ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ 90 വർഷത്തെ ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇംഗ്ലണ്ടിൽ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര വിജയിക്കാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ ഇന്ത്യക്ക് ഈ നേട്ടം സ്വന്തമാകും. നിലവിൽ ഇന്ത്യ 2-1നു മുന്നിലാണ്.
1932ലാണ് ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിലേക്ക് പര്യടനം നടത്തിയത്. എന്നാൽ, ഇതുവരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 1959, 2014, 2018 വർഷങ്ങളിലാണ് ഇന്ത്യ ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരകൾ കളിച്ചത്. 59ൽ 5-0, 2014ൽ 3-1, 2018ൽ 3-1 എനിങ്ങനെ ഇന്ത്യ പരമ്പര തോറ്റു.
കഴിഞ്ഞ വർഷം വിരാട് കോലിക്ക് കീഴിലാണ് ഇന്ത്യ ആദ്യ നാല് ടെസ്റ്റും കളിച്ചത്. ട്രെൻഡ്ബ്രിഡ്ജിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയായി. ലോർഡിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 151 റൺസിനു വിജയിച്ചു. മൂന്നാം ടെസ്റ്റ് ഹെഡിങ്ലിയിലായിരുന്നു. കളിയിൽ 76 റൺസിന് ഇംഗ്ലണ്ട് വിജയിച്ചു. ഓവലിൽ നടന്ന നാലാം ടെസ്റ്റിൽ 157 റൺസിന് ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി. ഇന്ത്യൻ ക്യാമ്പിൽ കൊവിഡ് ബാധിച്ചതിനെ തുടർന്ന് അഞ്ചാം ടെസ്റ്റ്
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായി ഐസൊലേഷനിലുള്ള താരത്തിന് ഇന്ന് വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് ഭേദമായിട്ടില്ലെന്ന് വ്യക്തമായത്. താരം ജൂലായ് ഒന്നിന് ആരംഭിക്കുന്ന എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കളിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. രോഹിതിനു പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും.
ലെസസ്റ്ററിനെതിരായ പരിശീലന മത്സരത്തിൻ്റെ രണ്ടാം ദിവസമാണ് രോഹിതിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തെ ഐസൊലേഷൻ പൂർത്തീകരിച്ച താരത്തെ അഞ്ചാം ദിനം വീണ്ടും ടെസ്റ്റ് ചെയ്യുകയായിരുന്നു. താരം ഇന്ന് പരിശീലനത്തിനിറങ്ങിയിരുന്നില്ല. ഇതിനു കാരണം കൊവിഡ് നെഗറ്റീവ് ആകാത്തതാണെന്നാണ് സൂചന.