കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. തിങ്കളാഴ്ചയോടെ തുക കെഎസ്ആർടിസിക്ക് കൈമാറുമെന്നാണ് വിവരം. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. അതേസമയം, കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ഇന്ന് വീണ്ടും കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിക്കും.
Related News
അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലവാസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ തുടരും. പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകൾ 10 സെന്റീമീറ്റര്‍ ഉയര്‍ത്തും. വയനാട്ടിൽ ദുരന്തസാധ്യത […]
സിൽവർലൈൻ പദ്ധതി; സംശയങ്ങൾക്ക് കെ റെയിൽ ഇന്ന് തൽസമയം മറുപടി നൽകും
സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കെ റെയിൽ ഇന്ന് തൽസമയം മറുപടി നൽകും. ജനസമക്ഷം സിൽവർലൈൻ എന്നാണ് പരിപാടിയുടെ പേര്. വൈകിട്ട് 4 മണി മുതൽ കെ റെയിലിന്റെ സമൂഹമാധ്യമ, യുട്യൂബ് പേജുകളിൽ കമന്റായി ചോദ്യങ്ങൾ ചോദിക്കാം. ഇമെയിൽ വഴിയും ചോദ്യങ്ങൾ അയക്കാം. കെ റെയിൽ മാനേജിങ് ഡയറക്ടർ വി അജിത് കുമാർ, സിസ്ട്ര പ്രോജക്ട് ഡയറക്ടർ എം സ്വയംഭൂലിഗം എന്നിവരാണ് ചോദ്യങ്ങൾക്ക് മറുപടി നൽകുക. അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി […]
ആലുവ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി
ആലുവ നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. പരിശോധനയിൽ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി. പഴകിയ അച്ചാർ, എണ്ണ, ചിക്കൻ, ന്യൂഡിൽസ് അടക്കമുള്ളവയാണ് പിടികൂടിയത്. ആറ് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് നാല് ഹോട്ടലുകൾക്കെതിരെ നടപടി എടുത്തത്. ഒരു ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തി. ആലുവ ജില്ലാ ആശുപത്രിയിലെ കാൻ്റീനിൽ നിന്ന് പഴകിയ കഞ്ഞിയും പിടികൂടി.