ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നു പേരിൽ അവസാനത്തെയാളും മരിച്ചു. പരാതിക്കാരിൽ ഒരാളായ ഹരിഹർ പാണ്ഡെ(77)യാണ് അന്തരിച്ചത്. ഹരജിക്കാരിൽ സോമനാഥ് വ്യാസ്, പ്രഫ. രാംരംഗ് ശർമ എന്നിവർ നേരത്തെ മരിച്ചിരുന്നു.‘ആദി വിശ്വേശ്വര ക്ഷേത്ര’ ഭൂമിയിൽ നിന്ന് ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1991ലാണ് സോമനാഥ് വ്യാസും പ്രഫ. രാംരംഗ് ശർമയും ഹരിഹർ പാണ്ഡെയും ചേർന്ന് ഹർജി നൽകിയത്. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അണുബാധയെത്തുടർന്ന് പിതാവിന്റെ നില വഷളായിരുന്നുവെന്ന് ഹരിഹർ പാണ്ഡെയുടെ മകൻ കരൺശങ്കർ പാണ്ഡെ പറഞ്ഞു.ഗ്യാൻവാപി പള്ളിയിൽ നടത്തിയ ശാസ്ത്രീയ സർവേയെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാരണാസി ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ആദ്യ ഹർജിക്കാരിൽ മൂന്നാമനും മരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ നവംബർ 30ന് എഎസ്ഐക്ക് കോടതി 10 ദിവസം കൂടി അനുവദിച്ചിരുന്നു.
Related News
നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും
ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ 3 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചരണത്തിനെത്തും. അമേഠിയിലും റായ്ബറേലിയുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടി. പത്തിലധികം സുപ്രധാന മണ്ഡലങ്ങളും നിരവധി പ്രമുഖരും ജനവിധി തേടുന്ന വോട്ടെടുപ്പാണ് നാലാം ഘട്ടത്തിലേത്. ബിഹാര്‍, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഒഡിഷ, യുപി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 71 മണ്ഡങ്ങളിലാണ് വോട്ടെടുപ്പ്. […]
‘കർഷകർക്കൊപ്പം നൃത്തം ചെയ്ത് സോണിയ ഗാന്ധി’; വിഡിയോ വൈറലാകുന്നു
സന്ദർശനവേളയിൽ രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ വീട് കാണണമെന്ന് കർഷകർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സോണിയ ഗാന്ധി വനിതാ കർഷകരെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയും യാത്രാസൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു. സോണിയാ ഗാന്ധി തന്റെ വസതിയിൽ വെച്ച് കർഷകരുമായി നടത്തിയ സംഭാഷണത്തിൻ്റെയും ഉച്ചഭക്ഷണത്തിന്റെയും വിഡിയോ പങ്കുവെച്ചത് കോൺഗ്രസ് പ്രവർത്തക രുചിത ചതുർവേദിയാണ്.ഹരിയാനയിലെ സോനിപത് ഗ്രാമത്തിലെത്തിയ രാഹുൽ ഗാന്ധി കർഷകർക്കൊപ്പം ട്രാക്ടറോടിച്ചും വിത്ത് വിതച്ചുമാണ് സമയം ചിലവിട്ടത്. ഹരിയാനയില്‍നിന്നുള്ള കര്‍ഷകസ്ത്രീകള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍വെക്കുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ജൂലൈ […]
കൂടത്തായി: സമാന്തര ‘കേസന്വേഷണം’ നിര്‍ത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഒരു ചാനല്‍ (മീഡിയവണ്‍ അല്ല) നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്. കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സമഗ്രമായ പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ചിലര്‍ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റർവ്യൂ ചെയ്യുകയും ചോദ്യം […]