കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥി മരിച്ചു. കോട്ടപ്പടി, നാഗഞ്ചേരി സ്വദേശി പുതുക്കുന്നത്ത് അശ്വൻ എൽദോസ് (24) ആണ് മരിച്ചത്. ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കെ എസ് ആർ ടി സി ബസ് കയറിയാണ് മരണം സംഭവിച്ചത്.
Related News
കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന, പരിശോധനയിൽ അസ്വാഭാവികതയില്ലെന്ന് കിഫ്ബി
കിഫ്ബിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. കരാറുകാരുടെ വിവരങ്ങളാണ് ആദായനികുതി വകുപ്പ് ശേഖരിക്കുന്നത്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പരിശോധന. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് കിഫ്ബി അധികൃതർ പറഞ്ഞു. കിഫ്ബി നിലവിൽ വന്ന ശേഷമുള്ള പണമിടുപാടുകളും രേഖകളുമാണ് ആദായ നികുതി സംഘം പരിശോധിച്ചതെന്ന് കിഫ്ബി അക്കൗണ്ട്സ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഓഫീസർ ചന്ദ്രബാബു പറഞ്ഞു.
ചീരാലിലെ കടുവ ഭീതി; പ്രശ്നപരിഹാരം തേടി സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും
വയനാട് ചീരാലില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങള്‍ തുടരുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ പഴൂര്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ രാപ്പകല്‍ സമരവും തുടരുകയാണ്. പ്രശ്നപരിഹാരം തേടി സമരസമിതി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. കടുവ ആക്രമണം തുടര്‍ക്കഥയായാല്‍ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇന്നലെ രാവിലെ 10ന് ആരംഭിച്ച രാപ്പകല്‍ സമരം തുടരുകയാണ്. രാത്രി ഏറെ വൈകിയും സമരപന്തലില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. ഇനിയുമൊരു ആക്രമണമുണ്ടായാല്‍ […]
പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയിലേക്ക്
പാനായിക്കുളം കേസില്‍ കേന്ദ്രം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും. എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.ഇതിനെതിരെയാണ് അപ്പീല്‍ നല്‍കുക. പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ നൽകിയ അപ്പീലും കോടതി തള്ളിയിരുന്നു. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.