പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് എത്തിയത്. മെസിയും പിഎസ്ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തി. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായശേഷം മെസിയുമായി കരാറിലെത്തിയ കാര്യം പി എസ് ജി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനുശേഷം മെസ്സിയെ പിഎസ്ജിയുടെ ഔദ്യോഗിക ജേഴ്സിയില്‍ അവതരിപ്പിക്കും. മെസിയെ ഈഫല്‍ ഗോപുരത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് പി എസ് ജി പദ്ധതിയിടുന്നത് എന്നാണ് സൂചന.രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്.
Related News
ബയേണ്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ബോട്ടാങ്
ബയേണ്‍ മ്യൂണിക്കിന്റെ ആരാധകരോട് മാപ്പ് പറഞ്ഞ് ബയേണ്‍ മ്യൂണിക്കിന്റെ പ്രതിരോധനിരയിലെ പ്രമുഖനായ ബോട്ടെങ്. ജര്മ്മനിയോടൊപ്പം ലോകകപ്പ് ഉയര്‍ത്തിയ ബോട്ടങ്ങ് കഴിഞ്ഞ സീസണില്‍ മാനേജ്മെന്റുമായി ഉടക്കിയിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പിഎസ്ജിയിലേക്കുള്ള ട്രാന്‍സ്ഫറിനായി ബോട്ടങ്ങ് ശ്രമിച്ചിരുന്നു. താരത്തിന്റെ കളിക്കളത്തിലേയും പുറത്തേയും പെരുമാറ്റം ആരാധകരില്‍ നിന്നും കോച്ചില്‍ നിന്നും ഒട്ടേറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോട്ടങ് ആരാധകരോട് മാപ്പ് പറഞ്ഞത്. പ്രീ സീസണില്‍ മികച്ച പ്രകടനവുമായി ബയേണ്‍ സ്ക്വാഡില്‍ തിരികെയെത്താനുള്ള ശ്രമം താരം നടത്തിയിരുന്നു. ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ […]
മാറ്റങ്ങളുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയോടെ രണ്ടാം എഡിഷൻ ആരംഭിക്കും
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയോടെ ആരംഭിക്കും. ഓഗസ്റ്റ് 4നാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും. പോയിൻ്റ് വിതരണത്തിൽ മാറ്റങ്ങളുമാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ രണ്ടാം എഡിഷൻ നടക്കുക. ഇത്തവണ ഓരോ ടെസ്റ്റിനും 12 പോയിൻ്റ് വീതം ലഭിക്കും. നേരത്തെ ഒരു പരമ്പരയ്ക്ക് 120 പോയിൻ്റാണ് ഉണ്ടായിരുന്നത്. ഇത്തവണ അതിനു പകരമാണ് പുതിയ രീതി. ജയിച്ചാൽ 12 പോയിൻ്റ് ലഭിക്കുമെങ്കിൽ സമനിലയ്ക്ക് ലഭിക്കുക 4 പോയിൻ്റ് വീതവും […]
ടെസ്റ്റ് റാങ്കിങ്: കോഹ്ലിയെ പിന്നിലാക്കി സ്മിത്ത് ഒന്നാം സ്ഥാനത്ത്
ഐ.സിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ പിന്തള്ളിയാണ് സ്മിത്ത് വീണ്ടും ഒന്നിലെത്തിയത്. ഒടുവിലത്തെ കണക്ക് പ്രകാരം സ്മിത്തിന് 904ഉം വിരാട് കോഹ്ലിക്ക് 903ഉം ആണ് റേറ്റിങ്. ഒരൊറ്റ പോയിന്റിന്റെ വ്യത്യാസമെ ഇരുവരും തമ്മിലുള്ളൂ. ആഷസ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്മിത്തിന് വീണ്ടും ഒന്നാം സ്ഥാം നേടിക്കൊടുത്തത്. ആഷസിലെ നാലാം ടെസ്റ്റില്‍ സ്മിത്ത് ഇടംനേടിയതിനാല്‍ അടുത്ത് തന്നെ റേറ്റിങ് ഉയര്‍ത്താന്‍ കഴിയും. നാളെയാണ് മത്സരം തുടങ്ങുന്നത്. കെയിന്‍ […]