India National

കോട്ടയം സീറ്റിന്റെ കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്ന് ജോസഫ്

കോട്ടയം സീറ്റ് തര്‍ക്കത്തില്‍ തീരുമാനം കോണ്‍ഗ്രസ് നേതാക്കള്‍ നാളെ തീരുമാനമറിയിക്കുമെന്ന് പി.ജെ ജോസഫ്. യു.ഡി.എഫുമായുള്ള ചര്‍ച്ചയില്‍ പല നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. കോട്ടയം സീറ്റിന്റെ കാര്യത്തില്‍‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി വിഭാഗം. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലില്ല. കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ പി.ജെ ജോസഫിനെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുകയാണെന്നും മാണി വിഭാഗം ആരോപിച്ചു. എന്നാല്‍ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട ആവശ്യമില്ലെന്നും ഇടുക്കിയില്‍ മത്സിക്കണമെന്ന ആവശ്യം സ്വാഗതാര്‍ഹമാണെന്നും […]

India National

കോണ്‍ഗ്രസിന്റെ രണ്ടാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി. യു.പി പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ മൊറാദാബാദിലും സാവിത്രി ഫൂലെ ബറൂച്ചിലും മത്സരിക്കും. സുശീല്‍ കുമാര്‍ ഷിന്‍ഡെ മഹാരാഷ്ട്രയിലെ സോലാപൂരിലും പ്രിയ ദത്ത് മുംബൈ നോര്‍ത്തിലും ജനവിധി തേടും. അതേസമയം കര്‍ണാടകയില്‍ 20 സീറ്റില്‍ കോണ്‍ഗ്രസും 8ല്‍ ജെഡിഎസും മത്സരിക്കാന്‍ ധാരണയായി. മഹാരാഷ്ട്രയിലെ 5 ഉം ഉത്തര്‍പ്രദേശിലെ 16ഉം സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് കോണ്‍ഗ്രസിന്റെ രണ്ടാം പട്ടികയിലുള്ളത്. ഉത്തര്‍പ്രദേശ് പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ മൊറാബാദില്‍ നിന്ന് ജനവിധി […]

India National

മോദിയുടെ മൻ കി ബാത് പരാജയമെന്ന് കണക്കുകൾ; തിരുവനന്തപുരത്ത് ഒരു ശ്രോതാവ് പോലുമില്ല

പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിക്കപ്പെട്ട മൻ കി ബാത് പരാജയപ്പെട്ട പരിപാടിയായിരുന്നെന്ന് ഓൾ ഇന്ത്യ റേഡിയോ കണക്കുകൾ. 5 വർഷം പ്രധാനമന്ത്രി നടത്തിയ പ്രതിമാസ റേഡിയോ പരിപാടിക്ക് ശ്രോതാക്കള്‍ കുറവായിരുന്നു എന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. 20 മിനിറ്റ് നീണ്ട ഹിന്ദി പ്രക്ഷേപണത്തിന് തിരുവനന്തപുരത്തെ ഗ്രാമങ്ങളില്‍ ഒരു ശ്രോതാവ് പോലും ഉണ്ടായിരുന്നില്ല. ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകൻ യൂസഫ് നഖിയാണ് വിവരാവകാശ പ്രകാരം കണക്ക് ശേഖരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് ആരംഭിക്കുന്നത് 2014 […]

India National

മൽസരിക്കാനുറച്ച് കെ.സുധാകരൻ; കണ്ണൂരില്‍ ആവേശകരമായ സ്വീകരണം

കണ്ണൂരിൽ മൽസരിക്കാനുറച്ച് കെ.പി.സി.സി. വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ. ഡൽഹിയിൽ നിന്ന് കണ്ണൂരിലെത്തിയ സുധാകരന് ആവേശകരമായ സ്വീകരണമാണ് യു.ഡി.എഫ് പ്രവർത്തകർ നല്‍കിയത്. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു. സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയാക്കി കണ്ണൂരിലെത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറു കണക്കിന് പ്രവർത്തകരാണ് റെയിൽവെ സ്റ്റേഷനിലെത്തിയത്. പ്രചാരണ ബോർഡുകളും കയ്യിലേന്തിയായിരുന്നു സ്വീകരണം. സ്ഥാനാർഥിത്വം ഹൈകമാൻഡ് തത്വത്തിൽ അംഗീകരിച്ചെന്നും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. ഇത്തവണ മൽസരിക്കാൻ വ്യക്തിപരമായി താൽപര്യമില്ലെന്ന നിലപാടിലായിരുന്നു സുധാകരൻ. എന്നാൽ ഹൈകമാൻഡിന്റെ നിർദ്ദേശപ്രകാരം തീരുമാനം മാറ്റുകയായിരുന്നു. […]

India National

ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് കെജ്രിവാള്‍

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ജന്‍നായക് ജനതാ പാര്‍ട്ടിയും ഹരിയാനയില്‍ സഖ്യമായി മത്സരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സഖ്യമായി മത്സരിച്ചാല്‍ ഹരിയാനയിലെ പത്ത് സീറ്റിലും ഒപ്പം ദേശീയതലത്തിലും ബി.ജെ.പിയെ തോല്‍പ്പിക്കാനാകും. ഡല്‍ഹിയില്‍ കോണ്‍ഗ്രസില്ലാതെ തന്നെ ജയിക്കാനാകുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ സഖ്യത്തിന് താല്‍പ്പര്യമില്ലെന്ന് കോണ്‍ഗ്രസ് തുറന്ന് പറഞ്ഞെങ്കിലും ഹരിയാനയിലെ സഖ്യത്തിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വഴി ഉണ്ടാക്കണമെന്നാണ് കെജ്രിവാള്‍ തുറന്ന് പറഞ്ഞത്. ഹരിയാനയില്‍ ദുഷ്യന്ത് ചൌട്ടലുയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയും ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികളും കൂടി ചേര്‍ന്നാല്‍ […]

India National

തെരഞ്ഞെടുപ്പ് അടുത്തു; സെലിബ്രിറ്റികള്‍ക്ക് മോദി വക ട്വീറ്റ്

തെരഞ്ഞെടുപ്പ് സംബന്ധിച്ച ബോധവത്കരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ സന്ദേശം. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ രാഷ്ട്രീയ എതിരാളികളെയും സിനിമ-കായിക താരങ്ങളെയും ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്. ട്വീറ്റിനോട് ട്രോള്‍ രൂപത്തില്‍ പ്രതികരിച്ച അഖിലേഷ് യാദവ്, പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യൂവെന്ന് ആഹ്വാനം ചെയ്തു. രാഹുല്‍ ഗാന്ധി, മമതാബാനര്‍ജി, മായാവതി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ശരത് പവാര്‍ തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ക്കും സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, പി.വി സിന്ധു, സൈന നെഹ്‌വാള്‍ തുടങ്ങി […]

India Kerala Uncategorized

പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു

പത്തനംത്തിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടർ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടു. ചൊവ്വാഴ്ച രാത്രി പത്തരയോടെണ് സംഭവം. ജില്ലാ കലക്ടര്‍ ഡാം സുരക്ഷ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടി. വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന കുടമുരട്ടികരയിലെ സമീപവാസി റോയിയാണ് ഡാമിൽ നിന്ന് വെള്ളം ഒഴുകുന്നത് കണ്ടത്. തടയണ വരുന്നതിന് മുമ്പ് കടത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന വള്ളവും കത്തിച്ചിട്ടുണ്ട്. വറ്റിക്കിടന്നിരുന്ന നദിയിലൂടെ വെള്ളം ഒഴുകുന്നത് കണ്ടതിനെ തുടര്‍ന്ന് റോയി കെ.എസ്.ഇ.ബി ജീവനക്കാരനെ വിവരം അറിയിക്കുകയും അരമണിക്കൂറിന് […]

India Kerala

പ്രചരണം ഊര്‍ജ്ജിതമാക്കാതെ യു.ഡി.എഫ്; സീറ്റ് വിവാദം കേരള കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു

ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കുമ്പോഴും ആത്മവിശ്വാസക്കുറവാണ് മാണി ക്യാമ്പിൽ പ്രകടമാകുന്നത്. പ്രചരണരംഗത്ത് സജീവമാകാന്‍ മാണി നിര്‍ദ്ദേശം നല്കിയെങ്കിലും പരസ്യമായി വോട്ട് ചോദിച്ച് രംഗത്തിറങ്ങന്‍ തോമസ് ചാഴികാടന് സാധിച്ചിട്ടില്ല. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ഊര്‍ജ്ജിതമാക്കിയിട്ടും ചുവരെഴുത്തുകളിലേക്ക് മാത്രം ഒതുങ്ങുകയാണ് യു.ഡി.എഫ് ക്യാമ്പ്. കണ്‍വെന്‍ഷനുകളടക്കം നടത്തി ഇടത് സ്ഥാനാര്‍ത്ഥി മുന്നോട്ട് പോവുകയാണ്. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും പി.സി തോമസും സജീവമായി വോട്ട് തേടല്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും യു.ഡി.എഫ് ക്യാമ്പില്‍ കാര്യമായ പ്രവര്‍ത്തനം ഒന്നും […]

India Kerala

വെള്ളാപ്പള്ളിക്കെതിരെ കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വം

വെള്ളാപ്പള്ളി നടേശനെതിരെ കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വം. വെള്ളാപ്പള്ളിയുടെ പ്രസ്താവനയോടെ എ.എം ആരിഫ് ആരുടെ സ്ഥാനാർത്ഥിയാണെന്ന് വ്യക്തമായെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. വെള്ളാപ്പള്ളിയുടെ വീട്ടിൽ ചേർന്ന മിനി ക്യാബിനറ്റിലെ തീരുമാനപ്രകാരമാണ് ആരിഫിനെ സ്ഥാനാർത്ഥി ആക്കിയതെന്നും ലിജു ആരോപിച്ചു. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം വെള്ളാപ്പള്ളി മനസിലാക്കുന്നില്ലെന്നും സ്വന്തം പ്രവർത്തി കൊണ്ട് അദ്ദേഹം ശ്രീ നാരായണീയരെ അപമാനിക്കുകയാണെന്നും ലിജു പറഞ്ഞു.

India Kerala

രാഹുല്‍ ഗാന്ധി കേരളത്തില്‍; യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കും

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്ന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് പരിപാടി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് രാഹുല്‍ കേരള നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമേ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളും വേദിയിലെത്തും. കഴിഞ്ഞ തവണ ലഭിച്ച 12 സീറ്റ് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് യു.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായിട്ടില്ലെങ്കിലും ഘടകക്ഷികളെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇലക്ഷന്‍ ചൂടിലെത്തിക്കഴിഞ്ഞു. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ […]