വടവാതൂർ ,പുതിയിടത്തു ശ്രീമതി ത്രേസിയാമ്മ തോമസ് ഇന്ന് രാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു . സൂറിച് ,ഗോസാവ് നിവാസി ശ്രീ ജോസ് പുതിയിടത്തിന്റെ മാതാവാണ് പരേത .
സംസ്കാരകർമ്മങ്ങൾ ഫെബ്രുവരി മൂന്നാം തിയതി വടവാതൂർ സെന്റ് തോമസ് ദേവാലയ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും .
സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക,സാംസ്കാരിക ,സാമുദായിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ചു .







