കണ്ണൂർ പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു. . ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുന്നള്ളത്തിൽ പങ്കെടുക്കാനായി ഒട്ടേറെ ഭക്തർ എത്തിയിരുന്നു.ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്.ഇതിൽ ഒരു ആന, ഇടഞ്ഞ ആനയെ ആക്രമിച്ചതാണ് സംഭവത്തിന് തുടക്കമിട്ടതെന്നാണ് വിവരം. ഏറെ പണിപ്പെട്ട് ബുധനാഴ്ച പുലർച്ചയോടെയാണ് തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചത്. ആനയെ വേങ്ങേരിയിലെ ആനത്തറിയിലേക്ക് മാറ്റി.
Related News
സംസ്ഥാന സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
അവിശ്വാസ പ്രമേയത്തെ 40 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 87 പേർ പ്രതികൂലിച്ചു സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തെ 40 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 87 പേർ പ്രതികൂലിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ അനുകൂലിക്കുന്നവരുടേയും പ്രതികൂലിക്കുന്നവരുടേയും എണ്ണം തിട്ടപ്പെടുത്തിയത് എഴുന്നേറ്റുനിർത്തിയാണ്. മൂന്നരമണിക്കൂർ കവിഞ്ഞ പ്രസംഗമാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടിയായി നിയമസഭയിൽ നടത്തിയത്. അതിനിടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം […]
തോക്ക് ചൂണ്ടി പൈലറ്റിനെ കൊള്ളയടിച്ചു; കവര്‍ച്ചക്ക് ശേഷം കുത്തിപരിക്കേല്പിച്ചു
ഡല്‍ഹിയില്‍ സ്പൈസ് ജെറ്റ് പൈലറ്റിനെ ഒരു സംഘം ആളുകള്‍ തോക്ക് ചൂണ്ടി കൊള്ളയടിച്ചു. ഇന്നലെ രാത്രി ഐഐടിക്ക് സമീപം ഫ്ലൈ ഓവറിലാണ് സംഭവം. 10 അംഗ സംഘത്തില്‍ ഒരാള്‍ പോവും മുന്‍പ് പൈലറ്റിനെ കത്തി കൊണ്ട് കുത്തി പരിക്കേല്പിക്കുകയും ചെയ്തു. സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ക്യാപ്റ്റനായ യുവരാജ് തിവാതിയ ആണ് രാത്രി ഒരു മണിയോടെ ആക്രമിക്കപ്പെട്ടത്. ഫരീദാബാദിലെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു പൈലറ്റ്. അഞ്ച് ബൈക്കുകളിലായി എത്തിയ 10 പേര് ഐഐടിക്ക് സമീപം കാര്‍ തടഞ്ഞു. […]
കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; നിർണായക സെനറ്റ് യോഗം ഇന്ന്
കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച നിർണായക സെനറ്റ് യോഗം ഇന്ന്. ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കാനാണ് പ്രത്യേക യോഗം. അജണ്ടയിൽ ഇല്ലെങ്കിലും സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്ന കാര്യം യോഗത്തിൽ ചർച്ചയാകും. ഗവർണർ ഏകപക്ഷീയമായി സേർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു. ഗവർണർക്കെതിരായ ഈ നിലപാടിൽ പുനഃപരിശോധന ആവശ്യമാണോ എന്ന് ഇന്നത്തെ പ്രത്യേക യോഗം തീരുമാനിക്കും. വൈസ് ചാൻസലറുടെ താത്കാലിക ചുമതലയുള്ള ഡോക്ടർ മോഹനൻ കുന്നുമ്മൽ യോഗത്തിൽ […]