സംസ്ഥാനത്ത് പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. നാല് മണിയോടെ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. ( plus two results ) സയന്‍സ് വിഭാഗത്തില്‍ 90.52 ശതമാനം പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 89.13 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4 ഉം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 3,23,802 പേര്‍ വിജയിച്ചു. 48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിഎച്ച്എസ്ഇ വിജയശതമാനം 80.36 ആണ്.
85.13 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 2.81 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. 2035 സ്‌കൂളുകളിലായി 3,73788 പേര്‍ പരീക്ഷ എഴുതി. 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 47721 പേര്‍ ഓപ്പണ്‍ സ്‌കൂളുകളില്‍ നിന്ന് പരീക്ഷയെഴുതി. 25292 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 53 ശതമാനമാണ് ഓപ്പണ്‍ സ്‌കൂളിലെ വിജയം. കഴിഞ്ഞ വര്‍ഷം ഇത് 43.64 ശതമാനമായിരുന്നു. പ്ലസ്ടു വിജയത്തില്‍ ശതമാനം ഏറ്റവും കൂടുതല്‍ എറണാകുളത്തും കുറവ് പത്തനംതിട്ടയിലുമാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും ഈ മാസം 31 വരെ അപേക്ഷിക്കാം. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസുകാരുള്ളത്. സംസ്ഥാനത്ത് 462,527 സീറ്റുകള്‍ പ്ലസ് വണ്‍ പഠനത്തിനുണ്ട്. പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം മുതല്‍ ആരംഭിക്കും. ഓഗസ്റ്റില്‍ തന്നെ ഓണ്‍ലൈന്‍ പഠനം തുടങ്ങുമെന്നും അതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ഫലം അറിയുന്നതിന്;
http://keralaresults.nic.in
https://results.kite.kerala.gov.in
http://www.dhsekerala.gov.in
2021 ഏപ്രില്‍ എട്ടുമുതല്‍ 26 വരെയായിരുന്നു പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷകള്‍ നടത്തിയത്.
2021 ജൂണ്‍ 1 മുതല്‍ 25 വരെയായിരുന്നു മൂല്യനിര്‍ണയം. മുന്‍വര്‍ഷത്തില്‍ നിന്ന് വ്യത്യസ്മായി പ്രാക്ടിക്കല്‍ പരീക്ഷകള്‍ തിയറി പരീക്ഷകള്‍ക്ക് ശേഷമാണ് ഇത്തവണ നടത്തിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഗ്രേസ് മാര്‍ക്ക് ഇല്ലാതെയാണ് ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭിക്കുക