എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം രാജശേഖരന്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്.അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.
Related News
‘ചുഞ്ചു നായർ എന്ന വൻമരം വീണു’; ഫേസ്ബുക്കില്‍ വൈറലായൊരു ‘നായര്‍’ പൂച്ച
ചുഞ്ചു നായർ എന്ന പൂച്ചയുടെ വിയോഗമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രന്‍ഡിങ്. പൂച്ചയുടെ പേരിന് പിന്നാലെ ചേര്‍ത്ത നായര്‍ ജാതിവാലിനെ അതിരൂക്ഷമായി ട്രോളിയും വിമര്‍ശിച്ചുമാണ് പത്രകട്ടിങ് സമാനതകളില്ലാതെ ഫേസ്ബുക്കില്‍ നിറഞ്ഞോടുന്നത്. വീട്ടിലെ പൂച്ചക്ക് വരെ ജാതി വാല് ചേര്‍ക്കുന്ന സാമൂഹികാവസ്ഥയെ ഗൌരവകരമായി വിമര്‍ശിക്കുമ്പോഴും കൂടുതല്‍ പേരും ജാതിയെ മൃഗങ്ങളില്‍ കൂടി ചേര്‍ത്ത് അഭിമാനം കൊള്ളുന്നതിനെ പരിഹസിക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളാണ് പൂച്ചയുടെ വിയോഗപരസ്യത്തെ അധികരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. മൃഗങ്ങള്‍ക്കിടയിലെ ജാതി എന്ന രൂപത്തില്‍ ആക്ഷേപഹാസ്യത്തിലും പരസ്യം […]
അമിത് ഷായ്ക്കും എട്ട് എംപിമാര്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എട്ട് ബിജെപി എംപിമാര്‍ക്കുമെതിരെ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സ്കൂളുകളുടെ വികസനവുമായി ബന്ധപ്പട്ട തെറ്റ്ദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നതാണ് ആരോപണം. വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കണമെന്നും അമിത് ഷായ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലെ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിയെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചരണായുധം. ഇതിനെ ചോദ്യം ചെയ്ത അമിത് ഷായോട് സ്കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കാനായിരുന്നു കെജ്രിവാളിന്റെ വെല്ലുവിളി. […]
നിപ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം കലക്ടറേറ്റില്‍ കണ്ട്രോള് റൂം തുറന്നു
നിപ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം കലക്ടറേറ്റില്‍ കണ്ട്രോള് റൂം തുറന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. 1077 എന്ന നമ്പറില്‍ പൊതു ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുമെന്നും ആരോഗ്യ വകുപ്പിന്റെ ദിശ സെന്ററില്‍ നിന്ന് 1056 എന്ന നമ്പറിലും വിവരങ്ങള്‍ ലഭിക്കുമെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.