സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ ഇത് ബാധിക്കില്ല. ഞായറാഴ്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 12 മുതൽ 14 വരെ വടക്കുഴക്കൻ ബംഗാൾ ഉൾക്കടലും മധ്യ ബംഗാൾ ഉൾക്കടലും ആൻഡമാൻ കടലും മത്സ്യത്തൊഴിലാളികൾ പോകരുത്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Related News
സംസ്ഥാനത്ത് പരസ്യ ബോർഡുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി
സംസ്ഥാനത്തെ പരസ്യ ബോർഡുകൾക്ക് നിയന്ത്രണവുമായി ഹൈക്കോടതി. പരസ്യബോർഡുകളിൽ ഏജൻസികളുടെ വിലാസവും ഫോൺനമ്പറും രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.കൂടാതെ അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. പാതയോരങ്ങളിലെ അനധികൃത കൊടിതോരണങ്ങൾക്കെതിരായ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.(Highcourt) മാർഗനിർദേശങ്ങൾ ലംഘിച്ചാൽ പരസ്യ ഏജൻസിയുടെയും പ്രസിന്റെയും ലൈസൻസ് റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട സർക്കുലർ മൂന്ന് ദിവസത്തിനകം സർക്കാർ പുറത്തിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പരസ്യ ബോർഡുകൾ 30 ദിവസത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം […]
തിരുവനന്തപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം മംഗലപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗർ സ്വദേശി രാജുവിനെയാണ് (62) വീട്ടിനു മുന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ഷീലയാണ് കത്തിക്കരിഞ്ഞ നിലയിൽ രാജുവിന്റെ മൃതദേഹം കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കുറച്ചു
കരിപ്പുര്‍ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കുറച്ചു. 2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് നിരക്ക് കുറച്ചത്. എയർപോർട്സ് അതോറിറ്റി നിർദേശത്തെ തുടർന്നാണ് തീരുമാനം. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റിയിലും പാര്‍ലമെന്ററി സ്ഥിരം സമിതിയിലും കെ മുരളീധരന് എംപി വിഷയം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നിരക്ക് കുറയ്ക്കാമെന്ന് വ്യോമയാനസെക്രട്ടറി രാജീവ് ബന്‍സല്‍ അറിയിച്ചു. സമിതിയിലെ കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് കെ മുരളീധരന്.