Kerala

കെഎസ്ആർടിസി ശമ്പള വിതരണം; ധനവകുപ്പ് 20 കോടി അനുവദിച്ചു

കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. തിങ്കളാഴ്ചയോടെ തുക കെഎസ്ആർടിസിക്ക് കൈമാറുമെന്നാണ് വിവരം. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. അതേസമയം, കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ഇന്ന് വീണ്ടും കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിക്കും.

Kerala

കെഎസ്ആര്‍ടിസി കൂപ്പണ്‍ സിസ്റ്റം നിര്‍ബന്ധപൂര്‍വം നടപ്പാക്കില്ല; ശമ്പളം ഇന്ന് മുതല്‍ നല്‍കിത്തുടങ്ങാന്‍ നിര്‍ദേശം

കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ അംഗീകൃത യൂണിയനുകളുമായി നിര്‍ണായക യോഗം നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് മുതല്‍ നല്‍കിത്തുടങ്ങാന്‍ നിര്‍ദേശം നല്‍കി. കൂപ്പണ്‍സിസ്റ്റം ജീവനക്കാരില്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കില്ലെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. കാലങ്ങളായി നടന്നുവരുന്ന ചര്‍ച്ചയുടെ പരിസമാപ്തിയായിരിക്കും തിങ്കളാഴ്ചയെന്ന് മന്ത്രി പറഞ്ഞു. രാവിലെ 10 30 മുതലാണ് യോഗം ആരംഭിക്കുക. നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്ന് ഗതാഗതമന്ത്രി പ്രതികരിച്ചു. ജൂലൈ മാസത്തെ പകുതി ശമ്പളം നല്‍കാനാണ് ആലോചന. കൂലിക്ക് പകരമായി നല്‍കുന്ന കൂപ്പണ്‍ വാങ്ങില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ജീവിക്കാന്‍ […]

Kerala

കെ.എസ്.ആർ.ടി.സി കുടിശിക; ഓണക്കാലത്തും ശമ്പളം കൊടുക്കാത്ത നിലപാട് മനുഷ്യത്വരഹിതം: കെ സുധാകരന്‍

ഓണക്കാലത്തും കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് കുടിശിക തീര്‍ത്ത് ശമ്പളം കൊടുക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഐഎം ഭരണത്തിലാണ് കൂലിക്കായി ജീവനക്കാര്‍ തെരുവിലിറങ്ങി പട്ടിണി സമരം നടത്തുന്നത്. വിഷയത്തില്‍ സർക്കാരിൻ്റെ സമീപനം തൊഴിലാളി വിരുദ്ധതയുടെ ഉദാഹരണമാണെന്നും കെ സുധാകരന്‍ എംപി പറഞ്ഞു. പാർട്ടിയുടെ തൊഴിലാളി സംഘടനകള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗമായ വകുപ്പുമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി സ്വയം തടിതപ്പുകയാണ്. സര്‍ക്കാരും മാനേജുമെന്റും തൊഴിലാളികളെ പൂര്‍ണ്ണമായും കൈവിട്ടു. ശമ്പളത്തിനായി 103 കോടി രൂപ നല്‍കാനുള്ള […]

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്‍പ് നല്‍കണം; ഹൈക്കോടതി

എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളത്തിന് പകരം കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഓണത്തിന് മുന്‍പ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജീവനക്കാര്‍ക്ക് ശമ്പള കുടിശികയുടെ മൂന്നിലൊന്ന് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അന്‍പത് കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് കോടതി നിര്‍ദേശം. ബാക്കി ശമ്പള കുടിശികയുടെ ഒരു ഭാഗം കൂപ്പണായി നല്‍കണമെന്നും നിര്‍ദേശിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയിലെ […]

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല; ഹൈക്കോടതിയില്‍ അപ്പീല്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സഹായിക്കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നിയമപരമായോ, കരാര്‍ പ്രകാരമോ ബാധ്യതയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. 2021-22 കാലയളവില്‍ 2037 കോടിയില്‍പ്പരം കെഎസ്ആര്‍ടിസിക്ക് അനുവദിച്ചെന്നും, കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഓണം പടിവാതിലില്‍ എത്തിയെന്നും കെഎസ്ആര്‍ടിസിജീവനക്കാരെ ഓണക്കാലത്ത് പട്ടിണിക്കിടാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു […]

Kerala

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണായി വിജയനുമായുമായി ചര്‍ച്ച നടക്കും. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം അനുവദിക്കണമെന്നാണ് മാനേജ്‌മെന്റിന്റെ ആവശ്യം. സിംഗിള്‍ ഡ്യൂട്ടി അടക്കമുള്ള വിഷയങ്ങളിലും ഇന്ന് ചര്‍ച്ചയുണ്ടാകും. പലതവണ ചര്‍ച്ചകള്‍ നടന്നിട്ടും തൊഴിലാളികളുടെ ശമ്പള വിഷയത്തില്‍ മാത്രം ഇതുവരെ തീരുമാനമായില്ല. ഗതാഗത മന്ത്രി ആന്റണി രാജു, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവര്‍ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഉല്‍സവബത്തയും […]

Kerala

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; യൂണിയനുകളുമായി മന്ത്രിതല സംഘത്തിന്റെ ചര്‍ച്ച ഇന്ന്

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ അംഗീകൃത യൂണിയനുകളുമായുള്ള മന്ത്രിതല സംഘത്തിന്റെ ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 9:30ക്ക് നടക്കുന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിലെ പ്രതിഷേധം യൂണിയനുകള്‍ അറിയിക്കും. പ്രതിസന്ധി മറികടക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി വേണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഇത് യൂണിയനുകള്‍ അംഗീകരിച്ചിട്ടില്ല. 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് ശേഷമുള്ള സമയത്തിന് അധിക വേതനമാണ് യൂണിയനുകള്‍ മുന്നോട്ട് […]

Kerala

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; ഗതാഗത മന്ത്രി വിളിച്ച യോഗം ഇന്ന്

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ച യോഗം ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.ഭരണപ്രതിപക്ഷ ഭേദമന്യേ തൊഴിലാളികളുടെ ഉപരോധ സമരം തുടരുകയാണ്. കെ.എസ്.ആര്‍.ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ സമരം തുടരുന്നതിനിടെയാണ് ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ച. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ശമ്പള വിതരണത്തിലെ പാളിച്ചകള്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ തൊഴിലാളി നേതാക്കള്‍ ഉന്നയിക്കും. മെയ് മാസത്തെ […]

Kerala

കെഎസ്ആര്‍ടിസി ശമ്പള പ്രശ്‌നം; സിഐടിയു ഇന്ന് ചീഫ് ഓഫിസ് വളയും

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഭരണാനുകൂല യൂണിയനായ സിഐടിയു ഇന്ന് ചീഫ് ഓഫീസ് വളയും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന് തൊഴിലാളിസംഘടനകള്‍ ഒപ്പിട്ട കരാര്‍ പാലിക്കണമെന്നുമാണ് ആവശ്യം. ടിഡിഎഫ്, ബിഎംഎസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധവും തുടരുകയാണ്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം ആരംഭിച്ചെങ്കിലും പ്രതിഷേധത്തിലാണ് യൂണിയനുകള്‍. പ്രതിപക്ഷ സംഘടകള്‍ ദിവസങ്ങളായി പ്രതിഷേധവുമായി രംഗത്തുണ്ട്. സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്തും യൂണിറ്റുകളിലും ധര്‍ണയും റിലേസത്യാഗ്രഹവും നടക്കുകയാണ്. ബസ് സര്‍വീസ് മുടക്കാതെയുള്ള സമരങ്ങളാണു നടക്കുന്നത്. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് […]

Kerala

പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്ക് പ്രമോഷനുമായി കെഎസ്ആര്‍ടിസി; സമരവുമായി യൂണിയനുകള്‍ രംഗത്ത്

ശമ്പളം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ അനുവദിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 2017 ന് ശേഷ ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ പ്രമോഷന്‍ നല്‍കുന്നത്.(promotion for ksrtc employees) അതേസമയം, യൂണിയനുകളുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. എഐടിയുസി ഇന്ന് മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. എന്നാല്‍ എപ്പോള്‍ ശമ്പളം നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ധനവകുപ്പ് 30 കോടി രൂപ ധനസഹായം അനുവദിച്ചെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ നിലപാടുമായി മുന്നോട്ടുപോകുകയാണ് കെഎസ്ആര്‍ടിസി […]