Technology

50 മെഗാപിക്‌സല്‍ നോ ഷേക്ക് ക്യാമറ; സാംസങ് ഗാലക്സി എഫ്34 5G ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങ് ഗാലക്സി എഫ്34 5G ഇന്ത്യയില്‍ അവതരിപ്പിച്ചു. 16999 രൂപയാണ് ഫോണിന്. നിരവധി സവിശേഷതകളാണ് ഫോണ്‍ നല്‍കുന്നത്. 50 മെഗാപിക്‌സല്‍ നോ ഷേക്ക് ക്യാമറ, 6000 എംഎഎച്ച് ബാറ്ററി ക്ഷമത, സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ എന്നിങ്ങനെയാണ് ഗ്യാലക്‌സി സീരീസിലെ എഫ്34ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാമറയില്‍ 8എംപി 120ഡിഗ്രി അള്‍ട്രാവൈഡ് ലെന്‍സും 13എംപി ഉയര്‍ന്ന റെസല്യൂഷനുള്ള മുന്‍ ക്യാമറകളും ഉള്‍പ്പെടുന്നുണ്ട്. സിംഗിള്‍ ടേക്ക് ഫീച്ചറും ഫോണിലുണ്ട്. കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന നൈറ്റ്ഗ്രാഫി ഫീച്ചര്‍ ഗാലക്‌സി എഫ്34 5ജിയില്‍ വരുന്നുണ്ട്. […]

Technology

ഡിസ്‌പ്ലേയില്‍ മാറ്റം; ഐഫോണ്‍ 15 സിരീസില്‍ വരുന്നത് വമ്പന്‍ മാറ്റങ്ങള്‍

ആപ്പിള്‍ 15 സിരീസിനായി കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഡിസ്‌പ്ലേയിലടക്കം മാറ്റമുണ്ടാകുമെന്നാണ് റിപ്പേര്‍ട്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയേക്കും. യൂറോപ്യന്‍ യൂണിയന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ലൈറ്റ്‌നിങ് പോര്‍ട്ട് ഒഴിവാക്കി ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഐഫോണില്‍ ഉള്‍പ്പെടുത്തുക. ഡിസ്‌പ്ലേ നോച്ചില്‍ മാറ്റമുണ്ടാകും. ഡൈനാമിക് ഐലന്റ് ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളില്‍ ഉണ്ടാകും. ലോ ഇഞ്ചക്ഷന്‍ പ്രഷര്‍ ഓവര്‍ മോള്‍ഡിങ് എന്ന ലിപോ എന്ന […]

Technology

രണ്ടാം ഇന്നിങ്‌സിനൊരുങ്ങി മൈക്രോമാക്‌സ്

അതിശയകരമായ ഫീച്ചറുകള്‍ കുത്തിനിറച്ച് ചൈനീസ് കമ്പനികള്‍ ഭരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് തകര്‍പ്പനൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം മൈക്രോമാക്‌സ്. ഒരു കാലത്ത് നോക്കിയയും സാംസങും ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കൗതുകത്തോടെ നോക്കിയിരുന്നവര്‍ക്ക് മുന്നിലേക്കേണ് ന്യൂജനറേഷന്‍ ഫോണുകള്‍ എന്ന നിലയില്‍ മൈക്രോമാക്‌സിനെപ്പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ രംഗത്തുവന്നത്. നോക്കിയയും സാംസങും ഇറക്കുന്ന ഫോണുകളെ തുടക്കത്തിലെ വെല്ലുവിളിക്കാനായില്ലെങ്കിലും വാങ്ങുന്നവരെ നിരാശപ്പെടുത്താത്ത നിലയിലുള്ള ഫീച്ചറുകള്‍ കുറഞ്ഞ വിലയില്‍ എത്തിച്ചതോടെ മൈക്രോയുടെ വളര്‍ച്ചയും തുടങ്ങി. ശ്രദ്ധേയമായിരുന്നു മൈക്രോമാക്‌സിന്റെ വളര്‍ച്ച. അതുപോലെതന്നെ തളര്‍ച്ചയും. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അഡ്രസ് നഷ്ടപ്പെട്ട […]

Technology

48 എം.പി കാമറ; ഹോണര്‍ വ്യൂ 20

ഡി.എസ്.എല്‍.ആര്‍ കാമറയുടേതു പോലെ മിഴിവും തെളിച്ചവുമായി ലോകത്ത് ആദ്യമായി ഒരു സ്‍മാര്‍ട്ട് ഫോണ്‍. അതാണ് ഹോണര്‍ വ്യൂ 20. ജനുവരി 29 ന് ഹോണര്‍ വ്യൂ 20 ഇന്ത്യയില്‍ എത്തും. ആമസോണ്‍ ഇന്ത്യയാണ് ഹോണര്‍ വ്യൂ 20 നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഹോണര്‍ വ്യൂ 20 ന്റെ ഇന്ത്യയിലെ വില കമ്പനി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ചൈനീസ് വിപണിയിലെ വില അനുസരിച്ച് ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണര്‍ വ്യൂ 20 […]