മൊഹാലി: ശ്രീലങ്കയ്ക്കെതിരെ (IND vs SL) ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എട്ടിന് 574 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 175 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് (Ravindra Jadeja) ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. അദ്ദേഹത്തോടൊപ്പം മുഹമ്മദ് ഷമിയും (19) പുറത്താവാതെ നിന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്. നേരത്തെ റിഷഭ് പന്തിന്റെ 96 റണ്‍സാണ് ഇന്ത്യയെ ആദ്യദിനം മികച്ച സ്കോറിലേക്ക് നയിച്ചത്. ആര് അശ്വിന് (61) ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിത് എംബുല്‍ഡെനിയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി ഒരു നാഴികക്കല്ലും മറികടന്നു. ടെസ്റ്റ് മത്സരങ്ങളില്‍ 8000 റണ്‍സ് സ്വന്തമാക്കിയിരിക്കുകയാണ് കോലി.
Related News
സഞ്ജു വീണ്ടും ടി20 ടീമില്‍, ധവാനും ബുംറയും തിരിച്ചെത്തി
ശ്രീലങ്കയ്ക്കെതിരായ ടി 20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും. തുടര്‍ച്ചയായി മൂന്നാം ടി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. എന്നാല്‍ ബംഗ്ലാദേശിനും വെസ്റ്റിന്‍ഡീസിനുമെതിരായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നെങ്കിലും സഞ്ജു ഒരു കളി പോലും കളിച്ചിരുന്നില്ല. ആറ് മത്സരങ്ങളാണ് സഞ്ജു ഡഗ് ഔട്ടിലിരുന്ന് കളി കണ്ടത്. മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കു ശേഷം കേരളത്തിനായി രഞ്ജി കളിച്ച സഞ്ജു ബംഗാളിനെതിരെ സെഞ്ചുറിയും നേടിയിരുന്നു. സഞ്ജുവിന്റെ മിന്നും ഫോമാണ് വീണ്ടും ടീമിലേക്ക് പരിഗണിക്കാന്‍ […]
ബുംറ ഐപിഎലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. താരം ഐപിഎലിലൂടെ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക. (bumrah injry ipl wtc) അതേസമയം, ഓസ്ട്രേലിയക്കെതിരായ ബോർഡർ […]
മൂന്ന് ഫിഫ്റ്റികൾ; മികച്ച ഇന്നിംഗ്സുമായി സഞ്ജുവും വാഷിംഗ്ടൺ സുന്ദറും: ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ സ്കോർ
ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 306 റൺസെടുത്തു. ശ്രേയാസ് അയ്യർ (80) ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ശിഖർ ധവാൻ (72), ശുഭ്മൻ ഗിൽ (50) എന്നിവരും ഫിഫ്റ്റി നേടി. മലയാളി താരം സഞ്ജു സാംസൺ (36), വാഷിംഗ്ടൺ സുന്ദർ (37 നോട്ടൗട്ട്) എന്നിവരും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. 124 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടിൽ പങ്കാളിയായ ധവാനും ഗില്ലും […]