കളമശ്ശേരിയിൽ ബീഫ് കഴിച്ചവർക്ക് ദേഹാസ്വസ്ഥത അനുഭവപ്പെട്ടുവെന്ന് പരാതി. അങ്കമാലി ഡി പോൾ കോളജിലെ വിദ്യാർത്ഥികളായ എട്ടു കുട്ടികൾക്കാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടിയെ കിന്റർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പുറത്തു കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
Related News
രാഹുൽ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം. എം ഹസൻ, പി. കെ കുഞ്ഞാലിക്കുട്ടി എം. പി തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. ഒക്ടോബര്‍ 19, 20, 21 തീയതികളിലാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ വിവിധ പരിപാടികള്‍. മലപ്പുറം കലക്ട്രേറ്റില്‍ ചേരുന്ന കോവിഡ് അവലോകന യോഗമാണ് ആദ്യ […]
കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവം; വനിതാ കമ്മിഷന് ഇന്ന് തെളിവെടുപ്പ് നടത്തും
കൊല്ലം ശൂരനാട് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വനിതാ കമ്മിഷന് ഇന്ന് തെളിവെടുപ്പ് നടത്തും. മരിച്ച വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട്ടിലെത്തിയാണ് കമ്മിഷന് തെളിവെടുക്കുക. ഇതിനായി വനിതാ കമ്മിഷന് അംഗം ഷാഹിദാ കമാല്‍ രാവിലെ 10 മണിയോടെ കൈതോട് വീട്ടിലെത്തും. കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ ഭര്‍ത്താവ് കിരണ്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാവിലെയാണ് 24കാരിയായ വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ സ്ത്രീധനത്തെച്ചൊല്ലി നിരന്തരം പീഡനമുണ്ടായിരുന്നെന്നാണ് വിസ്മയയുടെ ബന്ധുക്കള്‍ പറയുന്നത്. വിസ്മയ […]
ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനം, ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണം
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് 7 ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീട്ടിലെ അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാനാകും. ചില ഫ്രിഡ്ജുകളുടെ പിന്‍ഭാഗത്ത് കെട്ടിനില്‍ക്കുന്ന വെള്ളം, ടയറുകള്‍ക്കുള്ളിലും മറ്റും കെട്ടി നില്ക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികള്‍ ഉണ്ടാവാം. ഡെങ്കിപ്പനി […]