ക്ക് തണുപ്പനുഭവപ്പെടാതിരിക്കാന്‍ പ്രതിമക്കരികെ തീകൂട്ടുകയും ചെയ്തത്. മുസഫർ നഗറിലെ ഖതൗലി പ്രദേശത്ത് ശനിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. രാവിലെ അസാധാരണമായ രീതിയില്‍ പ്രതിമ കണ്ട നാട്ടുകാര്‍ പിന്നീട് പൊലീസിനെ അറിയിക്കുകയും സംഭവത്തിന് പിന്നില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് ബോധ്യപ്പെട്ടതോടെ വിട്ടയക്കുകയും ചെയ്തു. […]

India

മുന്നാക്ക സംവരണം: ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിച്ചേക്കും

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചേക്കും. 10 ശതമാനം സംവരണം കൊണ്ടുവരാനുള്ള ഭേദഗതിക്ക് മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ പട്ടികജാതി – പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം. ഭരണഘടനയുടെ 15, 16 അനുഛേദങ്ങളാണ് ഭേദഗതി ചെയ്യുക. ഇതോടൊപ്പം സാമൂഹ്യമായ പിന്നാക്കവസ്ഥയ്ക്കുള്ള പരിഹാരമെന്ന സംവരണത്തിന്റെ […]

India

പേരാമ്പ്ര മുസ്‍ലിം പളളിയിലെ കല്ലേറ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന് ജാമ്യം

കോഴിക്കോട് പേരാമ്പ്രയിലെ മുസ്‍ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സി.പി.എം നേതാവിന് ജാമ്യം. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ അതുല്‍ ദാസിന് പേരാമ്പ്ര കോടതിയാണ് ജാമ്യം നല്‍കിയത്. കലാപശ്രമം നടത്തിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയ പേരാമ്പ്രയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ മുസ്‍ലിം ജുമാഅത്ത് പള്ളിക്ക് കല്ലെറിഞ്ഞ കേസിലായിരുന്നു സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ അതുല്‍ ദാസ് അറസ്റ്റിലായത്. കലാപശ്രമമടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തതിനെതിരെ മന്ത്രി […]

India

കൊല്ലം ബൈപാസ് ഉദ്ഘാടന രാഷ്ട്രീയവിവാദം തുടരുന്നു

കൊല്ലം ബൈപാസ് ഉദ്ഘാടനത്തെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം തുടരുന്നു. ജനുവരി പതിനഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപാസ് യാഥാർഥ്യമായത്. പണി പൂര്‍ത്തിയായി ഉദ്ഘാടനം അടുത്തതോടെ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി മൂന്നു മുന്നണികളും തമ്മിലടി ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിസാര കാരണങ്ങൾ പറഞ്ഞ് സംസ്ഥാന സർക്കാർ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യു.ഡി.എഫിന്റെ […]

India

കോഴിക്കോട് കമ്മീഷണറെ മാറ്റിയത് പൊലീസിനുള്ളില്‍ തന്നെ അതൃപ്തി

സംഘപരിവാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്തതിന്റെ പേരില്‍ ഏറെ പഴികേട്ടതിന് പിന്നാലെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സ്ഥാനചലനം സംഭവിച്ചത്. കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ വരുത്തി വീഴ്ചകളില്‍ പൊലീസില്‍ തന്നെ ശക്തമായ അതൃപ്തി പുകഞ്ഞിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിതെരുവിലും കോഴിക്കോട് നഗരത്തിലും സംഘപരിവാര്‍ അഴിഞ്ഞാടിയപ്പോള്‍ പൊലീസ് പലപ്പോഴും കാഴ്ചക്കാരുടെ റോളിലായിരുന്നു. മതിയായ പൊലീസിനെ വിന്യസിക്കാതിരുന്നത് അക്രമികളെ തടയുന്നതിന് തടസമായി. മാത്രമല്ല മിഠായിതെരുവില്‍ കടയാക്രമിച്ച അക്രമിയെ നാട്ടുകാര്‍ പിടികൂടി നല്‍കിയിട്ടും വിട്ടയച്ചു, […]

India

പണിമുടക്ക്: സമരാനുകൂലികള്‍ ട്രെയിന്‍ തടയുന്നു

സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്കിനിടെ സമരാനുകൂലികള്‍ ട്രെയിന്‍ തടയുന്നു. തിരുവനന്തപുരത്ത് വേണാട് എക്സ്പ്രസും ജനശതാബ്ദിയും തടഞ്ഞു. ശബരി എക്സ്പ്രസ് തടയാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തുനീക്കി. എറണാകുളത്തും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. തൃപ്പൂണിത്തുറയില്‍ മദ്രാസ് മെയിലാണ് തടഞ്ഞത്. ട്രെയിന്‍ ഉപരോധിക്കുന്നവരെ ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ പൊലീസ് റെയില്‍വെ ട്രാക്കില്‍ നിന്ന് നീക്കുകയാണ്. ട്രെയിന്‍ ഉപരോധം കാരണം വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ഓടുകയാണ്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ഒരു മണിക്കൂര്‍ 20 മിനിട്ട് വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. […]

India

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. പത്ത് പ്രധാന ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്തെ സ്തംഭിപ്പിക്കുന്ന പണിമുടക്കിന് സംഘടനകള്‍ ആഹ്വാനം ചെയ്തത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.റ്റി.യു […]

India

രാഹുലിനും കോൺഗ്രസിനും എതിരെ പുതിയ ആരോപണം

രാഹുലിനും കോണ്‍ഗ്രസിനുമെതിരെ പുതിയ ആരോപണവുമായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. റഫാല്‍ കമ്പനിയുമായി മത്സരിക്കുന്ന യുറോക്രാഫ്റ്റിന് വേണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തുവന്നതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. അഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനാണ് യൂറോ ക്രാഫ്റ്റ് വിമാന കമ്പനിയുടെ ഇടനിലക്കാരനെന്നും മന്ത്രി പറഞ്ഞു.

Cricket

സച്ചിനെക്കാള്‍ മികച്ച ബാറ്റ്സമാനാണ് കോഹ്‍ലിയെന്ന് രാഹുലും പാണ്ഡ്യയും

ക്രിക്കറ്റില്‍ കളിക്കാര്‍ തമ്മിലുള്ള താരതമ്യവും അതിനെത്തുടര്‍ന്നുണ്ടാവുന്ന വിവാദങ്ങളും പതിവാണ്. ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും തമ്മിലുണ്ടായ ഒരു താരതമ്യ ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചൂട് പിടിക്കുന്നത്. പ്രമുഖ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണില്‍ പങ്കെടുത്ത് ഇന്ത്യന്‍ താരങ്ങളായ കെ.എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും നടത്തിയ അഭിപ്രായങ്ങളാണ് ചര്‍ച്ചാ വിഷയം. പല വിവാദങ്ങള്‍ക്ക് വഴി വക്കുന്ന ഉത്തരങ്ങള്‍ പുറപ്പെടുവിക്കാന്‍ മിടുക്കനായ കരണ്‍ ജോഹര്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ […]

India

സ്വകാര്യ മുതൽ നശിപ്പിച്ചാലും കടുത്ത ശിക്ഷ;സര്‍ക്കാര്‍

പ്രക്ഷോഭങ്ങളില്‍ സ്വകാര്യമുതല്‍ നശിപ്പിക്കുന്നതു പൊതുമുതല്‍ നശീകരണത്തിനു തുല്യമാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. വീടുകൾ, പാര്‍ട്ടിഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവക്കെതിരായ അക്രമം തടയാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കമുള്ള വ്യവസ്ഥകൾ ഉള്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സ് ഇന്നത്തെ പ്രത്യേക മന്ത്രിസഭയോഗം ചര്‍ച്ച ചെയ്തേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങളടക്കം മന്ത്രിസഭയില്‍ ചര്‍ച്ചക്ക് വന്നേക്കും. ശബരിമല കര്‍മ്മസമിതി കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ വീടുകൾ പാര്‍ട്ടിഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ വ്യാപകമായ അക്രമമാണ് നടന്നത്. ഈ സാഹചര്യത്തിലാണ് […]