റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികൾ 1 കിലോ പഞ്ചസാര കൊണ്ടുവരണമെന്ന ആവശ്യവുമായി സ്കൂൾ അധികൃതർ രംഗത്ത്. പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. കലോത്സവത്തിൻ്റെ വിഭവ സമാഹരണത്തിനായി കുട്ടികൾ വരുമ്പോൾ പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്നാണ് നോട്ടീസിൽ പറയുന്നത്.വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം അനുസരിച്ചാണ് പഞ്ചസാര കൊണ്ടുവരണമെന്ന് നിർദേശിച്ചിരിക്കുന്നതെന്നും നോട്ടിസിൽ വ്യക്തമാക്കുന്നുണ്ട്. പഞ്ചസാരയോ 40 രൂപയോ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾക്ക് പ്രധാന അധ്യാപിക നോട്ടീസ് അയച്ചിരിക്കുന്ന്. ഈ മാസം മൂന്നിനാണ് പേരാമ്പ്രയിൽ വച്ച് റവന്യൂ ജില്ലാ കലോത്സവം നടക്കുക.
Related News
അമ്പൂരി കൊലപാതകം: പ്രതികളുടെ പിതാവിന് വിവരം നേരത്തെ അറിയാമായിരുന്നുവെന്ന് സൂചന
അമ്പൂരി രാഖി വധക്കേസില്‍ പ്രതികളുടെ അച്ഛന് രാജപ്പന് നായരുടെ പങ്കും അന്വേഷിക്കുന്നു. കൊലയ്ക്ക് ശേഷം വിവരങ്ങള്‍ പ്രതികള്‍ അച്ഛനോട് പറഞ്ഞിരുന്നതായി സൂചന ലഭിച്ചു. ഇതിനായി രണ്ട് സാഹചര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് ശേഷം ഡല്‍ഹിയിലേക്ക് ഒളിവില്‍ പോയ അഖില്‍ ഈ മാസം 20ന് രഹസ്യമായി നാട്ടില്‍ തിരിച്ചെത്തിയിരുന്നു. അമ്പൂരിയിലെ വീട്ടിലെത്തി സഹോദരനും രണ്ടാം പ്രതിയുമായ രാഹുലിനെ കണ്ടു. ഈ സമയം രാഖിയെ കൊന്ന് കുഴിച്ചിട്ട വിവരം അച്ഛനോട് പറഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ കൊല നടത്തി രണ്ടാം […]
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ല; മുഖ്യമന്ത്രി പിണറായി
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് സ്ഥലങ്ങളിലെ പ്രവാസികളാണ് ചെലവ് വഹിക്കുന്നത്. ലണ്ടനിൽ നടക്കുന്ന ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദമുയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ( Regional conferences of Loka Kerala Sabha are not at government expense; Pinarayi vijayan ). മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക […]
‘വന്ധ്യത ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വിഷപ്പുക കാരണമാകും’; സഭയിൽ വി.ഡി സതീശൻ
ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിമാർ പ്രതിപക്ഷത്തെയും ജനങ്ങളെയും പ്രകോപിപ്പിക്കുന്ന മറുപടികളാണ് നൽകിയതെന്നും കരാറുകാരൻ നടത്തേണ്ട പ്രസന്റേഷനാണ് മന്ത്രി സഭയിൽ നടത്തിയതെന്നും വി.ഡി സതീശൻ തുറന്നടിച്ചു. പത്തു കോടിയുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാൻ കഴിയാത്ത കമ്പനിയാണ് ബ്രഹ്മപുരത്ത് ഉള്ളത്. കരാർ കമ്പനിയെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ അന്വേഷണം നടത്താത്തത്. ബ്രഹ്മപുരത്ത് തീ ഇട്ടത് കരാർ കമ്പനിയാണ്. 22 കോടിയാണ് കരാർ കമ്പനി കൈപ്പറ്റിയത്. 10% മാലിന്യം പോലും അവർക്ക് […]