National

‘ചലഞ്ച് ഫോർ ചെയിഞ്ച്’ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; വൈറലായി ഈ ചിത്രങ്ങള്‍

നിരവധി ചലഞ്ചുകളാണ് ദിനേന സോഷ്യല്‍ മീഡിയയില്‍ കാണാനാവുക. എന്നാല്‍ സമൂഹത്തിന് ഗുണകരമാകുന്ന, വ്യത്യസ്തമായൊരു ചലഞ്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാലിന്യം നിറഞ്ഞ ഒരു സ്ഥത്തെ മാറ്റി എടുക്കുന്നതാണ് ഈ പുതിയ ചലഞ്ച്. ‘ചലഞ്ച് ഫോർ ചെയിഞ്ച്’ എന്ന ഹാഷ്ടാഗോടു കൂടി തുടങ്ങിയ ചലഞ്ച് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മാലിന്യപ്രശ്നത്തിന് പരിഹാരവും പരിസരശുചീകരണവുമാണ് ചലഞ്ചിന്റെ ലക്ഷ്യം. മാലിന്യം നിറഞ്ഞ ഒരു സ്ഥലത്തെത്തി അവിടെ നില്‍ക്കുന്ന ഒരു ചിത്രമെടുക്കുക. ആ സ്ഥലത്തെ മാലിന്യം ശേഖരിച്ച് പ്രദേശം വ്യത്തിയാക്കിയ ശേഷം ഒരു ചിത്രം […]

India National Uncategorized

അഭിനന്ദന്റെ ചിത്രം ; പോസ്റ്ററുകള്‍ ഒഴിവാക്കാന്‍ ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം ഉപയോഗിച്ച ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍ പിന്‍വലിക്കണമെന്ന് ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ബി.ജെ.പി നേതാവും ഡല്‍ഹി എം.എല്‍.എയുമായ ഓം പ്രകാശ് ശര്‍മ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരോടൊപ്പം വിംങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെയും ചിത്രം ചേര്‍ത്തായിരുന്നു ബി.ജെ.പി പ്രചാരണ പോസ്റ്ററുകള്‍‍. മാര്‍ച്ച് ഒന്നിനായിരുന്നു ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ ചിത്രങ്ങള്‍ […]

India Kerala

കെവിന്‍ കേസിലെ കുറ്റപത്രം കോടതി സ്വീകരിച്ചു

കെവിൻ കേസിൽ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം കോട്ടയംഅഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. കൊലക്കുറ്റം ഗൂഡാലോചന അടക്കമുളള പത്ത് വകുപ്പുകൾ ചുമത്തിയ കേസിൽ ആകെ 14 പ്രതികളാണുള്ളത്. നരഹത്യ ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിന് ശേഷമാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നാല് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചത്. കൊലപാതകം ഗൂഡാലോചന തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വയ്ക്കല്‍,ഭവനഭേദനം എന്നിങ്ങനെ പത്ത് വകുപ്പുകളാണ് ചുമത്തിയത്. വിചാരണയ്ക്ക് മുന്‍പ് കൊലപാതകം, നരഹത്യ എന്നീ […]

India Kerala

കരമനയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം കരമനയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരമന സ്വദേശി അനന്ദു ഗിരീഷാണ് മരിച്ചത്. സംഭവത്തില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.കൊഞ്ചിറവിള സ്വദേശികളായ ബാലു, ശരത്ത്, ബനീഷ് ,ഷിബു, റോഷന്‍, സുമേഷ് എന്നിവരാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.

India Kerala

തുഷാർ മത്സരിച്ചാലും താൻ പ്രചരണത്തിന് ഇറങ്ങില്ലെന്ന് വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ ഭാരവാഹിത്വം രാജി വയ്ക്കണമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയാകുന്നതിനെക്കുറിച്ച് അറിയില്ല. ആലപ്പുഴയില്‍ ആരിഫിനോട് മത്സരിക്കാന്‍ കെ. സി വേണുഗോപാലിന് ഭയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശരിദൂരം പാലിക്കുമെന്നു പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ ആരു മത്സരിച്ചാലും പ്രചാരണത്തിനിറങ്ങാനില്ലെന്ന് വ്യക്തമാക്കി. എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെങ്കില്‍ ഭാരവാഹിത്വം രാജി വയ്ക്കണമെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അറിയില്ല. […]

Pravasi

ഖത്തറില്‍ ജനസംഖ്യയുടെ പത്തില്‍ ഒരാള്‍ക്ക് വൃക്കസംബന്ധമായ അസുഖമെന്ന് പഠനം

ഖത്തറിലെ ജനസംഖ്യയുടെ പത്തില്‍ ഒരാള്‍ വൃക്കസംബന്ധമായ അസുഖങ്ങളുള്ളവരാണെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതില്‍ പ്രവാസികളിലാണ് രോഗം കൂടുതലായി കാണുന്നത്. ചൂടുള്ള കാലാവസ്ഥയിലെ ജോലിയും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമാണ് വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള കാരണം. ദോഹ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ നെഫ്രോളജി വിഭാഗം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഖത്തറിലെ ജനസംഖ്യയുടെ പത്തിലൊരാളും വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവരാണ്. ചൂടുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യുമ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് പ്രവാസികളില്‍ വൃക്കരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് ഖത്തറിലെ […]

Cricket Sports

ഇന്ന് ഇന്ത്യ-ആസ്ട്രേലിയ ‘ഫൈനല്‍’

ഇന്ത്യ- ആസ്ട്രേലിയ അവസാന ഏകദിന മത്സരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. പരമ്പരയില്‍ രണ്ട് വീതം മത്സരം ജയിച്ച് ഇരു ടീമുകളും തുല്യത പാലിക്കുകയാണ്. അതിനാല്‍ തന്നെ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര നേടാമെന്നതിനാല്‍ മത്സരത്തിന് ഫൈനലിന്റെ പ്രതീതിയുണ്ട്. 350ല്‍ അധികം റണ്‍സ് സ്കോര്‍ ചെയ്തിട്ടും കഴിഞ്ഞ മത്സരം തോറ്റതിന്റെ ആഘാതത്തിലാണ് ഇന്ത്യ. ആസ്ട്രേലിയക്കത് ആത്മവിശ്വാസമേറ്റുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത കൂടുതലാണ്. ഡൽഹി ഫിറോസ് ഷാ കോട്ലയിൽ ഉച്ചക്ക് ഒന്നരക്കാണ് മത്സരം. മൊഹാലിയിൽ വിക്കറ്റിന് പിറകിലെ മോശം പ്രകടനത്തിന്റെ […]

Entertainment

എട്ട് മാസത്തെ പോരാട്ടത്തിനൊടുവില്‍ ‘നോ ഫാദേഴ്സ് ഇൻ കശ്മീരി’ന് യു/എ സര്‍ട്ടിഫിക്കറ്റ്

മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിൽ നോ ഫാദേഴ്സ് ഇൻ കശ്മീർ എന്ന ചിത്രത്തിന് ഫിലിം സെർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ സർട്ടിഫിക്കറ്റ് നൽകി. നിരവധി കട്ടുകൾ നിർദേശിച്ച ശേഷം യു/എ സർട്ടിഫിക്കറ്റാണ് സിനിമക്ക് ലഭിച്ചത്. കശ്മീരിൽ കാണാതാകുന്ന അച്ഛൻമാരെക്കുറിച്ചുള്ള കുട്ടികളുടെ വ്യഥയാണ് സിനിമ. എട്ട് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് നോ ഫാദേഴ്സ് ഇൻ കശ്മീർ എന്ന സിനിമക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഏതാനും രംഗങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് കാണിക്കണമെന്നും ഉള്ള ഉപാധികളോടെ ഫിലിം സെർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ യു/എ സർട്ടിഫിക്കറ്റ് നിർദേശിക്കുകയായിരുന്നു. […]

India National

ഗൗതം ഗംഭീര്‍ ന്യൂഡല്‍ഹിയില്‍ മത്സരിച്ചേക്കും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിറ്റിങ് എം.പി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂഡല്‍ഹി മണ്ഡലത്തിലെ രാജേന്ദ്ര നഗര്‍ സ്വദേശിയാണ് ഗംഭീര്‍. മീനാക്ഷി ലേഖിയെ മറ്റൊരു മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ഗംഭീര്‍ രാഷ്ട്രീയം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സോഷ്യല്‍ മീ‍ഡിയയില്‍ പ്രതികരിക്കാറുണ്ടായിരുന്നു. ഇതോടെ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം ശക്തമായി. […]

India National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി സാക്ഷി മഹാരാജ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ബി.ജെ.പി ഉത്തര്‍പ്രദേശ് പ്രസിഡന്റിന് അയച്ച കത്തിലാണ് സാക്ഷി മഹാരാജിന്റെ ഭീഷണി. സാക്ഷി മഹാരാജിന്റെ കത്തിന്റെ പകര്‍പ്പ് പുറത്തായി. മുസ്ലിംവിരുദ്ധവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളുടെ പേരില്‍ പല തവണ വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട് സാക്ഷി. നാല് തവണ ലോക്സഭ എം.പിയും ഒരു തവണ രാജ്യസഭ എം.പിയുമായിരുന്നു ഇദ്ദേഹം. നിലവില്‍ ഉന്നാവു മണ്ഡലത്തിലെ എം.പിയാണ്. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ സാക്ഷി ഉണ്ടായിരിക്കില്ലെന്ന സൂചനയുണ്ട്. […]