പ്രീമിയം ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് നത്തിങ്. നത്തിങ്ങ് ഫോൺ 1, നത്തിങ്ങ് ഫോൺ 2 എന്നിവയായിരുന്നു. നത്തിങ്ങിന്റെ ഫോണിന് മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബജറ്റ് സ്മാർട്‌ഫോൺ കൂടി അവതരിപ്പിക്കാൻ കൂടി ഒരുങ്ങുന്നത്.
നത്തിങ് ഫോൺ 2 എ എന്ന പേരിലാണ് ബജറ്റ് സ്മാർട്‌ഫോൺ എത്തിക്കുന്നത്. ഈ ആഴ്ച തന്നെ ഫോൺ എത്തുക്കുമെന്നാണ് സൂചന. എക്‌സിലെ പ്രൊഫൈൽ ബയോയിൽ ‘ഈ ആഴ്ച ചിലത് വരുന്നുണ്ട്’ എന്ന് നത്തിങ് എഴുതിയിട്ടുണ്ട്. പുതിയ ഫോണിന് ബിഐഎസ് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതായത് ഫോൺ ഇന്ത്യയിലും അവതരിപ്പിക്കപ്പെടും.
വിലകുറഞ്ഞ പതിപ്പായ നത്തിങ് ഫോൺ 2എയ്ക്ക് 30000 രൂപ റേഞ്ചിലായിരിക്കും വില എന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഫോണുകൾ ഇറക്കുന്ന ബ്രാൻഡ് ആയതിനാൽ 20000 ലേക്ക് താഴാൻ ഇടയില്ല.
6.7 ഇഞ്ച് അമോലെഡ് ഡിസ്‌പേയുള്ള സ്മാർട്‌ഫോൺ ആയിരിക്കും നത്തിങ് ഫോൺ 2എ. പഞ്ച് ഹോൾ ഡിസ്‌പ്ലേ ആയിരിക്കും ഇതിന്. ജൂലൈയിൽ ലോഞ്ച് ചെയ്ത നത്തിങ് ഫോൺ 2ന് വില കുറച്ചിരുന്നു. ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ പ്രാരംഭവില 44,999 രൂപ ആയിരുന്നു. എന്നാലിപ്പോൾ ഇതിന് 39,999 രൂപ നൽകിയാൽ മതി. അതേപോലെ അതേപോലെ നത്തിങ് 2 വിന്റെ 12GB/256GB വേരിയന്റ് 44,999 രൂപയ്ക്കും 12GB/512GB വേരിയന്റ് 49,999 രൂപയ്ക്കും ഇപ്പോൾ കിട്ടും.