എഴുത്തുകാരൻ എന്‍.പി. മുരളീകൃഷ്ണന്റെ സിനിമാപഠന ഗ്രന്ഥമായ ‘പ്രതിനായകരും ഉത്തമപുരുഷന്മാരും: സിനിമയിലെ ദേശം, ഭാഷ, രുചി, തൊഴിലിടങ്ങള്‍’ പ്രകാശനം ചെയ്തു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ ചലച്ചിത്ര നിരൂപകരായ വി.കെ ജോസഫും ജി.പി രാമചന്ദ്രനും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്.തെരഞ്ഞെടുത്ത 16 സിനിമാ പഠനങ്ങളുടെ സമാഹാരമാണ് ‘പ്രതിനായകരും ഉത്തമപുരുഷന്മാരും: സിനിമയിലെ ദേശം, ഭാഷ, രുചി, തൊഴിലിടങ്ങള്‍’ എന്ന ബാക്ക്ലാഷ് പബ്ലിക്ക പ്രസിദ്ധീകരിച്ച ഈ പുസ്തകം. സിനിമയിലെ ദേശങ്ങളും കവലകളും ഭാഷയും രുചിയും തൊഴിലിടങ്ങളും കേരളീയ കലകളും ഇതിൽ പഠനവിധേയമാക്കുന്നുണ്ട്.വെള്ളിത്തിരയില്‍ കാണികള്‍ അനുഭവിച്ച പ്രണയവും വിരഹവും ഭയവും ജാതിചിന്തയും നായക, പ്രതിനായക സങ്കൽപ്പങ്ങളും പുസ്തകം ചർച്ചചെയ്യുന്നു. സംവിധായകർ ശ്യാമപ്രസാദും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.ആർ ഇന്ദുഗോപനുമാണ് പുസ്തകത്തിനായി കുറിപ്പുകൾ എഴുതിയിട്ടുള്ളത്. എൻ.പി.മുരളീകൃഷ്ണന്റെ മൂന്നാമത്തെ പുസ്തകമാണിത്. ഉച്ചപ്പടം, സിനിമാ ടാക്കീസ് മേലഴിയം ടു മജീദ് മജീദി എന്നിവയാണ് മറ്റ് പുസ്തകങ്ങൾ.
Related News
കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി; ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഇ-മെയില്‍ സന്ദേശം
കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇന്ന് രാവിലയൊണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്ന് ഭീഷണിയുണ്ട്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇ-മെയില്‍ ലഭിച്ചതിന് പിന്നാലെ കപ്പല്‍ശാല അധികൃതര്‍ പൊലീസിനെ സമീപിച്ചു. ഐ.ടി ആക്ട് 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇ-മെയിലിന്റെ ഉടവിടം പരിശോധിച്ച ശേഷം […]
തീച്ചൂളയിൽ വീണു മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും: മന്ത്രി വി ശിവൻകുട്ടി
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീച്ചൂളയിൽ വീണു മരിച്ച ബംഗാൾ സ്വദേശി നസീർ ഹൊസ്സന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികെയാണ്.കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ സഹായം നൽകും. നസീർ ഹൊസ്സൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് 4 ദിവസം മാത്രമേ ആയിരുന്നുളളൂ എന്നാണ് എറണാകുളം ജില്ലാ ലേബർ ഓഫീസറുടെ (എൻഫോഴ്സ്മെന്റ് ) റിപ്പോർട്ടിൽ പറയുന്നത്. സെക്യൂരിറ്റി ജോലിയാണ് ചെയ്തിരുന്നത്. […]
എറണാകുളം ലാത്തിച്ചാര്‍ജ്ജ്; ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
എറണാകുളത്തെ സി.പി.ഐ മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലാത്തിച്ചാര്‍ജില്‍ പിഴവില്ലെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് പ്രതിരോധം തീര്‍ത്തപ്പോഴാണ് സംഘര്‍ഷമുണ്ടായതെന്നും ഡി.ജി.പി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.