കൊല്ലം ചിതറയിൽ തെരുവ് നായ ആക്രമണം. ആറു പേർക്ക് ഇന്നലെ തെരുവ് നായയുടെ കടിയേറ്റു. ചിതറ ബൗണ്ടർ ബുക്ക് സ്വദേശികളായ ഫിദാ ഫാത്തിമ , സിന്ധു, ഷിഹാബുദ്ദീൻ എന്നിവരെയും മടത്തറ സ്വദേശികളായ രാഘവൻ, ബിനു, ഫ്രാൻസിസ് എന്നിവർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related News
കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു
പി.ജെ ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവായി അംഗീകരിക്കണമെന്ന എന്ന മോൻസ് ജോസഫിന്റെ ആവശ്യത്തില്‍ തര്‍ക്കം തുടരുന്നു. മോൻസ് ജോസഫ് സ്പീക്കര്‍ക്ക് നല്കിയ കത്ത് തെറ്റിധാരണയുണ്ടാക്കിയതായി റോഷി അഗസ്റ്റിൻ. പാർട്ടിയിൽ ആലോചിക്കാതെയാണ് മോൻസ് കത്ത് നൽകിയതെന്നും റോഷി ആരോപിച്ചു. കത്ത് നൽകുന്നതിന് മുൻപ് പാർട്ടിയിൽ ചർച്ച ചെയ്യണമായിരുന്നുവെന്നും മോന്‍സ് ജോസഫിന്റെ നടപടി ശരിയായില്ലെന്നും ജോസ് കെ.മാണിയും പ്രതികരിച്ചു. അതേസമയം കേരള കോണ്‍ഗ്രസില്‍ ചെയര്മാന് സ്ഥാനത്തിന്റെ മാനദണ്ഡം സീനിയോറിറ്റിയാണെന്ന സൂചന നല്കി പി.ജെ ജോസഫ്, ലയനസമയത്ത് മുതിര്‍ന്ന നേതാവെന്ന പരിഗണന […]
ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട് തീരത്താകും ചുഴലിക്കാറ്റ് നാശം വിതക്കുക. കേരളത്തിലും കനത്തമഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപമാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമാകും. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് വീശുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാകും ഫാനി വീശിയടിക്കുക. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തിലും കര്‍ണാടക […]
“കൂത്തുപറമ്പില്‍ നടന്നത് ക്രൂരമായ കൊലപാതകം, ആസൂത്രിതം”
കണ്ണൂരിലെ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവുമായിരുന്നു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹമാധ്യമങ്ങളിൽ കൂടി മുന്നറിയിപ്പ് കൊടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊല നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും കൊലയാളികൾ അനുവദിച്ചില്ല. വെട്ടേറ്റ് കാൽ അറ്റുപോയ മൻസൂർ രക്തം വാർന്നാണ് മരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരാജയ ഭീതിമൂലം ഉണ്ടായ വിഭ്രാന്തിയാണ് സി.പി.എമ്മുകാരെ കൊണ്ട് കൊല ചെയ്യിച്ചത്. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇവരൊക്കെ എങ്ങനെ നാട് നന്നാക്കാനാണ്. പ്രദേശത്ത് പ്രശ്നമുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ടെടുപ്പിന് […]