ശബരിമല യുവതി പ്രവേശന വിഷയം ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ ഇക്കാര്യം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണ വിഷയമാക്കുമെന്നും കുമ്മനം രാജശേഖരന്‍. ശബരിമലയിലേത് മതപരമായ പ്രശ്നമല്ലെന്നും സാമൂഹ്യ പ്രശ്നമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച് നടപടികള്‍ സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മിസോറാം ഗവര്‍ണര്‍ പദവി ഒഴിഞ്ഞശേഷം ആദ്യമായി ശബരിമല ദര്‍ശനത്തിനെത്തിയതായിരുന്നു മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാനവികതയുടെ പ്രതീകമായ ശബരിമല എല്ലായ്പ്പോഴും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. […]
Author: Tomy Thondamkuzhy
ഇത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഹെലികോപ്ടര്‍ ഷോട്ട്
പരിക്കേറ്റ് പുറത്തിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന പാണ്ഡ്യ ഇപ്പോള്‍ തരംഗമാകുന്നത് മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ച്. നെറ്റ്‌സില്‍ പരിശീലനം നടത്തവെയാണ് ധോണിയുടെ സ്‌പെഷ്യല്‍ ഷോട്ടായ ഹെലികോപ്ടര്‍ ഷോട്ടിനെ പാണ്ഡ്യ അനുകരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പാണ്ഡ്യ തന്നെയാണ് ഇത് പങ്കുവെച്ചത്. ഈ ഷോട്ടിന് പിന്നിലെ എന്റെ പ്രചോദനം ആരെന്ന് പറയാമോ എന്ന അടിക്കുറിപ്പോടെയാണ് പാണ്ഡ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചൊരു കളിക്കാരനാണ് പാണ്ഡ്യ. പരിക്ക് പ്രശ്നമായില്ലെങ്കില്‍ […]
‘രാജ്യദ്രോഹ വകുപ്പുകള്‍ റദ്ദാക്കും’; നിയമപരിഷ്കരണ വാഗ്ദാനവുമായി കോണ്‍ഗ്രസ് പ്രകടനപത്രിക
ശ്രദ്ധേയമായ നിയമപരിഷ്കാരങ്ങള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക. അധികാരത്തിലെത്തിയാല്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കരിനിയമങ്ങള്‍ റദ്ദാക്കുമെന്നാണ് വാഗ്ദാനം. വിവര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പഴുത് നല്‍കുന്ന നിയമങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയാണ് നിയമപരിഷ്കരണത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ബ്രിട്ടീഷ് കാലം മുതല്‍ നിലനില്‍ക്കുന്ന ഐ.പി.സി 124എ, യു.എ.പി.എയിലെ സെക്ഷന്‍ 2 തുടങ്ങിയവ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മോദി സര്‍ക്കാര്‍ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന ആക്ഷേപം കോണ്‍ഗ്രസ് അടക്കം ഉന്നയിച്ചിട്ടുണ്ട്. ഈ കരിനിയമങ്ങള്‍ ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന […]
ഇത്രയും നാള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചയാളാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്: സുര്‍ജേവാല
നല്ല ഭാവി പ്രതീക്ഷിച്ചാകും ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ഇത്രയും നാള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചയാളാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ഇന്നാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നും വടക്കന്‍ പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേതെന്നും വടക്കന്‍ പ്രതികരിച്ചു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ […]
രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തി
രാഹുല്‍ ഗാന്ധി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. ആദ്യം കൃപേഷിന്റെ വീട്ടിലെത്തിയ രാഹുല്‍, ശരത് ലാലിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനം കൈമാറി. ഇരുവരുടെയും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ സംസാരിച്ച ശേഷമാണ് രാഹുല്‍ പെരിയയിലെത്തിയത്. വന്‍കിടക്കാരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടവും എഴുതിത്തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും […]
സോളാര്‍: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡന കേസ്
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് മൂന്ന് എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. സഹായം വാഗ്ദാനം ചെയ്ത് ഇരയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം സ്പെഷ്യല്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
‘പ്രളയസമയത്ത് കേരളത്തെ ബി.ജെ.പി വഞ്ചിച്ചു’ അഖിലേഷ് യാദവ്
എസ്.പി – ബി.എസ്.പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നത് നല്ലതെന്ന് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിന് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. ഇന്ത്യയിലെവിടെയും ഇത് ബാധകമാണെന്നും അഖിലേഷ് യാദവ് മീഡിയവണിനോട് പറഞ്ഞു. പ്രളയസമയത്ത് കേരളത്തെ ബി.ജെ.പി വഞ്ചിച്ചുവെന്നും കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ തിരിച്ചറിയണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. അഖിലേഷ് യാദവവുമായി എ. റഷീദുദ്ദീന്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു ? യു.പി രാജ്യത്തെ […]
പബ്ജി കളിച്ചു; രാജ്‌കോട്ടില്‍ 10 പേര്‍ അറസ്റ്റില്‍
നിരോധം വകവെക്കാതെ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ പത്ത് പേര്‍ അറസ്റ്റില്‍. മാര്‍ച്ച് ആദ്യത്തില്‍ ഇവിടെ പബ്ജി നിരോധിച്ചിരുന്നു. അറസ്റ്റിലായവരില്‍ ആറ് പേര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. രാജ്കോട്ട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് പബ്ജി കളിച്ച യുവാക്കളെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ആറിനാണ് രാജ്‌കോട്ടില്‍ പൊലീസ് പബ്ജി നിരോധിച്ചത്. നിരോധനത്തിന് ശേഷം ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് കോടതിയില്‍ വിചാരണ നേരിട്ടാല്‍ […]
ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നും വടക്കന്‍ പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്റേതെന്നും വടക്കന്‍ പ്രതികരിച്ചു. ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്ന് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയും എ.ഐ.സി.സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.
മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗില്‍ വീണ്ടും ചര്‍ച്ച
മൂന്നാം സീറ്റിന്റെ കാര്യത്തില്‍ മുസ്ലിം ലീഗില്‍ വീണ്ടും ചര്‍ച്ച. പി.ജെ ജോസഫിന് സീറ്റ് നല്‍കുകയാണങ്കില്‍ വടകര സീറ്റ് കൂടി വാങ്ങിയെടുക്കണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളെ ആവശ്യപ്പെട്ടു. പി.ജെ ജോസഫ് – കോണ്‍ഗ്രസ് ചര്‍ച്ചകളുടെ ഗതിയനുസരിച്ച് മൂന്നാം സീറ്റാവശ്യം യു.ഡി.എഫില്‍ വീണ്ടും ഉയര്‍ത്താനാണ് നേതൃതലത്തിലുണ്ടായിരിക്കുന്ന ധാരണ. പി.ജെ ജോസഫിന് ഇടുക്കി സീറ്റ് നല്‍കി കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് മൂന്നാം സീറ്റെന്ന ആവശ്യം ലീഗില്‍ വീണ്ടും ഉയര്‍ന്നത്.വടകര സീറ്റ് നേടിയെടുക്കണമെന്ന ആവശ്യം […]












