തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്
Related News
മിഠായിത്തെരുവിലെ തീ കെടുത്തിയെന്ന് അധികൃതർ
കോഴിക്കോട് മിഠായിത്തെരുവിലെ തീ കെടുത്തിയെന്ന് അധികൃതർ. ഫയർ ഫോഴ്സ് മടങ്ങിപ്പോയി. പിഡബ്ല്യുഡി മന്ത്രി പിഎ മുഹമ്മദ് റിയാസ് സംഭവ സ്ഥലം സന്ദർശിച്ചു.നേരത്തെ മിഠായിത്തെരുവിൽ തീപിടുത്തം ഉണ്ടായിട്ടുള്ളതിനാൽ ഇവിടെ ഫയർ ഫോഴ്സിൻ്റെ ഒരു ഹൈഡ്രൻ്റ് സ്ഥാപിച്ചിരുന്നു. അതിനാലാണ് തീ വേഗം കെടുത്താനായതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മൊത്തത്തിൽ ശാശ്വത പരിഹാരം വേണ്ടതുണ്ട്. അത് എന്താണെന്ന് തീരുമാനിക്കും. അശാസ്ത്രീയവും നിയമവിരുദ്ധവുമായ എന്തെങ്കിലുമുണ്ടോ എന്നത് പരിശോധിച്ച് നിലപാട് എടുക്കും. ഇവിടെ കൂടുതലായി തീപിടിക്കുന്നത് എന്തുകൊണ്ടാണെന്നും അത് തടയാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നും […]
നിസർഗ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു
നിസർഗ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കാറ്റിന്റെ ഭീഷണി ഇന്ന് കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയിൽ കാറ്റിനെ തുടർന്നുള്ള അപകടങ്ങളിൽ 3 പേർ മരിച്ചു. മുംബൈ നഗരത്തിൽ വീശി അടിച്ച ചുഴലിക്കാറ്റിൽ ആളപായം ഇല്ലെങ്കിലും വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്.നിരവധി റോഡുകളും വീടുകളും തകർന്നു. വൈദ്യുതി – ടെലഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. അറിയിച്ചു. മുംബൈയിൽ നിന്നുള്ള വിമാന സർവീസുകൾ തുടങ്ങി. മഹാരാഷ്ട്ര തീരത്തെത്തിയ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു .65 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്. അഹ്മദ് നഗർ, നാസിക് […]
ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല
ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. ബിനീഷ് നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലാണ്. രണ്ടാം തവണയാണ് ജാമ്യാപേക്ഷ തള്ളിയത്. നാളെ ബിനീഷിന്റെ റിമാന്‍ഡ് കാലാവധി തീരും. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് നീട്ടും. ഈ സാഹചര്യത്തില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് […]