സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, സംഘടനയുടെ പത്താം വാർഷികത്തിൽ നടത്തുന്ന പദ്ധതികൾക്കായുള്ള ധനശേഖരണാർത്ഥം മെഗാ ഷോ സംഘടിപ്പിക്കുന്നു.
ഇന്ത്യയിൽ, നിരാലംബകുടുംബങ്ങൾക്കായി 30 ഭവനങ്ങളുടെ ഒരു സമുച്ചയവും, ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്ക്കറിൽ നിർധന വിദ്യാർത്ഥികൾക്കായി ഒരു ഹൈസ്ക്കൂൾ കെട്ടിടവും നിർമ്മിച്ച് നൽകാനാണ് പദ്ധതി. കൂടാതെ, നിർധനരായ 300 കുട്ടികൾക്ക് അടുത്ത അഞ്ച് വർഷത്തേക്കുള്ള പഠന സഹായവും പദ്ധതിവഴി ലഭ്യമാക്കും.
മ്യൂസിക്ക് ഓഫ് ലൈഫ് മെഗാ ഷോയിൽ രാജേഷ് ചേർത്തല(ഫ്ലൂട്ട് ), ഫ്രാൻസിസ് സേവ്യർ (വയലിൻ) എന്നിവരുടെ നേതൃത്വത്തിൽ, മലയാള സിനിമ സംഗീതരംഗത്തെ പ്രശസ്തരും പ്രഗൽഭരുമായ 10 കലാകാരന്മാരും കലാകാരികളും വേദി പങ്കിടും. മലയാള ചലച്ചിത്ര ഗാനരംഗത്ത് 30 വർഷങ്ങൾ പൂർത്തിയാക്കുന്ന അനുഗ്രഹീത ഗായകൻ ശ്രീ ബിജു നാരായണനെ വേദിയിൽ ആദരിക്കും.
8542 Wiesendangen / Zürich ൽ ഒക്ടോബർ 21 ന് വൈകിട്ടാണ് പരിപാടി അരങ്ങേറുക.
നാളിതുവരെ 116 കുടുംബങ്ങൾക്ക് സ്വന്തമായി വീടുകൾ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി 4 സ്കൂളുകൾ, മഡഗാസ്കറിൽ രണ്ടു ഗ്രാമങ്ങളിലായി പ്രൈമറിസ്കൂൾ, കൂടാതെ 3- ക്ലാസ്സ്മുറികൾ, 200 ലധികം അംഗപരിമിതർക്ക് വീൽ ചെയറുകൾ, കേരളത്തിലെ ആദിവാസി മേഖലയിൽ വൈദ്യുതി കണക് ഷൻ, നൂറുകണക്കിന് കുട്ടികൾക്ക് അടിസ്ഥാന – ഉപരി വിദ്യാഭ്യാസത്തിനുള്ള ധനസഹായം, 2018 ലെ പ്രളയത്തിൽ ദുരിതമനുഭവിച്ചർക്ക് സാമ്പത്തികസഹായം, തുടങ്ങി ഏകദേശം 2 -മില്യൺ സ്വിസ്സ്ഫ്രാങ്കിനുള്ള സാമൂഹ്യക്ഷേമ-പ്രവർത്തനങ്ങൾ നിങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ സഹായവും സഹകരണവും കൊണ്ട് നടപ്പിലാക്കുവാൻ സാധിച്ചതിൽ ഞങ്ങൾ കൃതാർത്ഥരാണ്. കൂടാതെ തൊടുപുഴ, മൈലക്കൊമ്പിൽ 1988 മുതൽ പ്രവർത്തിച്ചു വരുന്ന മദർ & ചൈൽഡ് ഫൗണ്ടേഷ നുമായി സഹകരിച്ച് അനേകം കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വെളിച്ചം പകരുവാൻ ലൈറ്റ് ഇൻ ലൈഫിന് സാധിക്കുന്നു.4 സ്നേഹവീടുകളിലായി 141 കുട്ടികളടക്കം 450 കുടുംബാംഗങ്ങളുള്ള ഫൗണ്ടേഷsâ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ലൈറ്റ് ഇൻ ലൈഫിന് തികഞ്ഞ ചാരിതാർത്ഥ്യം ഉണ്ട്.
പത്താംവർഷ ജൂബിലി ആഘോഷിക്കുന്ന 2023ൽ, 3 വലിയ പദ്ധതികൾ നടപ്പിലാക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത് . ഇന്ത്യയിലും മഡഗാസ്കറിലുമായി 400 കുട്ടികൾക്ക് 5 വർഷത്തേക്കുള്ള വിദ്യാഭ്യാസ സഹായം (425000.- സ്വിസ് ഫ്രാങ്ക് ), കേരളത്തിൽ 32 കുടുംബങ്ങൾക്കായി 384
000.- സ്വിസ് ഫ്രാങ്ക് ചിലവ് പ്രതീക്ഷിക്കുന്ന ഒരുഭവന സമുച്ചയം (ഇതിനാവശ്യമായ സ്ഥലം സ്വിറ്റ്സർലൻഡ് നിവാസിയായ ഒരു മലയാളി സുമനസ്സിൽ നിന്നും സംഭാവനയായി ലഭിച്ചിട്ടുണ്ട്), മഡഗാസ്ക്കറിൽ ഒരു ഹൈസ്ക്കൂൾ നിർമ്മാണം (200`000.- സ്വിസ് ഫ്രാങ്ക് ), തുടങ്ങി ഏകദേശം 1 മില്യണിൽപ്പരം സ്വിസ്സഫ്രാങ്കിsâ പദ്ധതികളാണ് സംഘടന നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഏറ്റെടുക്കുന്ന പദ്ധതികൾ, സുതാര്യവും കാര്യക്ഷമവുമായി നടപ്പിലാക്കുവാൻ പ്രതിഞ്ജ്ജാബദ്ധരാണ് സംഘടനാ ഭാരവാഹികൾ. ഇതിൻ്റെ ഭാഗമായി, 2023 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ലൈറ്റ് ഇൻ ലൈഫ് പ്രതിനിധി സംഘം, ദ്വീപ് രാജ്യമായ മഡഗാസ്കറിൽ, പദ്ധതി പ്രദേശത്ത് നേരിട്ടെത്തി പഠനം നടത്തിയിരുന്നു.
സ്വിറ്റ്സർലൻഡിലെ നിയമങ്ങൾക്ക് വിധേയമായി ലൈറ്റ് ഇൻ ലൈഫിന് നൽകുന്ന സംഭാവനകൾ, നികുതി ഇളവിന് അർഹമാണെന്നുള്ളത് വലിയ ഒരു അംഗീകാരമായി കരുതുന്നു. ഭരണ നിർവഹരണത്തിനുള്ള തുക ചിലവിൽ ഉൾപ്പെടുത്താമെന്ന് നിയമം അനുവദിച്ചിട്ടുണ്ടെങ്കിൽ കൂടി, അതിനായി “സീറോകോസ്റ്റ് ” എന്ന തത്വം ഇന്നേവരെ പാലിക്കുവാൻ സാധിച്ചത് സംഘടന അഭിമാനമായി കാണുന്നു. അതായത് പ്രോജക്ടുകൾക്ക് വേണ്ടി നൽകുന്ന തുക 100% പ്രോജക്ടുകൾക്കു വേണ്ടി മാത്രം ചെലവാക്കപ്പെടുന്നു എന്ന് സംഘടന ഉറപ്പ് നൽകുന്നു.