ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കം ഹൈക്കമാന്‍റ് തള്ളി. കോണ്‍ഗ്രസ് സീറ്റുകള്‍ വിട്ടുകൊടുക്കാനാവില്ലെന്നാണ് ഹൈക്കമാന്‍റ് നിര്‍ദ്ദേശം. ഇടുക്കിയില്‍ യു.ഡി.എഫ് പൊതുസ്വതന്ത്രനായി പി.ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ യു.ഡി.എഫില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
Author: Tomy Thondamkuzhy
ബി.ജെ.പി ഒഴികെ ആരുമായും ചര്‍ച്ച നടത്തുമെന്ന് എസ്.ഡി.പി.ഐ
ബി.ജെ.പി ഒഴികെ ആരുമായും ചര്‍ച്ച നടത്തുമെന്ന് എസ്.ഡി.പി.ഐ. ലീഗുമായുള്ള കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നെങ്കിലും തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മുന്‍കൂട്ടി നിശ്ചയിച്ച് ചര്‍ച്ച നടത്തിയാലും അതില്‍ തെറ്റൊന്നും കാണുന്നില്ല. മുസ്‌ലിം നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നാല്‍ അത് എങ്ങനെ വര്‍ഗീയമാകുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി മീഡിയവണിനോട് പറഞ്ഞു.
മോദിയുടെ അഭ്യര്‍ത്ഥനയെ ഭാഗ്യമായി കണക്കാക്കുന്നുവെന്ന് മോഹന്‍ലാല്‍
രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി സിനിമാ – കായിക രംഗത്തെ പ്രമുഖരുടെ പിന്തുണ തേടിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബോളുവുഡ് താരങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍, നാഗാര്‍ജുന എന്നിവരോടും ഇതിന്‍റെ ഭാഗമാകുവാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മോഹന്‍ലാലിനോടും നാഗാര്‍ജുനയോടും ബോധവത്ക്കരണം നടത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചത്. ‘വര്‍ഷങ്ങളായി നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിന് പ്രേക്ഷകരെ രസിപ്പിക്കുകയകും നിരവധി പുരസ്‌കാരള്‍ നേടുകയും ചെയ്തു. വോട്ടവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ നിങ്ങളുടെ സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഊര്‍ജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്‌കാരം.’ […]
മോദിയാണ് എങ്കില്‍ സാധ്യമാണ്’; തെരഞ്ഞെടുപ്പ് വാചകം പുറത്ത് വിട്ട് ബി.ജെ.പി
പൊതുതെരഞ്ഞെുടപ്പിനുള്ള പരസ്യവാചകം പുറത്തുവിട്ട് ബി.ജെ.പി. ‘മോദി ഹെ തോ മുംകിൻ ഹെ’ അഥവാ ‘മോദിയാണ് എങ്കിൽ സാധ്യമാണ്’ എന്ന വാചകമാണ് തെരഞ്ഞെടുപ്പിനെ നേരിടാനായി ബി.ജെ.പി പരീക്ഷിക്കുന്നത്. ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് വാചകം പുറത്ത് വിട്ടത്. കഴിഞ്ഞ അഞ്ച് വർഷമായി പൂർണ്ണമായും രാജ്യത്തിനായി പ്രവർത്തിച്ച മോദിയുടെ പ്രവർത്തനങ്ങൾ തന്നെയാണ് 2019ലേക്കുള്ള അജണ്ടയെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു. പ്രശ്നങ്ങളിൽ ഉടനടി തീരുമാനമെടുക്കാനും, വ്യക്തത വരുത്താനുമുള്ള മോദിയുടെ കഴിവ് രാജ്യം അംഗീകരിച്ചതാണ്. ലോകത്തെങ്ങുമുള്ള ഇന്ത്യക്കാർ ഇക്കാര്യം അംഗീകരിക്കുന്നതാണ്. അതിനാൽ തന്നെ […]
ചെെനയില്‍ ഉടക്കി കോണ്‍ഗ്രസും ബി.ജെ.പിയും
ജയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന് അനുകൂലമായ ചൈനയുടെ നിലപാടിനെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വാക്‌പോര്. ചൈനയക്ക് മുന്നില്‍ തലകുനിക്കുന്ന ദുര്‍ബലനാണ് നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ചൈനക്ക് ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം കിട്ടാന്‍ കാരണക്കാരായ കോണ്‍ഗ്രസാണ് യഥാര്‍ഥ കുറ്റവാളികളെന്നായിരുന്നു ബി.ജെ.പിയുടെ ആക്ഷേപം. ഇന്ത്യയുടെ ആവശ്യത്തില്‍ കൂടുതല്‍ ചർച്ച വേണമെന്നാണ് ചൈനയുടെ നിലപാട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ മോദിക്ക് ഭയമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമൊത്ത് ഗുജറാത്തില്‍ […]
മുംബൈ ഛത്രപതി ശിവജി ടെര്‍മിനല്‍ നടപ്പാലം തകര്‍ന്ന് വീണ് 5 പേര്‍ മരിച്ചു
മുംബൈ ഛത്രപതി ശിവജി ടെര്‍മിനലിലെ നടപ്പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 34 പേര്‍ക്ക് പരിക്ക് പറ്റി. പ്ലാറ്റ്ഫോമില്‍ നിന്നും ബി.ടി ലൈനിലേക്ക് ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്‍റെ ഒരു ഭാഗമാണ് തകര്‍ന്ന് വീണത്. അറ്റകുറ്റപണി നടക്കുന്നതിനിടയിലും പാലം ഉപയോഗിക്കാനായി തുറന്നിട്ടതാണ് അപകത്തിന് കാരണമെന്നാണ് സൂചന. രാവിലെ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിലും നടപ്പാലം അടക്കാതെ ഉപയോഗിക്കാനായി തുറന്നിട്ടിരുന്നുവെന്നതാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വൈകിട്ട് ഛത്രപതി ശിവജി ടെര്‍മിനലില്‍ തിരക്കേറിയതോടെ പാലം തകരുകയായിരുന്നു. പാലത്തിന്‍റെ സ്ലാബാണ് അടര്‍ന്ന് വീണതെന്നും പാലം […]
ആം ആദ്മിയുമായി സഖ്യം; അഭിപ്രായ സര്‍വേ എടുക്കാനുള്ള നീക്കത്തെ കുറിച്ച് അറിയില്ലെന്ന് ഷീല ദീക്ഷിത്
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ സര്‍വേ എടുക്കാനുള്ള നീക്കത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഷീല ദീക്ഷിത്. ഡല്‍ഹി നേതൃത്വം തള്ളിയിട്ടും സഖ്യം ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിര്‍ദേശിച്ചത്. അതേസമയം ഭീകരരെ നേരിടാന്‍ നരേന്ദ്ര മോദിയാണ് മന്‍മോഹന്‍ സിങ്ങിനെക്കാള്‍ മികച്ചതെന്ന വിവാദ വാക്കുകള്‍ വളച്ചൊടിച്ച് ഉണ്ടാക്കിയതാണെന്നും ഷീല ദീക്ഷിത് വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം ദോഷകരമാകുമെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരോട് ഡല്‍ഹി നേതൃത്വം അഭിപ്രായപ്പെട്ടത്. എന്നാല്‍ […]
‘പാര്‍ട്ടി ഓഫീസ് പൂട്ടി പോകുന്നവര്‍ ലെെറ്റും ഫാനും ഓഫാക്കുക’: ട്രോളുമായി മന്ത്രി മണി
കോൺഗ്രസ് വക്താവ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നതിനെ ട്രോളി മന്ത്രി എം.എം മണി. പാർട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവർ ഫാനും ലെെറ്റും ഓഫ് ചെയ്യണമെന്നാണ് സംസ്ഥാന വെെദ്യുത മന്ത്രി പറഞ്ഞിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിൽ പ്രതിപക്ഷത്തിന്റെ പ്രതികരണം ദുർഭാഗ്യകരമായിപ്പോയെന്നും പറഞ്ഞാണ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നത്. അവസാനം പോകുന്നവരോടുള്ള അഭ്യർഥനയെന്നും പറഞ്ഞാണ് എം.എം മണി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വെെദ്യുതി അമൂല്യമാണ്, അത് പാഴാക്കരുതെന്നാണ് പൊതുജനതാൽപ്പര്യാർഥം മന്ത്രി പറഞ്ഞത്. പോസ്റ്റിന് അനുകൂലമായും എതിർത്തും […]
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നുവെന്ന് കോടിയേരി
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.കോട്ടക്കലില്‍ നടന്ന കണ്‍വെന്‍ഷനില്‍ മന്ത്രി കെ.ടി ജലീല്‍,എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. ആദ്യഘട്ട പ്രചരണത്തിന് സമാപനം കുറിച്ചുകൊണ്ടാണ് പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അധ്യക്ഷ […]
ഇന്നസെന്റിനായി മണ്ഡലം കമ്മിറ്റിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേരത്തെ വിയോജിപ്പുകളുയർന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി തന്നെ മണ്ഡലത്തിൽ നേരിട്ടെത്തിയത്. ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കാനുള്ള കർശന നിർദ്ദേശമാണ് അദ്ദേഹം പ്രവർത്തകർക്ക് നൽകിയിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പ് ചാലക്കുടി മണ്ഡലം കമ്മിറ്റി ഒന്നടങ്കം എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും ഇന്നസെന്റിനെ തന്നെ സ്ഥാനാർഥിയാക്കാനായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഈ തീരുമാനത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകൾ ആണെന്ന് നേരത്തേ […]












