ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് അഭിമാനമായി പരിശീലക പ്രിയ പി വി യും , യുവ താരം ഷില്‍ജി ഷാജിയും പുരസ്കാരങ്ങള്‍ സ്വന്തമാക്കി. മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്കാരമാണ് പ്രിയ പി വി നേടിയത്. നിലവില്‍ ഇന്ത്യന്‍ ജൂനിയര്‍ സീനിയര്‍ ടീമുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് മലയാളി പരിശീലക. ഗോകുലം കേരള വനിതാ ടീമിനെ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗ് കിരീട വിജയത്തിലേക്ക് നയിച്ച കോച്ച് കൂടിയാണ് പ്രിയ പി വി.
മികച്ച എമേര്‍ജിങ് വനിതാ താരത്തിനുള്ള പുരസ്കാരമാണ് ഷില്‍ജി ഷാജി നേടിയത് ഗോകുലം കേരള ടീമിന്റെയും ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെയും താരമായ ഷില്‍ജി മികച്ച പ്രകടനമാണ് നടത്തികോണ്ടിരിക്കുന്നത്. ഗോള്‍ നേടുന്നതില്‍ വളരെയധികം മികവ് പുലര്‍ത്തുന്ന താരം ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന കാലം വിദൂരമല്ല
മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പട്ടത് ഇന്ത്യയ്ക്കായി നിലയില്‍ നടന്നുകൊണ്ടിരിക്കുന്ന സാഫ് ചാമ്പ്യന്‍ഷിപ്പിലടക്കം മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ലാലിസുവാല ചാങ്തെയാണ്. ഐ എസ എല്ലില്‍ മുംബൈക്കായും താരം മികച്ച പ്രകടനമാണ് നടത്തിയത്. മികച്ച വനിതാ താരം മനീഷ കല്യാണാണ് . ഗോകുലം കേരള താരമായിരുന്ന മനീഷ നിലയില്‍ സൈപ്രസ് ക്ലബ്ബായ അപ്പോളനിലാണ് കളിക്കുന്നത്. ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കളിച്ച് ഇന്ത്യന്‍ താരം കൂടിയാണ് മനീഷ.
ഇന്ത്യന്‍ ലെഫ്റ്റ് ബാക്ക് ആകാശ് മിശ്രയാണ് മികച്ച പുരുഷ എമേര്‍ജിങ് താരമായി തെരഞ്ഞെടുക്കപ്പെട്ടത്. പുരുഷ പരിശീലകനുള്ള പുരസ്കാരം സ്വന്തമാക്കിയാണ് ഒഡിഷ പരിശീലകനായ ക്ളിഫോര്ഡ്സ് മിറാണ്ടയാണ് . സൂപ്പര്‍ കപ്പ് കിരീടം ഒഡിഷയ്ക്ക് നേടി കൊടുത്തത് മിറാണ്ടയുടെ മികവാണ്.