ദീപാവലി മധുരം പങ്കിട്ട് ഇന്ത്യയും പാകിസ്താനും. അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ പരസ്പരം മധുരം നൽകി. ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ വിവിധ ഇടങ്ങളിൽ വച്ചാണ് സൈനികർ ദീപാവലി മധുരം പങ്കിട്ടത്. തിത്വൽ പാലത്തിലും വാഗാ അതിർത്തിയിലും ഗുജറാത്തിലെ ഇന്ത്യ – പാക് അതിർത്തിയിലും രാജസ്ഥാനിലെ ബർമെർ മേഖലയിലും വച്ച് ഇരു രാജ്യങ്ങളിലെ സൈനികർ മധുരം കൈമാറി. ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിലും സൈന്യം മധുരം കൈമാറി.
Related News
പതിറ്റാണ്ടുകൾക്ക് ശേഷം, സ്ഥാനാർഥിയല്ലാത്ത അദ്വാനി പോളിങ് ബൂത്തിലെത്തി
പതിറ്റാണ്ടുകൾക്ക് ശേഷം ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി വോട്ട് രേഖപ്പെടുത്താനെത്തിയത് മത്സരാർഥിയായല്ലാതെ. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ശക്തികേന്ദ്രവുമായിരുന്ന അദ്വാനി, പാർട്ടിയിൽ പുതിയ നേതൃത്വം വന്നതോടെ സെെഡ് ബെഞ്ചിലേക്ക് മാറുകയായിരുന്നു. അഹമ്മദാബാദിലെ പ്രാദേശിക സ്കൂളിലാണ് അദ്വാനി തന്റെ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഗാന്ധിനഗറിൽ നിന്നും ആറാം തവണയായിരുന്നു അദ്വാനി മത്സരിച്ച് വിജയിച്ചത്. 2014 തെരഞ്ഞെടുപ്പിൽ, 75 വയസ്സിന് മുകളിൽ പ്രായമായവർ മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി ഉത്തരവിറക്കിയെങ്കിലും, മുതിർന്ന നേതാക്കളായ അദ്വാനിയും, മുരളി മനോഹർ ജോഷിയും അന്നത് മറികടക്കുകയായിരുന്നു. […]
ഇന്ന് 8867 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 9872; മരണം 67
കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]
റോഡിലിറങ്ങാന്‍ ജനങ്ങളെ ‘പേടി’; ഹെലികോപ്റ്ററില്‍ പറന്ന് ബി.ജെ.പി മന്ത്രി
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ ‘ഭയന്ന്’ റോഡിലിറങ്ങാന്‍ നില്‍ക്കാതെ അസമിലെ ബി.ജെ.പി മന്ത്രി ഹെലികോപ്റ്ററില്‍ പറന്നത് അഞ്ച് കിലോമീറ്റര്‍. ബി.ജെ.പി നേതാവും അസം ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മയാണ് ജനരോഷത്തില്‍ നിന്നും രക്ഷപെടാന്‍ റോഡ് ഒഴിവാക്കി ആകാശയാത്ര തെരഞ്ഞെടുത്തത്. അന്തരിച്ച ബി.ജെ.പി എം.എല്‍.എ രാജന് ബോര്‍താക്കൂറിന്റെ വസതി സന്ദര്‍ശിക്കാനായിരുന്നു ഹിമന്തയുടെ യാത്ര. ഗുവാഹത്തിയിൽ നിന്ന് ഹെലികോപ്റ്ററിൽ തേസ്പൂരിലെത്തിയ ഹിമന്തക്ക് പക്ഷേ പരിപാടി നടക്കുന്ന ഘോറാമരിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ആള് അസം സ്റ്റുഡന്റ്സ് യൂണിയന്റെ(എ.എ.എസ്.യു) പ്രതിഷേധം ശക്തമായതോടെയാണ് ഹിമന്ത തേസ്പൂരില്‍ […]