International

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ. ഒരാഴ്ചക്കിടയിലെ രണ്ടാം ഹ്രസ്വദൂരമിസൈല്‍ പരീക്ഷണം നടന്നതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഉത്തര കൊറിയ ഒരാഴ്ചക്കിടെ ഷോര്‍ട്ട് റെയ്ഞ്ച് മിസൈല്‍ ഉപയോഗിച്ചുള്ള രണ്ടാം ആയുധ പരീക്ഷണവും നടത്തിയതായി ദക്ഷിണ കൊറിയന്‍ മിലിട്ടറിയാണ് അറിയിച്ചത്. വടക്ക് പടിഞ്ഞാറന്‍ നഗരമായ കുസോങില്‍ നിന്നും 260 മൈല്‍ കിഴക്ക് വെച്ചാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതെന്നും ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി.

ആണവ പുനരുജ്ജീവനം സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി യു.എസ് നയതന്ത്ര പ്രതിനിധി ദക്ഷിണ കൊറിയയിലെത്തി മണിക്കൂറുകള്‍ക്കകമാണ് ഉത്തര കൊറിയയുടെ ആയുധ പരീക്ഷണമെന്നും ദക്ഷിണ കൊറിയ പറയുന്നു. അമേരിക്കക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് ഈ നടപടികളിലൂടെ ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.

ഉത്തര കൊറിയ ആണവ പദ്ധതികള്‍ ഉപേക്ഷിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ കരാറുകളൊന്നും ഇല്ലാതെയാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ വിയറ്റ് നാം ഉച്ചകോടി അവസാനിച്ചത് ശനിയാഴ്ച ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ തന്നെ അവകാശപ്പെട്ടിരുന്നു. ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.