ഡി.എസ്.എല്‍.ആര് കാമറയുടേതു പോലെ മിഴിവും തെളിച്ചവുമായി ലോകത്ത് ആദ്യമായി ഒരു സ്മാര്‍ട്ട് ഫോണ്‍. അതാണ് ഹോണര്‍ വ്യൂ 20. ജനുവരി 29 ന് ഹോണര്‍ വ്യൂ 20 ഇന്ത്യയില്‍ എത്തും. ആമസോണ്‍ ഇന്ത്യയാണ് ഹോണര്‍ വ്യൂ 20 നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.
ഹോണര്‍ വ്യൂ 20 ന്റെ ഇന്ത്യയിലെ വില കമ്പനി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ചൈനീസ് വിപണിയിലെ വില അനുസരിച്ച് ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണര്‍ വ്യൂ 20 ന്റെ ഇന്ത്യന്‍ വില ഏകദേശം 30,400 രൂപ ആയിരിക്കും. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണര്‍ വ്യൂ 20 ന്റെ വില ഏകദേശം 35,500 രൂപയായിരിക്കും. ഇക്കഴിഞ്ഞ ഡിസംബറിലാണ് ചൈനയില്‍ ഹോണര്‍ വ്യൂ 20 അവതരിച്ചത്. ആഗോളതലത്തില്‍ ഹോണര്‍ വ്യൂ 20 നെ ജനുവരി 22 ന് പാരീസില്‍ വച്ച് പരിചയപ്പെടുത്തും. ഇതിന് ശേഷമായിരിക്കും ആമസോണ്‍ ഇന്ത്യ വഴി ഹോണര്‍ വ്യൂ 20 രാജ്യത്തേക്ക് എത്തുക.